Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Governor

America

ബ​ർ​ത്ത് ടൂ​റി​സം വി​വാ​ദം: ടെ​ക്സ​സി​ലെ ആ​ശു​പ​ത്രി​ക്ക് എ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട്

ഓ​സ്റ്റി​ൻ:ബ​ർ​ത്ത് ടൂ​റി​സം’ വി​വാ​ദം കൊ​ഴുക്കു​​ന്ന​തി​നി​ടെ ടെ​ക്സ​സി​ലെ ആ​ശു​പ​ത്രി​ക്ക് എ​തി​രെ ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.​ വി​ദേ​ശി​ക​ൾ​ക്ക് യുഎ​സ് പൗ​ര​ത്വം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​നാ​യി ’ബ​ർ​ത്ത് ടൂ​റി​സം’ പാ​ക്കേ​ജു​ക​ൾ പ​ര​സ്യം ചെ​യ്തു എ​ന്ന ആ​രോ​പ​ണ​ത്തി​ൽ ടെ​ക്സ​സി​ലെ ’മി​ഷ​ൻ റീ​ജി​യ​ണ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍ററിനെതിരെ’  അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട് ഉ​ത്ത​ര​വി​ട്ടു.

 യുഎ​സ് പൗ​ര​ത്വം ല​ക്ഷ്യ​മി​ട്ട് വി​ദേ​ശി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ആ​ശു​പ​ത്രി​ക​ൾ ’ബ​ർ​ത്ത് പാ​ക്കേ​ജു​ക​ൾ’ ന​ൽ​കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും, ടെ​ക്സ​സ് ആ​രോ​ഗ്യ​രം​ഗ​ത്തെ ഇ​തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

 ത​ങ്ങ​ൾ മ​റ്റ് ആ​ശു​പ​ത്രി​ക​ളെ​പ്പോ​ലെ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വയ്​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും, നി​ല​വി​ൽ ഈ ​പ​ര​സ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​രു പ്ര​വ​ർ​ത്ത​ന​ത്തെ​യും ത​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഐ​ടി വ​കു​പ്പ് ഇ​നി പു​തി​യ പേ​രി​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ആ​​​ന്‍​ഡ് ഐ​​​ടി വ​​​കു​​​പ്പി​​​നെ-ഐ​​​ടി ഫ്യൂ​​​ച്ച​​​ര്‍ ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സ് ആ​​​ന്‍​ഡ് സ്റ്റാ​​​ര്‍​ട്ട് അ​​​പ്‌​​​സ് വ​​​കു​​​പ്പ് എ​​​ന്നു പു​​​ന​​​ര്‍​നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നു ഗ​​​വ​​​ര്‍​ണ​​​ര്‍ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള ഐ​​​ടി മി​​​ഷ​​​നെ കേ​​​ര​​​ള എ​​​ഐ മി​​​ഷ​​​നും കേ​​​ര​​​ള എ​​​മ​​​ര്‍​ജിം​​​ഗ് ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സ് മി​​​ഷ​​​നും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് ഡി​​​ജി​​​റ്റ​​​ല്‍ ട്രാ​​​ന്‍​സ്‌​​​ഫോ​​​ര്‍​മേ​​​ഷ​​​ന്‍ മി​​​ഷ​​​ന്‍ എ​​​ന്നു മാ​​​റ്റം വ​​​രു​​​ത്തു​​​മെ​​​ന്നും ഗ​​​വ​​​ര്‍​ണ​​​ര്‍ പ​​​റ​​​ഞ്ഞു.

Kerala

വ​ന്ദേ​മാ​ത​രം മു​ഴു​വ​ൻ പാടിയില്ല; സ്പീ​ക്ക​റെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നി​ടെ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ക്കാ​ത്ത​തി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ സ്പീ​ക്ക​റെ രേ​ഖാ​മൂ​ലം പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​മു​ണ്ടാ​യെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നി​ടെ വ​ന്ദേ​മാ​ത​രം മു​ഴു​വ​ൻ പാ​ട​ണ​മെ​ന്ന് ലോ​ക്ഭ​വ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​ത് ത​ള്ളു​ക​യാ​യി​രു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം മാ​ത്ര​മാ​ണ് സ​ഭ​യി​ൽ ആ​ല​പി​ച്ച​ത്.

എ​ന്നാ​ൽ ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​നെ​തി​രെ സ​ർ​ക്കാ​രി​ന് പി​ന്തു​ണ​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ രം​ഗ​ത്തെ​ത്തി. പ​ര​മ്പ​രാ​ഗ​ത​മാ​യി സ​ഭ​യി​ൽ തു​ട​രു​ന്ന രീ​തി​യാ​ണി​തെ​ന്നും ഇ​തി​ൽ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മി​ല്ലെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നി​ല​പാ​ട്.

എ​ന്നാ​ൽ ബി​ജെ​പി ഇ​തി​നെ എ​തി​ർ​ത്തു. നേ​ര​ത്തെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം മു​ഴു​വ​നാ​യി പാ​ടി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. വി.​ഡി.സ​തീ​ശ​ൻ സം​ഘ​പ​രി​വാ​റി​ന് കീ​ഴ​ട​ങ്ങി​യെ​ന്ന് സി​പി​എം അ​ന്ന് ആ​രോ​പി​ച്ചി​രു​ന്നു.

Kerala

'വന്ദേമാതരം മുഴുവൻ പാടിയില്ല, ലോക്ഭവന്‍റെ നിർദേശം ലംഘിച്ചു': അതൃപ്തി അറിയിച്ച് ​ഗവർണർ

തിരുവനന്തപുരം: വി.ഡി. സതീശന്‍ സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. അതേസമയം, സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

‍വന്ദേമാതരത്തിന്‍റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്നായിരുന്നു ലോക്ഭവൻ നിർദേശിച്ചത്. വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു.

വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ രൂക്ഷവിമർശനവുമായി ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.

 

 

 

 

 

 

 

 

Kerala

ഗ​വ​ർ​ണർക്കൊപ്പം ഡി​ജി​പി നി​യ​മ​സ​ഭ​യി​ൽ: ഗുരുതര പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മെ​ന്ന് പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ വി​വാ​ദം. ഗ​വ​ർ​ണർക്കൊ​പ്പം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് പ്ര​വേ​ശി​ച്ച​ത് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മാ​ണെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യം പ്ര​തി​പ​ക്ഷം സ്പീ​ക്ക​റോ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം നിയമസഭയ്ക്ക് അകത്തേക്ക് പ്രവേശിച്ച റവാഡ ചന്ദ്രശേഖർ പിന്നീട് മറ്റൊരു വഴിയിലൂടെ പുറത്തേക്കു പോകുകയായിരുന്നു. നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാൻ പ്രോട്ടോകോൾ പ്രകാരം ഡിജിപിക്ക് അനുമതിയില്ലെന്നും ഇത് പതിവില്ലാത്ത കീഴ്‌വഴക്കമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സഭയിൽ പ്രതിപക്ഷ നേതാവിന് മറുപടി നൽകി. അശ്രദ്ധ കൊണ്ടാകാം ഡിജിപി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും സ്‌പീക്കർ മറുപടിയിൽ പറഞ്ഞു.

Kerala

ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​കു​ന്ന​വ​രു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​മെ​ന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​കു​ന്ന​വ​രു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​മെ​ന്ന് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ​ർ. എ​ക്സൈ​സ് വ​കു​പ്പ് ന​വീ​ക​രി​ക്കു​മെ​ന്നും മ​ദ്യ​സ​ക്തി കു​റ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യെ കു​റി​ച്ചും പ​രാ​മ​ർ​ശി​ച്ച ഗ​വ​ർ​ണ​ർ, കു​ട്ടി​ക​ളും യു​വാ​ക്ക​ളും ല​ഹ​രി​യു​ടെ പി​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക ജാ​ഗ്ര​ത​യും ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ല​ഹ​രി മാ​ഫി​യ​യെ തു​ട​ച്ചു​നീ​ക്കാ​നാ​യി കേ​ര​ള ആ​ഭ്യ​ന്ത​ര വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ദി ​നാ​ർ​ക്കോ ഹ​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കു​ട്ടി​ക​ളെ ല​ഹ​രി​ക്ക് ഇ​ര​യാ​ക്കു​ന്ന സം​ഘ​ങ്ങ​ളു​ടെ വേ​ര​റു​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. സ്കൂ​ളു​ക​ളും എ​ക്സൈ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് പ്ര​ത്യേ​ക ബോ​ധ​വ​ൽ​ക്ക​ര​ണ​വും നി​രീ​ക്ഷ​ണ​വും ന​ട​ത്തും.

സി​ന്ത​റ്റി​ക് ഡ്ര​ഗ്സ്, രാ​സ​ല​ഹ​രി​ക​ൾ, ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് എ​ന്നി​വ​യു​ടെ ഒ​ഴു​ക്ക് ത​ട​യു​ക​യും ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ, ഡി​ജെ പാ​ർ​ട്ടി​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ആ​ഡം​ബ​ര ബോ​ട്ടു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും.

കൂ​ടാ​തെ, ല​ഹ​രി​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കും.

Kerala

സി​ദ്ധ​രാ​മ​യ്യ​യു​ടെ രാ​ജി ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ചു, ഡി.​കെ. ശി​വ​കു​മാ​ർ തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ രാ​ജി ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ഹ്‌​ലോ​ട് അം​ഗീ​ക​രി​ച്ചു. പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി ഡി.​കെ. ശി​വ​കു​മാ​ർ തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

പു​തി​യ മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത് വ​രെ കാ​വ​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സി​ദ്ധ​രാ​മ​യ്യ തു​ട​രു​മെ​ന്ന് രാ​ജ്ഭ​വ​ൻ അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രും മാ​ത്ര​മാ​കും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക. മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന രാ​ജ്യ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ദീ​ർ​ഘ​നാ​ള​ത്തെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സം​സ്ഥാ​ന ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​റ്റം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് റെ​യ്ഡ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ സി​പി​എം ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ ഇ​ഡി സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​ണ് ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

ഫോ​ണി​ലൂ​ടെ വി​ഷ​യ​ത്തി​ൽ ഡി​ജി​പി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ഗ​വ​ർ​ണ​ർ വി​ശ​ദാം​ശം തേ​ടി​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന റെ​യ്ഡ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ ആ​ണ് സി​പി​എം ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​ടി​ച്ചു​ത​ക​ർ​ത്തി​രു​ന്നു.

Kerala

ഗ​​​​​വ​​​​​ർ​​​​​ണ​​​​​റു​​​​​ടെ ന​​​​​യ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ന് മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യു​​​​​ടെ അം​​​​​ഗീ​​​​​കാ​​​​​രം

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​റു​​​​​​ടെ ന​​​​​​യ​​​​​​പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന് മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ അം​​​​​​ഗീ​​​​​​കാ​​​​​​രം. ഇ​​​​​​ന്ന​​​​​​ലെ ചേ​​​​​​ർ​​​​​​ന്ന പ്ര​​​​​​ത്യേ​​​​​​ക മ​​​​​​ന്ത്രി​​​​​​സ​​​​​​ഭാ യോ​​​​​​ഗ​​​​​​ത്തി​​​​​​ലാ​​​​​​ണ് ന​​​​​​യ​​​​​​പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന് അം​​​​​​ഗീ​​​​​​കാ​​​​​​രം.

മ​​​​​​ന്ത്രി​​​​​​സ​​​​​​ഭാ യോ​​​​​​ഗ​​​​​​ത്തി​​​​​​നു ശേ​​​​​​ഷം മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​നാ​​​​​​ണ് ഇ​​​​​​ക്കാ​​​​​​ര്യം അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​ത്. ഈ ​​​​​​മാ​​​​​​സം 29നാ​​​​​​ണ് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​റു​​​​​​ടെ ന​​​​​​യ​​​​​​പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം. വ​​​​​​രു​​​​​​ന്ന ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​വ​​​​​​ധി​​​​​​യാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണ് ഇ​​​​​​ന്ന​​​​​​ലെ പ്ര​​​​​​ത്യേ​​​​​​ക മ​​​​​​ന്ത്രി​​​​​​സ​​​​​​ഭാ യോ​​​​​​ഗം ചേ​​​​​​ർ​​​​​​ന്ന​​​​​​ത്.

നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ ചീ​​​​​​ഫ് വി​​​​​​പ്പാ​​​​​​യി അ​​​​​​പു ജോ​​​​​​ണ്‍ ജോ​​​​​​സ​​​​​​ഫി​​​​​​ന് അം​​​​​​ഗീ​​​​​​കാ​​​​​​രം ന​​​​​​ല്കി. ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി അ​​​​​​ഡീ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​ഡ്വ​​​​​​ക്കേ​​​​​​റ്റ് ജ​​​​​​ന​​​​​​റ​​​​​​ലാ​​​​​​യി അ​​​​​​ഡ്വ. കെ.​​​​​​സി. വി​​​​​​ൻ​​​​​​സെ​​​​​​ന്‍റി​​​​​​നെ നി​​​​​​യ​​​​​​മി​​​​​​ച്ചു. ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ ജ​​​​​​ന​​​​​​റ​​​​​​ൽ ഓ​​​​​​ഫ് പ്രോ​​​​​​സി​​​​​​ക്യൂ​​​​​​ഷ​​​​​​നാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ത​​​​​​നാ​​​​​​യ ടി. ​​​​​​അ​​​​​​സ​​​​​​ഫ് അ​​​​​​ലി​​​​​​ക്ക് ലോ​​​​​​കാ​​​​​​യു​​​​​​ക്ത സ്പെ​​​​​​ഷ​​​​​​ൽ അ​​​​​​റ്റോ​​​​​​ർ​​​​​​ണി, കേ​​​​​​ര​​​​​​ള സ്റ്റേ​​​​​​റ്റ് പ​​​​​​ബ്ലി​​​​​​ക് പ്രോ​​​​​​സി​​​​​​ക്യൂ​​​​​​ട്ട​​​​​​ർ എ​​​​​​ന്നീ അ​​​​​​ധി​​​​​​ക ചു​​​​​​മ​​​​​​ത​​​​​​ല​​​​​​ക​​​​​​ൾ ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​താ​​​​​​യും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു.

വ​​​​​​യോ​​​​​​ജ​​​​​​ന വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ കീ​​​​​​ഴി​​​​​​ൽ വ​​​​​​രു​​​​​​ന്ന മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ൾ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി. നി​​​​​​ല​​​​​​വി​​​​​​ൽ സാ​​​​​​മൂ​​​​​​ഹ്യ​​​​​​നീ​​​​​​തി വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ കീ​​​​​​ഴി​​​​​​ലു​​​​​​ള്ള വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് പു​​​​​​തു​​​​​​താ​​​​​​യി രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന വ​​​​​​യോ​​​​​​ജ​​​​​​ന വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ കീ​​​​​​ഴി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യെ​​​​​​ന്നും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

Movies

മ​മ്മൂ​ട്ടി​ക്ക് എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ച് ഗ​വ​ർ​ണ​ർ

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് മ​മ്മൂ​ട്ടി​ക്ക് ന​ൽ​കി ആ​ദ​രി​ച്ചു. കോ​ട്ട​യ​ത്ത് വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റാ​ണ് ഡോ​ക്ട​റേ​റ്റ് ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക്‌ ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് മ​മ്മൂ​ട്ടി​ക്ക് ഡി ​ലി​റ്റ് ന​ൽ​കു​ന്ന​ത്.

മ​മ്മൂ​ട്ടി​യ്ക്കൊ​പ്പം നാ​ദ​സ്വ​ര വി​ദ്വാ​ൻ തി​രു​വി​ഴ ജ​യ​ശ​ങ്ക​റി​നും വാ​സ്കു​ല​ർ സ​ർ​ജ​ൻ ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​നും ഓ​ണ​റ​റി ബി​രു​ദം ന​ൽ​കും.

പ്രോ-​ചാ​ൻ​സ​ല​റും മ​ന്ത്രി​യു​മാ​യ റോ​ജി എം. ​ജോ​ൺ പ​ങ്കെ​ടു​ത്തു. റ​ജി​സ്ട്രാ​ർ ബി​സ്മി ഗോ​പാ​ല​കൃ​ഷ്ണ​ൻ, സെ​ന​റ്റ്, സി​ൻ​ഡി​ക്കേ​റ്റ്, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. 

മ​മ്മൂ​ട്ടി​ക്ക് ഇ​തി​ന് മു​ൻ​പ് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും ഡോ​ക്ട​റേ​റ്റ്‌ ല​ഭി​ച്ചി​ട്ടു​ണ്ട്‌.

 

Kerala

മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ വ​​​​കു​​​​പ്പുവി​​​​ഭ​​​​ജ​​​​നം; വി​​​​ജ്ഞാ​​​​പ​​​​നം വൈ​​​​കി​​​​യ​​​​ത് ഗ​​​​വ​​​​ർ​​​​ണ​​​​ർ സ്ഥ​​​​ല​​​​ത്തി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​ർ.​​​​വി. അ​​​​ർ​​​​ലേ​​​​ക്ക​​​​ർ ചൊ​​​​വ്വാ​​​​ഴ്ച സ്ഥ​​​​ല​​​​ത്തി​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ വ​​​​കു​​​​പ്പുവി​​​​ഭ​​​​ജ​​​​ന വി​​​​ജ്ഞാ​​​​പ​​​​നം വൈ​​​​കി​​​​യ​​​​തെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. വ​​​​കു​​​​പ്പു വി​​​​ഭ​​​​ജ​​​​ന ത​​​​ർ​​​​ക്ക​​​​മൊ​​​​ന്നു​​​​മി​​​​ല്ല.

മ​​​​ന്ത്രി​​​​സ​​​​ഭാ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്കു പി​​​​ന്നാ​​​​ലെ വ​​​​കു​​​​പ്പുവി​​​​ഭ​​​​ജ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു. സാ​​​​ധാ​​​​ര​​​​ണ 48 മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ​​​​യെ​​​​ടു​​​​ത്താ​​​​ണ് വ​​​​കു​​​​പ്പു വി​​​​ഭ​​​​ജ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ കാ​​​​ല​​​​താ​​​​മ​​​​സ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല.

കി​​​​ഫ്ബി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നി​​​​ര​​​​ന്ത​​​​രം ഉ​​​​യ​​​​ർ​​​​ന്ന എ​​​​ല്ലാ ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ച്ചുവ​​​​രി​​​​ക​​​​യാ​​​​ണ്. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര ഇ​​​​നി മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ വ​​​​രേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വകുപ്പുകൾ

►►വി.​​ഡി. സ​​തീ​​ശ​​ൻ (​​മു​​ഖ്യ​​മ​​ന്ത്രി)

ധ​​ന​​കാ​​ര്യം, നി​​യ​​മം, തു​​റ​​മു​​ഖം, ശാ​​സ്ത്ര സാ​​ങ്കേ​​തി​​കം, നാ​​ഷ​​ണ​​ൽ സേ​​വിം​​ഗ്സ്, സ്റ്റോ​​ർ പ​​ർ​​ച്ചേ​​സ്, കൊ​​മേ​​ഴ്സ്യ​​ൽ ടാ​​ക്സ​​സ്, അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ ഇ​​ൻ​​കം ടാ​​ക്സ്, ട്ര​​ഷ​​റി, ലോ​​ട്ട​​റി, സ്റ്റേ​​റ്റ് ഓ​​ഡി​​റ്റ്, കേ​​ര​​ള സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ്യ​​ൽ എ​​ന്‍റ​​ർ​​പ്രൈ​​സ​​സ്, സ്റ്റേ​​റ്റ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ്, കേ​​ര​​ള ഫി​​നാ​​ൻ​​ഷ്യ​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ, സ്റ്റാ​​ന്പും സ്റ്റാ​​ന്പ് ഡ്യൂ​​ട്ടി​​യും, പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് ഇ​​ക്ക​​ണോ​​മി​​ക് അ​​ഫ​​യേ​​ഴ്സ്, പൊ​​തു​​ഭ​​ര​​ണം, ഓ​​ൾ ഇ​​ന്ത്യ സ​​ർ​​വീ​​സ​​സ്, മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണം, ശാ​​സ്ത്ര സ്ഥാ​​പ​​ന​​ങ്ങ​​ൾ, പേ​​ഴ്സ​​ണ​​ൽ ആ​​ൻ​​ഡ് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ റി​​ഫോം​​സ്, ഇ​​ല​​ക്‌​​ഷ​​ൻ, ഇ​​ന്‍റ​​ഗ്രേ​​ഷ​​ൻ, സൈ​​നി​​ക ക്ഷേ​​മം, ദു​​രി​​താ​​ശ്വാ​​സം, സ്റ്റേ​​റ്റ് ഹോ​​സ്പി​​റ്റാ​​ലി​​റ്റി, അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ഓ​​ഫ് സി​​വി​​ൽ ആ​​ൻ​​ഡ് ക്രി​​മി​​ന​​ൽ ജ​​സ്റ്റീ​​സ്, വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ, റെ​​യി​​ൽ​​വേ, മെ​​ട്രൊ റെ​​യി​​ൽ, അ​​ന്ത​​ർ സം​​സ്ഥാ​​ന ന​​ദീ​​ജ​​ലം, കോ​​സ്റ്റ​​ൽ ഷി​​പ്പിം​​ഗ് ആ​​ൻ​​ഡ് ഇ​​ൻ​​ലാ​​ൻ​​ഡ് നാ​​വി​​ഗേ​​ഷ​​ൻ, കേ​​ര​​ള സ്റ്റേ​​റ്റ് ഇ​​ൻ​​ലാ​​ൻ​​ഡ് നാ​​വി​​ഗേ​​ഷ​​ൻ കോ​​ർ​​പ​​റേ​​ഷ​​ൻ, ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ്, പ്രി​​ന്‍റിം​​ഗ് ആ​​ൻ​​ഡ് സ്റ്റേ​​ഷ​​ന​​റി. ഇ​​തി​​നു പു​​റ​​മെ ന​​യ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളും നി​​ർ​​ദേ​​ശി​​ക്കാ​​ത്ത മ​​റ്റു വ​​കു​​പ്പ​​ക​​ളും മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ചു​​മ​​ത​​ല​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

►പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി

വ്യ​​വ​​സാ​​യം, ഐ​​ടി, ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്, സ്റ്റാ​​ർ​​ട്ട​​പ്പ്, മൈ​​നിം​​ഗ് ആ​​ൻ​​ഡ് ജി​​യോ​​ള​​ജി, ഹാ​​ൻ​​ഡ്‌​​ലൂം​​സ് ആ​​ൻ​​ഡ് ടെ​​ക്സ്റ്റൈ​​ൽ​​സ്

►ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല

​​ആ​​ഭ്യ​​ന്ത​​രം, വി​​ജി​​ല​​ൻ​​സ്,ഫ​​യ​​ർ ആ​​ൻ​​ഡ് റെ​​സ്ക്യൂ സ​​ർ​​വീ​​സ​​സ്, ജ​​യി​​ൽ, ക​​യ​​ർ

► കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ

ആ​​രോ​​ഗ്യം, ദേ​​വ​​സ്വം, മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സം, ആ​​രോ​​ഗ്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല,നാ​​ട്ടു വൈ​​ദ്യം, ആ​​യു​​ഷ്, ഡ്ര​​ഗ് ക​​ണ്‍​ട്രോ​​ൾ, ഫു​​ഡ് സേ​​ഫ്റ്റി

►സ​​ണ്ണി ജോ​​സ​​ഫ്

വൈ​​ദ്യു​​തി, പ​​രി​​സ്ഥി​​തി, പാ​​ർ​​ല​​മെ​​ന്‍റ​​റി കാ​​ര്യം

►റോ​​ജി എം. ​​ജോ​​ണ്‍

 ​​ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സം, സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സം, സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ(​​കാ​​ർ​​ഷി​​ക, വെ​​റ്റ​​റി​​ന​​റി, ഫി​​ഷ​​റീ​​സ്, മെ​​ഡി​​ക്ക​​ൽ, ഡി​​ജി​​റ്റ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി ഒ​​ഴി​​കെ​​യു​​ള്ള​​വ), എ​​ൻ​​ട്ര​​ൻ​​സ്, എ​​ൻ​​സി​​സി, അ​​ഡീ​​ഷ​​ണ​​ൽ സ്കി​​ൽ അ​​ക്വി​​സി​​ഷ​​ൻ പ്രോ​​ഗ്രാം

►എ​​ൻ. ഷം​​സു​​ദ്ദീ​​ൻ

​​പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സം, സാ​​ക്ഷ​​ര​​ത പ്ര​​സ്ഥാ​​നം, ഹ​​ജ്ജ്, വ​​ഖ​​ഫ്, ന്യൂ​​ന​​പ​​ക്ഷക്ഷേ​​മം

►എം. ​​ലി​​ജു

​​സ​​ഹ​​ക​​ര​​ണം, എ​​ക്സൈ​​സ്

►പി.​​സി. വി​​ഷ്ണു​​നാ​​ഥ്

വി​​നോ​​ദ​​സ​​ഞ്ചാ​​രം, സാം​​സ്കാ​​രി​​കം, കെ​​എ​​സ് എ​​ഫ്ഡി​​സി, ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി, സാം​​സ്കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക ക്ഷേ​​മ​​നി​​ധി ബോ​​ർ​​ഡ്

►ടി. ​​സി​​ദ്ദി​​ഖ്

കൃ​​ഷി, മ​​ണ്ണ് സം​​ര​​ക്ഷ​​ണം,കേ​​ര​​ള കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല, വെ​​യ​​ർ​​ഹൗ​​സിം​​ഗ്
കോ​​ർ​​പ​​റേ​​ഷ​​ൻ

►ബി​ന്ദു കൃ​ഷ്ണ

തൊ​ഴി​ൽ,ക്ഷീ​ര​വി​ക​സ​നം, മൃ​ഗ സം​ര​ക്ഷ​ണം, മി​ൽ​ക്ക് കോ-​ഓ​പ്പ​റേ​റ്റീ​വ്സ്, വ​നി​ത-​ശി​ശു ക്ഷേ​മം

►കെ.​​എ. തു​​ള​​സി

​​പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ പി​​ന്നാ​​ക്ക ഷേ​​മം

►സി.​​പി. ജോ​​ണ്‍

​​റോ​​ഡ്-​​ ജ​​ല ഗ​​താ​​ഗ​​തം, മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ

►പി.​​കെ. ബ​​ഷീ​​ർ 

​​പൊ​​തു​​മ​​രാ​​മ​​ത്ത്

►ഒ.​​ജെ. ജ​​നീ​​ഷ്

​​കാ​​യി​​കം, യു​​വ​​ജ​​ന​​കാ​​ര്യം, മൃ​​ഗ​​ശാ​​ല, മ്യൂ​​സി​​യം, ര​​ജി​​സ്ട്രേ​​ഷ​​ൻ, ആ​​ർ​​ക്കി​​യോ​​ള​​ജി, ആ​​ർ​​ക്കൈ​​വ്സ്

►മോ​​ൻ​​സ് ജോ​​സ​​ഫ്

​​ജ​​ല​​വി​​ഭ​​വം, സി​​എ​​ഡി​​എ, ഭൂ​​ഗ​​ർ​​ഭ ജ​​ലം, ജ​​ല​​വി​​ത​​ര​​ണം,ശു​​ചി​​ത്വം, ഭ​​വ​​ന​​നി​​ർ​​മാ​​ണം

►വി.​​ഇ. അ​​ബ്ദു​​ൾ ഗ​​ഫൂ​​ർ

​​ഫി​​ഷ​​റീ​​സ്, ഹാ​​ർ​​ബ​​ർ എ​​ൻ​​ജി​​നിയ​​റിം​​ഗ്, സാ​​മൂ​​ഹ്യ​​ക്ഷേ​​മം

►എ.​​പി. അ​​നി​​ൽ​​കു​​മാ​​ർ

റ​​വ​​ന്യു, സ​​ർ​​വേ ആ​​ൻ​​ഡ് ലാ​​ൻ​​ഡ് റെ​​ക്കോ​​ഡ്സ്, ഭൂ​​പ​​രി​​ഷ്ക​​ര​​ണം

►കെ.​​എം. ഷാ​​ജി

​​ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണം, ടൗ​​ണ്‍ പ്ലാ​​നിം​​ഗ്, ഗ്രാ​​മ​​വി​​ക​​സ​​നം, റീ​​ജ​​ണ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് അ​​ഥോ​​റി​​റ്റീ​​സ്, കി​​ല

►അ​​നൂ​​പ് ജേ​​ക്ക​​ബ്

​​ഭ​​ക്ഷ്യ സി​​വി​​ൽ സ​​പ്ലൈ​​സ്, ക​​ണ്‍​സ്യൂ​​മ​​ർ അ​​ഫ​​യേ​​ഴ്സ്, ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി

►ഷി​​ബു ബേ​​ബി ജോ​​ണ്‍

വ​​നം, സ്കി​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ്

 

 

Kerala

വി.​ഡി​ക്ക് ഗ​വ​ർ​ണ​റു​ടെ പ​ച്ച​ക്കൊ​ടി; ഇ​നി സ​തീ​ശ​ന്‍റെ കാ​ലം

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക​ര്‍ ക്ഷ​ണി​ച്ചു. കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ സ​തീ​ശ​ൻ ലോ​ക്ഭ​വ​നി​ലെത്തി ഗ​വ​ർ​ണ​ർ​ക്ക് പി​ന്തു​ണ​ക്ക​ത്ത് കൈ​മാ​റി​യി​രു​ന്നു.

വി.​ഡി.​സ​തീ​ശ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. തി​ങ്ക​ളാ​ഴ്ച എ​ല്ലാ​മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്‌​ഞ ചെ​യ്യു​മോ​യെ​ന്ന് ഗ​വ​ർ​ണ​ർ ആ​രാ​ഞ്ഞു. ഇ​ക്കാ​ര്യം പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ മ​റു​പ​ടി ന​ൽ​കി.

അ​തേ​സ​മ​യം മു​ഴു​വ​ൻ മ​ന്ത്രി​മാ​രും ഒ​ന്നി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നാ​ണ് നീ​ക്കം. മു​ഴു​വ​ൻ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ​യും തി​ങ്ക​ളാ​ഴ്ച​യ്ക്ക് മു​ൻ​പ് തീ​രു​മാ​നി​ക്കാ​നാ​ണ് ശ്ര​മം. ഇ​തി​നാ​യി യു​ഡി​എ​ഫി​ൽ ച​ർ​ച്ച തു​ട​ങ്ങി.

National

വി​ജ​യ് ഗ​വ​ർ​ണ​റെ കാ​ണു​ന്നു; സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ?

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി ലോ​ക്ഭ​വ​നി​ൽ ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ടി​വി​കെ നേ​താ​വ് വി​ജ​യ്. മ​റ്റ് ക​ക്ഷി നേ​താ​ക്ക​ളും വി​ജ​യ്ക്കൊ​പ്പ​മു​ണ്ട്.

120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ വി​ജ​യ്ക്കു​ണ്ട്. വി​ജ​യ് മാ​ത്രം ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കാ​മെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​മു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 108 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ടി​വി​കെ മാ​റി​യി​രു​ന്നു. കോ​ൺ​ഗ്ര​സ്, സി​പി​ഐ, സി​പി​എം, മു​സ്‌​ലിം ലീ​ഗ്, വി​സി​കെ എ​ന്നീ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യാ​ണ് ടി​വി​കെ​യ്ക്കു​ള്ള​ത്.

നേ​ര​ത്തെ, കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട 118 പേ​രു​ടെ പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നാം ത​വ​ണ വി​ജ​യി​യെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ തി​രി​ച്ച​യ​ച്ചി​രു​ന്നു.

National

മാ​ന്ത്രി​ക സം​ഖ്യ​യ്ക്ക​രി​കെ ടി​വി​കെ; വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത​യേ​റി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റി. ടി​വി​കെ​യ്ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ ഇ​ട​തു പാ​ർ​ട്ടി​ക​ൾ തീ​രു​മാ​നി​ച്ചു. സി​പി​ഐ ടി​വി​കെ​യ്ക്ക് പി​ന്തു​ണ​ക്ക​ത്ത് ന​ൽ​കി. ഇ​ട​തു പാ​ർ​ട്ടി​ക​ൾ​ക്ക് തൊ​ഴി​ൽ വ​കു​പ്പ് ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ൽ ടി​വി​കെ നേ​താ​ക്ക​ൾ എ​ത്തി.

ഇ​തോ​ടെ 116 എ​ന്ന സം​ഖ്യ​യി​ലേ​ക്ക് ടി​വി​കെ എ​ത്തി. വി​സി​കെ​യു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​ർ കൂ​ടി പി​ന്തു​ണ​ച്ചാ​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​കും. വി​സി​കെ നേ​താ​വ് തി​രു​മാ​വ​ള​വ​ന് മ​ന്ത്രി സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. വി​ജ​യ് ഇ​ന്ന് വീ​ണ്ടും ഗ​വ​ർ​ണ​റെ കാ​ണാ​ൻ ലോ​ക്ഭ​വ​നി​ൽ എ​ത്തും.

അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​ര്, രാ​ഷ്ട്ര​പ​തി ഭ​ര​ണം വ​രു​മോ എ​ന്നി​ങ്ങ​നെ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം കാ​ത്തി​രി​ക്കു​ക​യാ​ണ് ത​മി​ഴ​കം. വി​ജ​യ്ക്ക് ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ വാ​ർ​ത്താ​ക്കു​റി​പ്പ് ഇ​റ​ക്കി​യ​ത് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. അ​തേ​സ​മ​യം ടി ​വി കെ​യ്ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്നും 118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യി​ല്ലാ​തെ സ്ഥി​ര​ത​യു​ള്ള സ​ർ​ക്കാ​ർ എ​ങ്ങ​നെ സാ​ധ്യ​മാ​കു​മെ​ന്നു​മാ​ണ് രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ ചോ​ദി​ച്ച​ത്.

വി​ജ​യ്ക്ക് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ഡി​എം​കെ പി​ന്തു​ണ​യോ​ടെ എ​ഐ​എ​ഡി​എം​കെ സ​ർ​ക്കാ​രി​നു​ള്ള ച​ർ​ച്ച​ക​ളും സ​ജീ​വ​മാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന് പി​ന്നാ​ലെ സി​പി​എം, സി​പി​ഐ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കാ​ൻ ടി​വി​കെ​യ്ക്ക് ക​ഴി​ഞ്ഞെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

വി​സി​കെ കൂ​ടി അ​നു​കീ​ല തീ​രു​മാ​നം എ​ടു​ത്താ​ൽ 118 എ​ന്ന മാ​ന്ത്രി​ക സം​ഖ്യ തൊ​ടാ​ൻ ടി​വി​കെ​യ്ക്ക് ക​ഴി​യും. നാ​ല് പാ​ർ​ട്ടി​ക​ൾ​ക്കും മ​ന്ത്രി​സ്ഥാ​ന​വും എ​ൻ​ഡി​എ ക​ക്ഷി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​വി​ല്ലെ​ന്ന ഉ​റ​പ്പും ടി​വി​കെ നേ​താ​ക്ക​ൾ ന​ൽ​കും. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​യേ​ക്കും.

National

118 എം​എ​ൽ​എ​മാ​രു​ടെ ക​ത്തു​മാ​യി വാ...; ​വി​ജ​യ്‌​യെ വീ​ണ്ടും ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നോ​ട് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റി​ന് വി​യോ​ജി​പ്പെ​ന്ന് റി​പ്പോ​ർ​ട്ട്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​സ​തി​യി​ലെ​ത്തി​യ വി​ജ​യ്‌​യോ​ട് 118 എം​എ​ൽ​എ​മാ​രു​ടെ ക​ത്തു​മാ​യി വ​രാ​ൻ ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ വി​ജ​യി​യു​ടെ പാ​ർ​ട്ടി, സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വീ​ണ്ടും ഗ​വ​ർ​ണ​റെ ക​ണ്ട​ത്. ഭൂ​രി​പ​ക്ഷം സ​ഭ​യി​ൽ തെ​ളി​യി​ക്കാ​മെ​ന്ന് ഗ​വ​ർ​ണ​റെ അ​റി​യി​ച്ച​താ​യും വി​വ​ര​മു​ണ്ട്. ഇ​ന്ന് രാ​വി​ലെ 11ഓ​ടെ​യാ​ണ് വി​ജ​യ് ഗ​വ​ർ​ണ​റെ ക​ണ്ട​ത്.

നി​ല​വി​ൽ 113 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് വി​ജ​യ്ക്കു​ള്ള​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ 118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നി​രി​ക്കെ എ​ങ്ങ​നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും മ​റ്റ് ഏ​തൊ​ക്കെ പാ​ർ​ട്ടി​ക​ൾ പി​ന്തു​ണ​യ്ക്കു​മെ​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഗ​വ​ർ​ണ​ർ വി​ജ​യി‌​യോ​ടു ചോ​ദി​ച്ചു.

അ​തേ​സ​മ​യം, ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​നെ​തി​രെ ഇ​പ്പോ​ൾ കോ​ട​തി​യെ സ​മീ​പി​ക്കി​ല്ലെ​ന്ന് ടി​വി​കെ സൂ​ചി​പ്പി​ച്ചു. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്ന് വി​ജ​യ് ഗ​വ​ർ​ണ​റെ അ​റി​യി​ച്ച​താ​യും വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

National

ഭൂരിപക്ഷം തെളിയിച്ചാൽ സത്യപ്രതിജ്ഞ; തമിഴ്നാട്ടിൽ ഗവർണർ വക ട്വിസ്റ്റ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള ടിവികെ അധ്യക്ഷൻ വിജ‍യ്‌യുടെ നീക്കത്തിനു വെല്ലുവിളി ഉയർത്തി ഗവർണർ. കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നൽകണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ അറിയിച്ചു.

തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ കോൺഗ്രസിന്‍റെ പിന്തുണയോടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നതിനിടെയാണ് ഗവർണറുടെ പുതിയ നീക്കം. കോൺഗ്രസ് പിന്തുണക്ക് പിന്നാലെ 113 എംഎൽഎമാർ ഒപ്പിട്ട കത്ത് ടിവികെ ഗവർണർക്ക് നൽകിയിയിരുന്നു.

എന്നാൽ 234 അംഗ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യ കടന്നാൽ മാത്രമേ ഭൂരിപക്ഷമാകുകയുള്ളു. ഇത് ഉയർത്തിയുള്ള ഗവർണർ നീക്കം വിജയ്‌യെ വെട്ടിലാക്കിയിരിക്കുകയാണ്. 118 എംഎൽഎമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവർണർ.അങ്ങനെയെങ്കിൽ മാത്രമേ സത്യപ്രതിജ്ഞക്ക് അനുവാദം നൽകു എന്നാണ് നിലപാട്.

ഇക്കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. അറ്റോർണി ജനറാലിന്‍റെ ഉപദേശമാണ് തേടിയത്. അഞ്ച് പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്.

Kerala

ഡോ. ​കെ. വാ​സു​കി ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​റു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ. വാ​​​സു​​​കി​​​യെ നി​​​യ​​​മി​​​ച്ചു. ലോ​​​ക്ഭ​​​വ​​​നി​​​ൽ സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി മാ​​​സ​​​ങ്ങ​​​ളാ​​​യി ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ അ​​​ട​​​ക്ക​​​മു​​​ള്ള ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ക്കേ​​​ണ്ട​​​തി​​​നാ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് ലോ​​​ക്ഭ​​​വ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ​​​നം.

ത​​​ദ്ദേ​​​ശ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി​​​ങ്കു​​​ബി​​​സ്വാ​​​ളി​​​ന് നേ​​​ര​​​ത്തെ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ താ​​​ല്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ചു​​​മ​​​ത​​​ല ആ​​​ർ​​​ക്കും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

NRI

സാ​ഹി​ത്യ​വും പൊ​തു​സേ​വ​ന​വും കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഗ​സാ​ല ഹാ​ഷ്മി​യു​ടെ പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം

വെ​ർ​ജീ​നി​യ: ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ഗ​സാ​ല ഹാ​ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ലി​റ്റ​റേ​ച്ച​ർ ആ​ൻ​ഡ് ഗ​വ​ൺ​മെ​ന്‍റ്' (സാ​ഹി​ത്യ​വും ഭ​ര​ണ​കൂ​ട​വും) എ​ന്ന വി​ജ്ഞാ​ന​പ്ര​ദ​മാ​യ പ​ര്യ​ട​ന​ത്തി​ന് ഉ​ജ്വ​ല തു​ട​ക്കം.

ഈ ​മാ​സം 18ന് ​കോ​ള​ജ് ഓ​ഫ് വി​ല്യം ആ​ൻ​ഡ് മേ​രി​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ഇ​രു​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. നാ​ല് വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​സം​സ്ഥാ​ന​ത​ല പ​ദ്ധ​തി​യു​ടെ ആ​ദ്യ പ​രി​പാ​ടി​യാ​യി​രു​ന്നു ഇ​ത്.

സാ​ഹി​ത്യം, പൗ​ര​ജീ​വി​തം, പൊ​തു​നേ​തൃ​ത്വം എ​ന്നി​വ ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

ജ​നാ​ധി​പ​ത്യം, ഭ​ര​ണ​നി​ർ​വ​ഹ​ണം, പൊ​തു​സേ​വ​നം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ൽ ആ​ധു​നി​ക കാ​ല​ത്തും സാ​ഹി​ത്യ കൃ​തി​ക​ൾ എ​ങ്ങ​നെ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​വെ​ന്ന് ഈ ​പ​ര്യ​ട​നം പ​രി​ശോ​ധി​ക്കു​ന്നു.

ജെ​യിം​സ് മാ​ഡി​സ​ൺ, അ​ല​ക്സാ​ണ്ട​ർ ഹാ​മി​ൽ​ട്ട​ൺ എ​ന്നി​വ​രു​ടെ ദി ​ഫെ​ഡ​റ​ലി​സ്റ്റ് പേ​പ്പേ​ഴ്സ്, തോ​മ​സ് ജെ​ഫേ​ഴ്സ​ൺ, ജോ​ർ​ജ് മേ​സ​ൺ എ​ന്നി​വ​രു​ടെ ര​ച​ന​ക​ൾ തു​ട​ങ്ങി​യ​വ ആ​ധു​നി​ക ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ എ​ത്ര​ത്തോ​ളം പ്ര​സ​ക്ത​മാ​ണെ​ന്ന് ഹാ​ഷ്മി ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്തെ നേ​താ​ക്ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ വ​ലി​യ പാ​ര​മ്പ​ര്യ​മു​ള്ള വി​ല്യം ആ​ൻ​ഡ് മേ​രി കോ​ള​ജ് ഈ ​പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഇ​ട​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​മ്മു​ടെ ദേ​ശീ​യ സ്വ​ത്വ​ത്തെ​യും ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ളെ​യും രൂ​പ​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​ൻ ര​ച​ന​ക​ളി​ലൂ​ടെ ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തെ​യും രാ​ഷ്ട്രീ​യ​ത്തെ​യും നോ​ക്കി​ക്കാ​ണു​ക എ​ന്ന​ത് ഓ​രോ ത​ല​മു​റ​യും ചെ​യ്യേ​ണ്ട കാ​ര്യ​മാ​ണ്.

രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ പ​ല​പ്പോ​ഴും തീ​വ്ര​മാ​യ നി​ല​പാ​ടു​ക​ളി​ലേ​ക്ക് ചു​രു​ങ്ങി​പ്പോ​കു​ന്ന ഈ ​കാ​ല​ത്ത്, ഗൗ​ര​വ​ക​ര​മാ​യ വി​ശ​ക​ല​ന​ങ്ങ​ൾ​ക്ക് ഇ​ടം ന​ൽ​കാ​നാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ലൂ​ടെ ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഹാ​ഷ്മി പ​റ​ഞ്ഞു.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ വെ​ർ​ജീ​നി​യ​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഈ ​പ​ര്യ​ട​നം തു​ട​രും. പു​തി​യ ത​ല​മു​റ​യ്ക്ക് പൊ​തു​വി​ഷ​യ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള അ​റി​വ് പ​ക​രാ​ൻ ഈ ​സം​രം​ഭം സ​ഹാ​യി​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Kerala

കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ട് ചെ​​​​യ്യാ​​​​നു​​​​ള്ള ഭാ​​​​ഗ്യ​​​​മു​​​​ണ്ടാ​​​​യി: ഗ​​​​വ​​​​ർ​​​​ണ​​​​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വോ​​​​ട്ടു ചെ​​​​യ്യാ​​​​നു​​​​ള്ള ഭാ​​​​ഗ്യ​​​​മു​​​​ണ്ടാ​​​​യെ​​​​ന്നും ന​​​​ല്ല​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് ആ​​​​ർ​​​​ലേ​​​​ക്ക​​​​ർ.

ജ​​​​നാ​​​​ധി​​​​പ​​​​ത്യം മ​​​​ണ്ണി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലും ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു ജ​​​​വ​​​​ഹ​​​​ർ​​​​ന​​​​ഗ​​​​ർ എ​​​​ൽ​​​​പി​​​​എ​​​​സി​​​​ൽ വോ​​​​ട്ടു ചെ​​​​യ്ത​​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഗ​​​​വ​​​​ർ​​​​ണ​​​​ർ.

NRI

ഇ​ല്ലി​നോ​യി​സ് ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും ജെ.​ബി. പ്രി​റ്റ്‌​സ്ക​ർ മ​ത്സ​രി​ക്കും

ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യി​സ് ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മൂ​ന്നാം ത​വ​ണ​യും ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാർഥിയാ​യി ജെ.​ബി. പ്രി​റ്റ്‌​സ്ക​ർ മ​ത്സ​രി​ക്കും. റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി​യി​ൽ വി​ജ​യി​ച്ച ഡാ​ര​ൻ ബെ​യ്‌​ലി​യാ​ണ് ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​തെര​ഞ്ഞെ​ടു​പ്പി​ൽ പ്രി​റ്റ്‌​സ്ക​റു​ടെ പ്ര​ധാ​ന എ​തി​രാ​ളി. 2022-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​രു​വ​രും ത​മ്മി​ലാ​യി​രു​ന്നു പോ​രാ​ട്ടം; അ​ന്ന് പ്രി​റ്റ്‌​സ്ക​ർ വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു.

ഹ​യാ​ത്ത് ഹോ​ട്ട​ൽ ശൃം​ഖ​ല​യു​ടെ അ​വ​കാ​ശി​യും ശ​ത​കോ​ടീ​ശ്വ​ര​നു​മാ​യ പ്രി​റ്റ്‌​സ്ക​ർ, 2028-ലെ ​അ​മേ​രി​ക്ക​ൻ പ്ര​സിഡന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യി രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കു​ടി​യേ​റ്റ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ലൂ​ടെ അ​ദ്ദേ​ഹം ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ മി​നി​മം വേ​ത​നം മ​ണി​ക്കൂ​റി​ന് 15 ഡോ​ള​റാ​യി ഉ​യ​ർ​ത്താ​നു​ള്ള നി​യ​മ​ത്തി​ൽ ഒ​പ്പു​വ​ച്ചു. അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി 'ക്യാ​ഷ് ബെ​യ്ൽ' (പ​ണ​മി​ട​പാ​ടി​ലൂ​ടെ​യു​ള്ള ജാ​മ്യം) നി​ർ​ത്ത​ലാ​ക്കി​യ സം​സ്ഥാ​ന​മാ​യി ഇ​ല്ലി​നോ​യി​സി​നെ മാ​റ്റി. ഇ​ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വച്ചി​രു​ന്നു.

 സ്വ​ന്തം സ​മ്പാ​ദ്യം ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന പ്രി​റ്റ്‌​സ്ക​ർ, ത​ന്‍റെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ജൂ​ലി​യാ​ന സ്ട്രാ​റ്റ​ന്‍റെ സെ​ന​റ്റ് പോ​രാ​ട്ട​ത്തി​നാ​യി 14.8 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് ചി​ല​വ​ഴി​ച്ച​ത്.

Kerala

അവസാന നിമിഷവും സർക്കാരിന് ഗവർണറുടെ വെട്ട്

തിരുവനന്തപുരം പലതവണ വഷളാവുകയും സമീപത്തായി ആർക്കുകയും ചെയ്ത ഗവർണർ സർക്കാർ പോലെ വീണ്ടും വഷളാകുന്ന തീരുമാനം ലോക്ഭവനിൽ നിന്നും ഉണ്ടായിരിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം, 2 പിഎസ്‌സി അംഗങ്ങൾ, വിവരാവകാശ കമ്മീഷൻ അംഗം, തദ്ദേശ ഓംബുഡ്സ്മാൻ ഉൾപ്പെടെയുള്ള നിയമന ശിപാർശകൾ ഗവർണർ തടഞ്ഞുവച്ചു.

കാലാവധി തീരാറാകുന്ന തൊട്ടുമുമ്പ് സംസ്ഥാന സർക്കാർ നടത്തിയ നിയമന ശിപാർശകളാണ് ലോക്ഭവൻ തടഞ്ഞുവച്ചത്. രണ്ട് പിഎസ്‌സി അംഗങ്ങളുടെ നിയമനവും ഇതിൽപ്പെടുന്നു. കോൺഗ്രസിന്‍റെ ഐ. ശിഹാബുദ്ദീൻ, സിപിഐയുടെ അജയകുമാർ എന്നീ പേരുകളാണ് ഗവർണർക്ക് അയച്ചിരുന്നത് എന്നാൽ പൊതുപ്രവർത്തകരെ പിഎസ്‌സി അംഗമാകരുത് എന്ന് ആവശ്യം മുൻനിർത്തി ചില സംഘടനകൾ ഈ വിഷയത്തിൽ ഗവർണർ സമീപിച്ചിരുന്നു.

തദ്ദേശസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി വിരമിച്ച ജസ്റ്റീസ് ബാബു മാത്യു പി. ജോസഫിന് നിയമിക്കാനുള്ള ശിപാർശയും ഗവർണർ തടഞ്ഞുവച്ചു .ഉപ ലോകായുക്തയായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റീസ് ബാബു മാത്യു ജോസഫിനെ ഓംബുഡ്സ്മാനായി സ്വീകരിക്കരുതെന്ന് ഗവർണർക്ക് നിയമ ഉപദേശം ലഭിച്ചിരുന്നു.

വിവരാകാശ കമ്മീഷനിലേക്ക് മുൻ ഡിവൈഎഫ്ഐ നേതാവ് എം. ഹരിലാലിനെ നിയമിക്കാനുള്ള ശിപാർശയും സർക്കാർ തടഞ്ഞുവച്ചു. പ്രതിപക്ഷ നേതാവിനോട് ആലോചിക്കാതെയാണ് ഈ ശിപാർശ നൽകിയെന്ന കാരണത്താലാണിത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മെമ്പറായി നിയമകാര്യ സെക്രട്ടറി കെ.ജി. സനൽകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഗവർണർ അംഗീകരിച്ചിട്ടില്ല .ഹൈക്കോടതിയുമായി ആലോചിച്ചില്ല എന്ന കാരണത്താലാണ് ഈ നിയമനം ഗവർണർ അംഗീകരിക്കാതിരുന്നത്.

ഈ നടപടിയോടെ നിയമനങ്ങൾ എല്ലാം നിർത്തിവച്ചതിനാൽ അടുത്ത സർക്കാരിന് പുതുതായി ഈ ഒഴിവുകളിൽ നിയമനം നടത്താൻ ആകും. എന്നാൽ അടുത്ത സർക്കാർ ഇപ്പോഴത്തെ ഭരണത്തുടർച്ചയാണെങ്കിൽ ഇതേ പേരുകൾ തന്നെ സർക്കാർ നിർദ്ദേശിക്കാൻ ഇടയുണ്ട് .അങ്ങനെ വന്നാൽ ഗവർണർ എന്ത് തീരുമാനം എടുക്കും എന്നുള്ളത് നിയമ പ്രശ്നങ്ങളിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും കടക്കാൻ സാധ്യതയുണ്ട്.

Kerala

സംസ്ഥാനസ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​നകാ​ല​ത്തെ നി​യ​മ​ന​ങ്ങ​ൾ ; ഒ​പ്പി​ടാ​തെ ഗ​വ​ർ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്തെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട ഫ​​​യ​​​ലി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഒ​​പ്പി​​ട്ടി​​ല്ല. ര​​​ണ്ട് പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​ന ഫ​​​യ​​​ൽ, സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ, സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന ഓം​​​ബു​​​ഡ്മാ​​​ൻ എ​​​ന്നി​​​വ​​​രെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ശി​​​പാ​​​ർ​​​ശ ഫ​​​യ​​​ലു​​​ക​​​ളാ​​ണ് ഗ​​​വ​​​ർ​​​ണ​​​ർ ത​​ട​​ഞ്ഞ​​​ത്.

പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ​​ശേ​​​ഷം ഇ​​​ത്ത​​​രം ഫ​​​യ​​​ലു​​​ക​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ട്ടെ​​​യെ​​​ന്നാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ർ.​​​വി. അർ​​​ലേ​​​ക്ക​​​റു​​​ടെ നി​​​ല​​​പാ​​​ട്. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി ഡി​​​വൈ​​​എ​​​ഫ്ഐ നേ​​​താ​​​വാ​​​യി​​​രു​​​ന്ന എം. ​​​ഹ​​​രി​​​ലാ​​​ലി​​​നെ നി​​​യ​​​മി​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ണ​​​റെ നി​​​യ​​​മി​​​ച്ച ഫ​​​യ​​​ലി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്ന പ​​​രാ​​​തി ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്നു.

പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളാ​​​യി സി​​​പി​​​ഐ പ്ര​​​തി​​​നി​​​ധി അ​​​ജ​​​യ​​​കു​​​മാ​​​റി​​​നേ​​​യും കോ​​​ണ്‍​ഗ്ര​​​സ്- എ​​​സി​​​ലെ ഷി​​​ഹാ​​​ബു​​​ദീ​​​നേ​​​യും നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു. ഇ​​​തും മ​​​ര​​​വി​​​പ്പി​​​ച്ചു. ത​​​ദ്ദേ​​​ശ ഓം​​​ബു​​​ഡ്മാ​​​നാ​​​യി ജ​​​സ്റ്റീ​​​സ് ബാ​​​ബു മാ​​​ത്യു പി. ​​​ജോ​​​സ​​​ഫി​​​നെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള ഫ​​​യ​​​ലി​​​ലും പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​രു​​​ന്നു.

ലോ​​​കാ​​​യു​​​ക്ത​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ല​​​പ്പ​​​ത്തു വ​​​രാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. നി​​​യ​​​മ​​​സെ​​​ക്ര​​​ട്ട​​​റി കെ.​​​ജി. സ​​​ന​​​ൽ​​​കു​​​മാ​​​റി​​​നെ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ച ഫ​​​യ​​​ലി​​​ലും ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​പ്പി​​​ട്ടി​​​ല്ല. ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​പ്പു​​​വ​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ഇ​​​ത്ത​​​രം ഫ​​​യ​​​ലു​​​ക​​​ളി​​​ൽ അം​​​ഗീ​​​കാ​​​ര​​​മാ​​​കൂ.

National

രാ​ജി ബോ​ധ​പൂ​ർ​വ​മാ​യ തീ​രു​മാ​നം; കാ​ര​ണം പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തും: സി.​വി.​ആ​ന​ന്ദ​ബോ​സ്

കോ​ൽ​ക്ക​ത്ത: ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സ്ഥാ​നം രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി.​വി.​ആ​ന​ന്ദ​ബോ​സ്. രാ​ജി തി​ക​ച്ചും ബോ​ധ​പൂ​ർ​വ​മാ​യ ഒ​രു തീ​രു​മാ​ന​മാ​ണെ​ന്നും അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ബം​ഗ ഭ​വ​ൻ അ​ദ്ദേ​ഹം ഞാ​യ​റാ​ഴ്ച ഒ​ഴി​ഞ്ഞു​കൊ​ടു​ത്തു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തു​നി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ജി​വ​ച്ച​ത് രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

ആ​ന​ന്ദബോ​സ് രാ​ജി വെ​ക്കു​ന്ന​തി​ന് ഒ​രാ​ഴ്‌​ച മു​ൻ​പ് ത​ന്നെ ത​ന്‍റെ വോ​ട്ട് ബം​ഗാ​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഗ​വ​ർ​ണ​ർ പ​ദ​വി​യി​ൽ നി​ന്ന് മാ​റി​യെ​ങ്കി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി താ​ൻ ബം​ഗാ​ളി​ലേ​ക്ക് മ​ട​ങ്ങി​വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

ഗവർണർ ആർ.എൻ.രവിയെ ബംഗാളിലേക്കു വിട്ടതിനു പിന്നിൽ

കോ​​ൽ​​ക്ക​​ത്ത: മ​​ല​​യാ​​ളി​​യാ​​യ ആ​​ന​​ന്ദ​​ബോ​​സ് ഗ​​വ​​ർ​​ണ​​ർ പ​​ദ​​വി ഒ​​ഴി​​ഞ്ഞ ബം​​ഗാ​​ളി​​ലേ​​ക്ക് ത​​മി​​ഴ്നാ​​ട് ഗ​​വ​​ർ​​ണ​​ർ ആ​​യി​​രു​​ന്ന ആ​​ർ.​​എ​​ൻ.​​ര​​വി​യെ അ​യ​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മെ​ന്നു വി​ല​യി​രു​ത്ത​ൽ. ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നി​യ​മ​ന​മെ​ന്നു രാ​ഷ്‌​ട്രീ​യ വൃ​ത്ത​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു.

മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ന​ന്ദ​ബോ​സ് ചി​ല കാ​ര്യ​ങ്ങ​ളി​ൽ ബം​ഗാ​ൾ സ​ർ​ക്കാ​രി​നോ​ട് വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഭ​ര​ണ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് അ​ദ്ദേ​ഹം തു​നി​ഞ്ഞി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല, ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു ബ​ന്ധം സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി നി​ല​നി​ർ​ത്താ​ൻ അ​ദ്ദേ​ഹം ശ്ര​മി​ച്ചി​രു​ന്നു. പ​ദ​വി​യു​ടെ മാ​ന്യ​ത​യോ മ​ഹ​ത്വ​മോ വി​ട്ടു​ള്ള യാ​തൊ​രു ന​ട​പ​ടി​ക്കും അ​ദ്ദേ​ഹം മു​തി​ർ​ന്നി​രു​ന്നി​ല്ല.

പോ​രി​നു മ​ടി​യി​ല്ല

അ​തേ​സ​മ​യം, അ​ദ്ദേ​ഹം പ​ദ​വി ഒ​ഴി​യു​ന്ന ഘ​ട്ട​ത്തി​ൽ ബം​ഗാ​ളി​ലേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​തു​താ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന ആ​ർ.​എ​ൻ.​ര​വി അ​ല്പം​കൂ​ടി വ്യ​ത്യ​സ്ത​മാ​യ സ​മീ​പ​നം പു​ല​ർ​ത്തു​ന്ന ആ​ളാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇം​ഗി​ത​ങ്ങ​ൾ​ക്കാ​യി ഏ​ത​റ്റം വ​രെ​യും പോ​യി പോ​ര​ടി​ക്കാ​ൻ മ​ടി കാ​ണി​ക്കാ​ത്ത പ്ര​കൃ​ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ത​മി​ഴ്നാ​ട്ടി​ലെ ഡി​എം​കെ സ​ർ​ക്കാ​രു​മാ​യി തു​റ​ന്ന യു​ദ്ധം ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം കു​റെ​ക്കാ​ല​മാ​യി ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ഗ​വ​ർ​ണ​ർ​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ വ​രെ കേ​സ് ന​ട​ത്താ​ൻ സ്റ്റാ​ലി​ൻ സ​ർ​ക്കാ​ർ മ​ടി​ച്ചി​രു​ന്നി​ല്ല.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ പാ​സാ​ക്കി​യ ചി​ല ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​തെ നീ​ണ്ട​കാ​ലം കൈ​വ​ശം വ​ച്ചു​വെ​ന്നാ​രോ​പി​ച്ചു സ​ർ​ക്കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്നു സ​ർ​ക്കാ​ർ വി​മ​ർ​ശി​ച്ചു. ഗ​വ​ർ​ണ​ർ ചി​ല പൊ​തു​പ്ര​സം​ഗ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളെ തു​റ​ന്നു വി​മ​ർ​ശി​ച്ച​തും വി​വാ​ദ​മാ​യി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​രി​ധി ലം​ഘി​ക്കു​ന്നു​വെ​ന്നു ഡി​എം​കെ കു​റ്റ​പ്പെ​ടു​ത്തി. 2023ൽ ​ഗ​വ​ർ​ണ​ർ നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ ചി​ല ഭാ​ഗ​ങ്ങ​ൾ വാ​യി​ക്കാ​തി​രു​ന്ന​തും അ​തി​നു ശേ​ഷം സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​തും വ​ലി​യ രാ​ഷ്‌​ട്രീ​യ വി​വാ​ദം ഉ​യ​ർ​ത്തി​യി​രു​ന്നു.

ഒ​രു അ​വ​സ​ര​ത്തി​ൽ ഗ​വ​ർ​ണ​ർ സം​സ്ഥാ​ന​ത്തെ ത​മി​ഴ്‌​ഗം എ​ന്നു വി​ളി​ച്ച​തി​നെ​തി​രെ വ​ലി​യ രാ​ഷ്‌​ട്രീ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി. ഇ​തു സം​സ്ഥാ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പേ​രാ​യ "ത​മി​ഴ്നാ​ട്'' എ​ന്ന​തു മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ​യും പ​ല രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും വി​മ​ർ​ശ​നം. സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ൻ​സ​ല​ർ എ​ന്ന നി​ല​യി​ൽ ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​ര​ത്തെ​ക്കു​റി​ച്ചും ത​ർ​ക്കം ഉ​ണ്ടാ​യി. ഈ ​അ​ധി​കാ​രം കു​റ​യ്ക്കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​യ​മ​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​തും പോ​ര് രൂ​ക്ഷ​മാ​ക്കി.

വിട്ടുകൊടുക്കുമോ? 

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി കൊ​മ്പു​കോ​ർ​ത്ത​തി​ന്‍റെ അ​നു​ഭ​വ പ​രി​ച​യ​വും ഊ​ർ​ജ​വു​മാ​യി​ട്ടാ​ണ് മ​മ​ത​യു​ടെ ബം​ഗാ​ളി​ലേ​ക്ക് ആ​ർ.​എ​ൻ.​ര​വി ഗ​വ​ർ​ണ​റാ​യി എ​ത്തു​ന്ന​ത്. ത​രി​മ്പു​പോ​ലും വി​ട്ടു​കൊ​ടു​ക്കാ​ത്ത പ്ര​കൃ​ത​മാ​ണ് മ​മ​ത​യു​ടേ​ത്. മ​മ​ത​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ല​രീ​തി​യി​ൽ നോ​ക്കി​യി​ട്ടും അ​തു കാ​ര്യ​മാ​യി വി​ജ​യി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് പു​തി​യ ഗ​വ​ർ​ണ​ർ എ​ത്തു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യം.

തീ​പ്പൊ​രി​യാ​യ മ​മ​ത മു​ഖ്യ​മ​ന്ത്രി​യും പ​ര​മാ​വ​ധി അ​ലോ​സ​ര​പ്പെ​ടു​ത്താ​ൻ മ​ടി​യി​ല്ലാ​ത്ത ആ​ർ.​എ​ൻ.​ര​വി ഗ​വ​ർ​ണ​റും ആയി ബംഗാളിൽ ഒന്നിക്കുമ്പോൾ ഇ​നി എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് രാ​ഷ്‌​ട്രീ​യ വൃ​ത്ത​ങ്ങ​ൾ.

 

National

ഗ​​​വ​​​ർ​​​ണ​​​ർ-​​​ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ ത​​​ല​​​ത്തി​​​ൽ വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി

ന്യൂ​​​ഡ​​​ൽ​​​ഹി: ഗ​​​വ​​​ർ​​​ണ​​​ർ-​​​ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ ത​​​ല​​​ത്തി​​​ൽ വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി ന​​​ട​​​ത്തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് രാ​​​ജി​​​വ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ർ.​​​എ​​​ൻ. ര​​​വി​​​യെ പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ചു. ആ​​​ന​​​ന്ദ​​​ബോ​​​സി​​​നു പ​​​ക​​​രം ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ​​​ക്കാ​​​ണ്.

ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ഗ​​​വ​​​ർ​​​ണ​​​ർ ശി​​​വ പ്ര​​​താ​​​പ് ശു​​​ക്ല​​​യെ തെ​​​ലു​​​ങ്കാ​​​ന ഗ​​​വ​​​ർ​​​ണ​​​റാ​​​ക്കി. തെ​​​ലു​​​ങ്കാ​​​ന ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന ജി​​​ഷ്ണു ദേ​​​വ് വ​​​ർ​​​മ​​​യാ​​​ണ് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യു​​​ടെ പു​​​തി​​​യ ഗ​​​വ​​​ർ​​​ണ​​​ർ. ബി​​​ഹാ​​​റി​​​ലെ മു​​​ൻ മ​​​ന്ത്രി ന​​​ന്ദ കി​​​ഷോ​​​ർ യാ​​​ദ​​​വി​​​നെ നാ​​​ഗാ​​​ലാ​​​ൻ​​​ഡ് ഗ​​​വ​​​ർ​​​ണ​​​റാ​​​ക്കി. ല​​​ഫ്. ജ​​​ന​​​റ​​​ൽ (​​​റി​​​ട്ട.) സ​​​യി​​​ദ് അ​​​ത്താ ഹ​​​സ്‌​​​നെ​​​യ്ൻ ബി​​​ഹാ​​​ർ ഗ​​​വ​​​ർ​​​ണ​​​റാ​​​കും.

ല​​​ഡാ​​​ക്ക് ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ ക​​​വി​​​ന്ദ​​​ർ ഗു​​​പ്ത​​​യെ ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ഗ​​​വ​​​ർ​​​ണ​​​റാ​​​ക്കി. ഡ​​​ൽ​​​ഹി. ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ വി​​​ന​​​യ് കു​​​മാ​​​ർ സ​​​ക്സേ​​​ന​​​യാ​​​യി​​​രി​​​ക്കും ല​​​ഡാ​​​ക്ക് ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ.

പ​​​ക​​​രം ഡ​​​ൽ​​​ഹി ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​റാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മു​​​ൻ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സി​​​ഡ​​​ർ ത​​​ര​​​ൺ​​​ജി​​​ത് സിം​​​ഗ് സ​​​ന്ധു​​​വി​​​നെ നി​​​യ​​​മി​​​ച്ചു. നി​​​യ​​​മ​​​ന​​​ങ്ങ​​​ളെ​​​ല്ലാം അം​​​ഗീ​​​ക​​​രി​​​ച്ച് രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഇ​​​ന്ന​​​ലെ രാ​​​ത്രി വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി.

Kerala

കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യെ നീ​ക്കി; സി​സാ തോ​മ​സി​ന് അ​ധി​ക ചു​മ​ത​ല

തി​രു​വ​ന​ന്ത​പു​രം: കാ​ല​ടി സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​കെ. കെ. ​ഗീ​താ​കു​മാ​രി​യെ നീ​ക്കി. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി ഡോ.​സി​സാ തോ​മ​സി​ന് അ​ധി​ക ചു​മ​ത​ല ന​ൽ​കി ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​റ​ക്കി. ബി​എ​ഫ്എ തോ​റ്റ വി​ദ്യാ​ർ​ഥി​ക്ക് എം​എ​ഫ്എ പ്ര​വേ​ശ​നം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ന​ട​പ​ടി.

തോ​റ്റ ബി​എ​ഫ്എ വി​ദ്യാ​ർ​ഥി​യെ പാ​സാ​ക്കാ​നു​ള്ള സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നം ത​ട​യാ​നു​ള്ള ഗ​വ​ർ​ണ​രു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ വി​സി വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ജ​യി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ ഹാ​ജ​രാ​ക്കാ​നും വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും വി​സി​യോ​ടും പ​രീ​ക്ഷ ക​ൺ​ട്രോ​ള​റോ​ടും ലോ​ക്ഭ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ ലോ​ക്ഭ​വ​ന്‍റെ നി​ർ​ദ്ദേ​ശം വി​സി നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്‌ ഖാ​നാ​ണ് കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സം​സ്കൃ​ത വി​ഭാ​ഗ അ​ധ്യ​ക്ഷ പ്രൊ​ഫ​സ​ർ കെ. ​കെ. ഗീ​താ​കു​മാ​രി​ക്ക് സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​ൽ​ക്കാ​ലി​ക വി​സി​യു​ടെ ചു​മ​ത​ല ന​ൽ​കി​യ​ത്.

Kerala

കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവച്ചു

തിരുവനന്തപുരം: കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ ഇനി മലയാളം. മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ എന്നിവ ഇനി മലയാളത്തിലായിരിക്കും ഉണ്ടാകുക.

മുഴുവൻ സ്കൂളുകളിലും ഒന്ന് മുതൽ പത്ത് വരെ മലയാളം നിർബന്ധമാക്കി. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക നായകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി അനുമതി നൽകിയിരുന്നില്ല.

ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. മലയാള ഭാഷാ ബിൽ -2025നാണ് ഗവര്‍ണര്‍ അംഗീകാരം നൽകിയത്.

Kerala

സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക നി​യ​മ​നം ഇ​നി ഗ​വ​ർ​ണ​റു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന ന​ട​പ​ടി​ക​ളി​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ. വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ലും ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ പി​ടി​മു​റു​ക്കു​ന്ന​ത്.

സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക​ളി​ലേ​ക്ക് ഗ​വ​ർ​ണ​റു​ടെ പ്ര​തി​നി​ധി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നാ​യി മു​ൻ ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വ​ത്തി​ന്‍റെ കാ​ല​ത്തു​ള്ള പ​ഴ​യ പ​ട്ടി​ക പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. ഇ​നി മു​ത​ൽ ഓ​രോ അ​ധ്യാ​പ​ക നി​യ​മ​ന ന​ട​പ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പും ഗ​വ​ർ​ണ​റു​ടെ പു​തി​യ നോ​മി​നി​യെ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ രാ​ജ്ഭ​വ​ന് ക​ത്ത് ന​ൽ​ക​ണം.

നോ​മി​നി​യെ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ നി​യ​മ​നം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ത​സ്തി​ക​ക​ൾ, ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ വി​വ​ര​ങ്ങ​ളും വി​സി​മാ​ർ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റ​ണം. ഗ​വ​ർ​ണ​ർ നോ​മി​നി​യെ നി​ശ്ച​യി​ച്ചു ന​ൽ​കി​യാ​ൽ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ നി​യ​മ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ നി​യ​മ​നം ന​ട​ന്നി​ല്ലെ​ങ്കി​ൽ പ​ഴ​യ നോ​മി​നി അ​യോ​ഗ്യ​നാ​വു​ക​യും വീ​ണ്ടും പു​തി​യ നോ​മി​നി​യെ ആ​വ​ശ്യ​പ്പെ​ടു​ക​യും വേ​ണം.

യു​ജി​സി ച​ട്ട​പ്ര​കാ​രം എ​ട്ടം​ഗ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ൽ ഗ​വ​ർ​ണ​റു​ടെ പ്ര​തി​നി​ധി നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഗ​വ​ർ​ണ​ർ അ​റി​യാ​തെ പ​ഴ​യ പ​ട്ടി​ക​യി​ൽ നി​ന്ന് സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ ത​ങ്ങ​ൾ​ക്കി​ഷ്ട​മു​ള്ള​വ​രെ പ്ര​തി​നി​ധി​യാ​യി ഉ​ൾ​പ്പെ​ടു​ത്താ​റു​ണ്ടാ​യി​രു​ന്നു. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ൻ​പ് തി​ടു​ക്ക​ത്തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ത​ട​യാ​ൻ കൂ​ടി​യാ​ണ് ഗ​വ​ർ​ണ​റു​ടെ ഈ ​ഇ​ട​പെ​ട​ൽ.

Kerala

തോ​റ്റ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നെ ജ​യി​പ്പി​ക്കാ​ന്‍ ശ്ര​മം; ത​ട​ഞ്ഞ് ഗ​വ​ർ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ച്ചി​​​ല​​​ര്‍ ഓ​​​ഫ് ഫൈ​​​ന്‍ ആ​​​ര്‍​ട്‌​​​സ് (ബി​​​എ​​​ഫ്എ) പ​​​രീ​​​ക്ഷ​​​യി​​​ല്‍ തോ​​​റ്റ എ​​​സ്എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന് എം​​​എ​​​ഫ്എ​​​യ്ക്ക് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കി ബി​​​എ​​​ഫ്എ ജ​​​യി​​​ച്ച​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള കാ​​​ല​​​ടി സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സി​​​ന്‍​ഡി​​​ക്ക​​​റ്റി​​​ന്‍റെ തീ​​​രു​​​മാ​​​നം ത​​​ട​​​ഞ്ഞ് ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ അ​​​ര്‍​ലേ​​​ക്ക​​​ര്‍.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റും പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​റും വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ഗ​​​വ​​​ര്‍​ണ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ന്‍ ഫ​​​യ​​​ലു​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​നും വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍​ക്ക് ഗ​​​വ​​​ര്‍​ണ​​​ര്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

നാ​​​ല് വ​​​ര്‍​ഷ ബി​​​എ​​​ഫ്എ (മ്യൂ​​​റ​​​ല്‍ പെ​​​യി​​​ന്‍റിം​​​ഗ്) പ​​​രീ​​​ക്ഷ​​​യി​​​ല്‍ തോ​​​റ്റ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് 20 വ​​​ര്‍​ഷം മു​​​ന്‍​പ് പ​​​ഠ​​​നം ഉ​​​പേ​​​ക്ഷി​​​ച്ച എ. ​​​ക​​​ലേ​​​ഷ് എ​​​ന്ന എ​​​സ്എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന് ബി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ പാ​​​സാ​​​കാ​​​തെ എം​​​എ​​​ഫ്എ​​​യ്ക്ക് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കി​​​യി​​​രു​​​ന്നു. 2023ല്‍ ​​​എം​​​എ​​​ഫ്എ പാ​​​സാ​​​യ​​​തു​​​കൊ​​​ണ്ട് പ്ര​​​ത്യേ​​​ക കേ​​​സാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് ബി​​​എ​​​ഫ്എ ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ സി​​​ന്‍​ഡി​​​ക്ക​​​റ്റ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് വി​​​വ​​​രം.

ബി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ര്‍​ക്ക് ലി​​​സ്റ്റു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ​​​യാ​​​ണ് എം​​​എ​​​ഫ്എ​​​യ്ക്ക് ക​​​ലേ​​​ഷി​​​ന് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കി​​​യ​​​ത്. സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷാ വി​​​ഭാ​​​ഗം ക​​​ലേ​​​ഷി​​​ന്‍റെ എം​​​എ​​​ഫ്എ പ​​​രീ​​​ക്ഷാ ഫ​​​ലം ക​​​ഴി​​​ഞ്ഞ ര​​​ണ്ട് വ​​​ര്‍​ഷ​​​ക്കാ​​​ല​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ന്‍ വി​​​സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സി​​​ന്‍​ഡി​​​ക്ക​​​റ്റ് യോ​​​ഗം ചേ​​​ര്‍​ന്ന് തോ​​​റ്റ വി​​​ദ്യാ​​​ര്‍​ഥി​​​യെ ബി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം.

Kerala

കേ​ര​ള വ​ന (ഭേ​ദ​ഗ​തി) ബി​ല്ലി​ന് ഗ​വ​ർ​ണ​റുടെ അം​ഗീ​കാ​രം; സ്വന്തം ഭൂമിയിലെ ചന്ദന മരം ഉടമയ്ക്ക് മുറിച്ച് വിൽക്കാം

തി​രു​വ​ന​ന്ത​പു​രം: സ്വന്തം ഭൂമിയിൽ നിൽക്കുന്ന ചന്ദന മരം ഉടമയ്ക്ക് മുറിച്ച് വിൽക്കാം. സു​പ്ര​ധാ​ന കേ​ര​ള വ​ന (ഭേ​ദ​ഗ​തി) ബി​ല്ലി​ന് ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​കി. സ്വ​കാ​ര്യ ഭൂ​മി​യി​ലെ ച​ന്ദ​ന​മ​രം മു​റി​ച്ച് വ​നം വ​കു​പ്പ് മു​ഖേ​ന വി​ൽ​പ്പ​ന ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കു​ന്ന വ്യ​വ​സ്ഥ​യാ​ണ് ബി​ല്ലി​ലെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

ഇ​രത്തിൽ മു​റി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ച​ന്ദ​ന​മ​ര​ത്തി​ന്‍റെ വി​ല ഭൂ ​ഉ​ട​മ​യ്ക്ക് ല​ഭി​ക്കും. നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് ച​ന്ദ​ന കൃ​ഷി വ്യാ​പി​ക്കു​മെ​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ച​ന്ദ​ന മ​ര​ങ്ങ​ള്‍ വ​ച്ചുപി​ടി​പ്പി​ക്കാ​ന്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന ട്രീ ​ബാ​ങ്കിംഗ് പ​ദ്ധ​തി നേ​ര​ത്തെ തു​ട​ങ്ങി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ ഭൂ ​ഉ​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ ഭൂ​മി​യി​ലു​ള്ള ച​ന്ദ​ന​മ​രം മു​റി​ച്ചു വി​ൽ​പ്പ​ന ന​ട​ത്താ​ൻ നി​ല​വി​ൽ അ​ധി​കാ​ര​മി​ല്ലാ​യി​രു​ന്നു. സ്വ​ന്തം ഭൂ​മി​യി​ൽ നി​ന്നും ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യാ​ലും സ്ഥ​ല ഉ​ട​മ​ക്കെ​തി​രെ കേ​സ് എ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു. പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ ച​ന്ദ​ന മ​രം ഉ​ട​മ​യ്‌ക്ക് വി​ൽ​ക്കാ​നാ​കും.

Kerala

കാഷ്മീരിൽനിന്നുള്ള മാധ്യമ സംഘം ഗവർണറുമായി കൂടിക്കാഴ്ച നടത്തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​വും കാ​ഷ്മീ​രും ആ​ത്മീ​യ​മാ​യും സാം​സ്‌​കാ​രി​ക​മാ​യും ആ​ഴ​മു​ള്ള ബ​ന്ധം പ​ങ്കു​വ​യ്ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണെ​ന്ന് കേ​ര​ള ഗ​വ​ര്‍ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍ലേ​ക്ക​ർ.

കേ​ന്ദ്ര വാ​ര്‍ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ശ്രീ​ന​ഗ​ര്‍ പ്ര​സ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന മാ​ധ്യ​മ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​ന്നെ​ത്തി​യ മാ​ധ്യ​മ സം​ഘ​വു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന്‍റെ അ​തി​ഥേ​യ​ത്വം ഏ​റെ ഹൃ​ദ​യ​സ്പ​ര്‍ശി​യാ​യി​രു​ന്നു​വെ​ന്ന് മാ​ധ്യ​മ സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ബ്യൂ​റോ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ വി. ​പ​ള​നി​ച്ചാ​മി, പി​ഐ​ബി ശ്രീ​ന​ഗ​റി​ലെ ഓ​ഫീ​സ​ര്‍ മ​ജീ​ദ് പ​ണ്ഡി​റ്റ് എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

National

മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ചു; പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം ഉ​ട​ൻ

ഇം​ഫാ​ൽ‌: മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ത് സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ക്കി. സം​സ്ഥാ​ന​ത്ത് പു​തി​യ സ​ർ​ക്കാ​ർ ഇ​ന്ന് ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബി​ജെ​പി നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ ക​ണ്ട് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു. മു​തി​ർ​ന്ന നേ​താ​വ് യും​നാം ഖേം​ച​ന്ദ് സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​കും.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​ഭാ​ക​ക്ഷി യോ​ഗം യും​നാം ഖേം​ച​ന്ദി​നെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. കു​ക്കി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള വ​നി​ത​യും നാ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​യു​മാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​ത്. നാ​ഗ പീ​പ്പി​ൾ ഫ്ര​ണ്ടി​നാ​ണ് ര​ണ്ടാം ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ബി​രേ​ൺ സിം​ഗ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Kerala

നയപ്രഖ്യാപന വിവാദത്തിൽ സ്പീക്കറെ വിമർശിച്ച് ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപന വിവാദത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെ വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ. നയപ്രഖ്യാപന ദിവസത്തെ മുഴുവൻ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ലോക്ഭവന്‍റെ കത്തിനു മറുപടി നൽകില്ലെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്.

മാധ്യമങ്ങൾക്ക് നൽകിയ ശേഷം സ്പീക്കറുടെ ഓഫീസിന് കോപ്പി വച്ച് നൽകിയ കത്തിൽ മറുപടി പറയേണ്ടതില്ലെന്നായിരുന്നു ഷംസീറിന്‍റെ നിലപാട്. എന്നാൽ രഹസ്യ സ്വഭാവമുള്ള കത്ത് എന്ന സ്പീക്കറുടെ വാദത്തെ ഗവർണർ തള്ളി.

സ്പീക്കർക്ക് നൽകിയത് യഥാർഥ കത്ത് ആണെന്നും മാധ്യമങ്ങൾ കത്ത് പരസ്യപ്പെടുത്തിയതായി ലോക്ഭവന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഗവർണർ വിശദീകരിക്കുന്നു. കത്തിന് സ്പീക്കർ പ്രതികരിച്ച രീതി ശരിയല്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.

Kerala

കാ​ലി​ക്ക​ട്ട് വി​സി​യെ ഗ​വ​ര്‍​ണ​ര്‍ നി​യ​മി​ച്ച​തു ചോ​ദ്യം ചെ​യ്ത് സ​ര്‍​ക്കാ​രി​ന്‍റെ ഉ​പ​ഹ​ര്‍​ജി

കൊ​ച്ചി: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റെ ഗ​വ​ര്‍​ണ​ര്‍ നി​യ​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​പ​ഹ​ര്‍​ജി ന​ല്‍​കി. ചാ​ന്‍​സ​ല​ര്‍ അ​ട​ക്കം എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് നോ​ട്ടീ​സി​ന് ഉ​ത്ത​ര​വാ​യ ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ഉ​പ​ഹ​ര്‍​ജി വി​ശ​ദ​വാ​ദ​ത്തി​നാ​യി മാ​റ്റി.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​സി​യെ നി​യ​മി​ക്കാ​ന്‍ ചാ​ന്‍​സ​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​പ​ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. ഹ​ര്‍​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കേ ചാ​ന്‍​സ​ല​ര്‍ തി​ര​ക്കി​ട്ട് നി​യ​മ​നം ന​ട​ത്തി​യ​തു ചോ​ദ്യം​ചെ​യ്താ​ണ് ഉ​പ​ഹ​ര്‍​ജി.

വി​സി നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കാ​ന്‍ ചാ​ന്‍​സ​ല​ര്‍​ക്ക് നി​യ​മ​പ​ര​മാ​യി അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ല്‍ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഡോ. ​പി. ര​വീ​ന്ദ്ര​നെ വി​സി​യാ​യി നി​യ​മി​ച്ച് ഈ ​മാ​സം 22ന് ​ചാ​ന്‍​സ​ല​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

Kerala

നയപ്രഖ്യാപന പ്രസംഗ വിവാദം; ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പുതിയ നീക്കവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. തന്‍റെ പ്രസംഗത്തിന്‍റെയും അതിനു ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ സ്പീക്കർക്ക് കത്ത് നൽകി.

നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. ഗവർണർ ചിലഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു.

വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ നേരത്തെ വിശദീകരിച്ചു.

Kerala

ഡോ. ​പി. ര​വീ​ന്ദ്ര​ൻ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ; വി​ജ്ഞാ​പ​നം ഇ​റ​ക്കി ലോ​ക്ഭ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ൻ​സ​ല​റാ​യി ഡോ. ​പി ര​വീ​ന്ദ്ര​നെ നി​യ​മി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം രാ​ജ്ഭ​വ​ൻ പു​റ​ത്തി​റ​ക്കി.

വി​സി നി​യ​മ​ന​ത്തി​നാ​യി സെ​ർ​ച്ച് ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച മൂ​ന്ന് പേ​രു​ക​ൾ അ​ട​ങ്ങി​യ പാ​ന​ലി​ൽ നി​ന്നാ​ണ് ഡോ. ​പി. ര​വീ​ന്ദ്ര​നെ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സെ​ന​റ്റ് നോ​മി​നി​യു​ടെ പേ​ര് ത​ള്ളി​ക്കൊ​ണ്ടാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ർ​ണാ​യ​ക നി​യ​മ​നം.

സ​ർ​ക്കാ​ർ - ഗ​വ​ർ​ണ​ർ പോ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് പു​തി​യ വൈ​സ് ചാ​ൻ​സ​ല​റെ ല​ഭി​ക്കു​ന്ന​ത്. നേ​ര​ത്തെ വി​സി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ഡോ. ​പി ര​വീ​ന്ദ്ര​ൻ, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല കെ​മി​സ്ട്രി വി​ഭാ​ഗം പ്രൊ​ഫ​സ​ർ ആ​ണ്.

Kerala

ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തെ അ​തേദി​വ​സം തി​രു​ത്തു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ അ​​​തേ​​ദി​​​വ​​​സം​​ത​​​ന്നെ സ​​​ഭ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രു​​​ത്തു​​​ന്ന​​​ത് സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യം.

ഗ​​​വ​​​ർ​​​ണ​​​ർ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലെ ആ​​​ദ്യ​​ഭാ​​​ഗ​​​വും അ​​​വ​​​സാ​​​ന ഭാ​​​ഗ​​​വും വാ​​​യി​​​ച്ചാ​​​ൽ​​ത്ത​​​ന്നെ പൂ​​​ർ​​​ണ​​​മാ​​​യി വാ​​​യി​​​ച്ച​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​താ​​​ണ് കീ​​​ഴ്‌വഴ​​​ക്കം. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് സ്പീ​​​ക്ക​​​ർ​​​മാ​​​രു​​​ടെ നി​​​ര​​​വ​​​ധി റൂ​​​ളിം​​​ഗു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്.

ഇ​​​ന്ന​​​ലെ കേ​​​ന്ദ്ര​​വി​​​രു​​​ദ്ധ ഭാ​​​ഗ​​​വും നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ ബി​​​ല്ലു​​​ക​​​ൾ ഒ​​​പ്പി​​​ടാ​​​ത്ത ന​​​ട​​​പ​​​ടി​​​യും ഗ​​​വ​​​ർ​​​ണ​​​ർ വാ​​​യി​​​ക്കാ​​​തി​​​രു​​​ന്ന​​ത് ഗ​​​വ​​​ർ​​​ണ​​​ർ സ​​​ഭ വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​തു വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു​​​ള്ള​​​ത്.

ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന ജ്യോ​​​തി വെ​​​ങ്കി​​​ടാ​​​ച​​​ലം ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ന് എ​​​ത്തി​​​യ​​​പ്പോ​​​ൾ ബ​​​ഹ​​​ള​​​ത്തെ തു​​​ട​​​ർ​​​ന്ന് ഏ​​​ഴു മി​​​നി​​​റ്റ് മാ​​​ത്രം വാ​​​യി​​​ച്ച് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തു പൂ​​​ർ​​​ണ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​മാ​​​യി ക​​​രു​​​ത​​​ണ​​​മെ​​​ന്ന സ്പീ​​​ക്ക​​​റു​​​ടെ റൂ​​​ളിം​​​ഗും നി​​​ല​​​വി​​​ലു​​​ണ്ട്. സു​​​ഖ്ദേ​​​വ് സിം​​​ഗ് കാ​​​ങ് മു​​​ത​​​ൽ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ വ​​​രെ ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന കാ​​​ലം വാ​​​യി​​​ക്കാ​​​തെ വി​​​ട്ടു​​​ക​​​ള​​​ഞ്ഞ ഭാ​​​ഗ​​​ത്തി​​​ൽ സ്പീ​​​ക്ക​​​ർ​​​മാ​​​രു​​​ടെ റൂ​​​ളിം​​​ഗു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ വാ​​​യി​​​ക്കാ​​​തെ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ, മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ലു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ക​​​ഴി​​​യി​​​ല്ല. ഇ​​​ക്കാ​​​ര്യ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

Kerala

നയപ്രഖ്യാപനം: ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് നാടകമെന്ന് കെ.സി. വേണുഗോപാല്‍

ക​​​ണ്ണൂ​​​ർ: ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ല്‍ ഗ​​​വ​​​ര്‍ണ​​​ര്‍ ഒ​​​ഴി​​​വാ​​​ക്കി​​​യ ഭാ​​​ഗം മു​​​ഖ്യ​​​മ​​​ന്ത്രി വാ​​​യി​​​ച്ച​​​തി​​​നു പി​​​ന്നി​​​ല്‍ ഇ​​​ല​​​ക്‌‌​​​ഷ​​​ന്‍ സ്‌​​​പോ​​​ണ്‍സേ​​​ര്‍ഡ് ഡ്രാ​​​മ​​​യാ​​​ണെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണുഗോ​​​പാ​​​ല്‍ എം​​​പി.

ഗ​​​വ​​​ര്‍ണ​​​റും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഒ​​​രു​​​മി​​​ച്ചു ന​​​ട​​​ത്തു​​​ന്ന നാ​​​ട​​​ക​​​മാ​​​ണി​​​ത്. ഗ​​​വ​​​ര്‍ണ​​​ര്‍ക്കു വെ​​​ട്ടാ​​​ന്‍ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യ​​​പ്പോ​​​ള്‍, അ​​​തു തി​​​രു​​​ത്താ​​​ന്‍ പി​​​ണ​​​റാ​​​യി​​​ക്ക് അ​​​വ​​​സ​​​ര​​​വും ന​​​ല്കി​​​യെ​​​ന്നും ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്ക​​​വേ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

ഗ​​​വ​​​ര്‍ണ​​​ര്‍ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് വാ​​​യി​​​ക്കു​​​ന്ന ശീ​​​ല​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ എ​​​ന്തേ മു​​​ന്പ് ഇ​​​തു​​​ചെ​​​യ്തി​​​ല്ല? സാ​​​മൂ​​​ഹി​​​കാ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ ത​​​ക​​​ര്‍ക്കു​​​ന്ന വൈ​​​കൃ​​​ത​​​മു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​യാ​​​ണു മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റേ തെ​​​ന്ന് എം​​​പി പ​​​റ​​​ഞ്ഞു. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ പ​​​ഠി​​​ക്കു​​​ക​​​യാ​​​ണു മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ.

സാം​​​സ്‌​​​കാ​​​രി​​​ക മ​​​ന്ത്രി​​​യാ​​​ണ് ഇ​​​ത്ര​​​യും ഹീ​​​ന​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​ത്. വോ​​​ട്ടി​​​നു വേ​​​ണ്ടി വ​​​ര്‍ഗീ​​​യ​​​ത പ​​​റ​​​യു​​​ന്ന​​​തി നെ ​​​ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സ​​​മീ​​​പ​​​നം. അ​​​തി​​​നോ​​​ടു ചേ​​​ര്‍ന്നു നി​​​ല്ക്കു​​​ന്ന​​​താ​​​ണു മ​​​ന്ത്രി​​​യു​​​ടേ​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ തു​​​ട​​​രാ​​​ന്‍ യോ​​​ഗ്യ​​​തയി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ആ​​​ര്‍ജ​​​വം ഉ​​​ണ്ടെ​​​ങ്കി​​​ല്‍ ഈ ​​​മ​​​ന്ത്രി​​​യെ പു​​​റ​​​ത്താ​​​ക്ക​​​ണം.

മ​​​ത​​​തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ പോ​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത് കേ​​​ട്ടി​​​ട്ടി​​​ല്ല. വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ സൗ​​​ന്ദ​​​ര്യ​​​മാ​​​ണ്. മ​​​ത​​​വും സ​​​മു​​​ദാ​​​യ​​​വും നോ​​​ക്കി​​​യ​​​ല്ല കേ​​​ര​​​ള ജ​​​ന​​​ത വോ​​​ട്ടു ചെ​​​യ്യു ന്ന​​​ത്.

ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ വോ​​​ട്ട് മാ​​​ത്രം കൊ​​​ണ്ട​​​ല്ല താ​​​ന്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലേ​​​ക്കു വി​​​ജ​​​യി​​​ച്ച​​​ത്. ഒ​​​രു വ​​​ര്‍ഗീ​​​ത​​​യെ​​​യും കൂ​​​ട്ടു​​​പി​​​ടി​​​ക്കു​​​ന്ന സ്വ​​​ഭാ​​​വം കോ​​​ണ്‍ഗ്ര​​​സി​​​നി​​​ല്ലെ​​​ന്നും മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​ന്‍റെ ര​​​ക്ത​​​മാ​​​ണ് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ സി​​​ര​​​ക​​​ളി​​​ലു​​​ള്ള​​​തെ​​​ന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു.

Kerala

വരുന്നൂ... വ​നി​താ ക​ർ​ഷ​കർക്ക് പ്ര​ത്യേ​ക പ​ദ്ധ​തി; ഗവർണറുടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നി​​​താ ക​​​ർ​​​ഷ​​​ക​​​രെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​ത്യേ​​​ക വ​​​നി​​​ത കാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം. 2026 അ​​​ന്താ​​​രാഷ്‌ട്ര വ​​​നി​​​താ ക​​​ർ​​​ഷ​​​ക വ​​​ർ​​​ഷ​​​മാ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌ട്രസ​​​ഭ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള വ​​​നി​​​ത ക​​​ർ​​​ഷ​​​ക​​​രെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

ഇ​​​തു​​​വ​​​ഴി കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ പ​​​ദ്ധ​​​തിവി​​​ഹി​​​ത​​​ത്തി​​​ൽ വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക തു​​​ക നീ​​​ക്കി​​​വ​​​യ്ക്ക​​​പ്പെ​​​ടും. കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളി​​​ലും ഡ്രോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള കൃ​​​ഷി​​​രീ​​​തി​​​ക​​​ളി​​​ലും വ​​​നി​​​താ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ൽ​​​കും.

കു​​​ടും​​​ബ​​​ശ്രീ വ​​​ഴി കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ സം​​​സ്ക​​​രി​​​ക്കാ​​​നും മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​നും വ​​​നി​​​താ ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കും. വ​​​നി​​​താ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കൃ​​​ഷി ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി കു​​​റ​​​ഞ്ഞ പ​​​ലി​​​ശനി​​​ര​​​ക്കി​​​ൽ വാ​​​യ്പ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

കു​​​ട്ട​​​നാ​​​ട് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി ര​​​ണ്ടാം ഘ​​​ട്ടം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ​​​യും ക്ഷേ​​​മ പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കു​​​ന്ന​​​തി​​​ന് മ​​​തി​​​യാ​​​യ സാ​​​ന്പ​​​ത്തി​​​ക വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ കേ​​​ര​​​ള ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് പൂ​​​ർ​​​ണ​​​മാ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കു​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

മ​​​റ്റു പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ

  • മൊ​​​ബൈ​​​ൽ വെ​​​റ്ററി​​​ന​​​റി യൂ​​​ണി​​​റ്റു​​​ക​​​ളെ അ​​​ത്യാ​​​ഹി​​​ത രാ​​​ത്രി​​​കാ​​​ല വെ​​​റ്ററി​​​ന​​​റി സേ​​​വ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ച് സേ​​​വ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തും
  • വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ എ​​​ലി​​​ഫ​​​ന്‍റ് സ്ക്വാ​​​ഡി​​​നെ ന​​​വീ​​​ക​​​രി​​​ക്കും
  • തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​പ​​​ജീ​​​വ​​​ന​​​വും ടൂ​​​റി​​​സ​​​വും വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സെ​​​യി​​​ലിം​​​ഗ് സ്കൂ​​​ളു​​​ക​​​ളും സ​​​ർ​​​ഫിം​​​ഗ് സ്കൂ​​​ളു​​​ക​​​ളും ആ​​​രം​​​ഭി​​​ക്കും
  • 33 പു​​​തി​​​യ മ​​​ത്സ്യ​​​ഭ​​​വ​​​നു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും
  • 700 ഡി​​​സ്പെ​​​ൻ​​​സ​​​റി​​​ക​​​ളെ ആ​​​യു​​​ഷ് ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് വെ​​​ൽ​​​ന​​​സ് സെ​​​ന്‍റ​​​റു​​​ക​​​ൾ ആ​​​യി ഉ​​​യ​​​ർ​​​ത്തും
  • കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ ഗ​​​വേ​​​ഷ​​​ണ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ആ​​​രം​​​ഭി​​​ക്കും
  • അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ എ​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ശ്വാ​​​സ് കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കും
  • അ​​​തി​​​ദാ​​​രി​​​ദ്ര്യമു​​​ക്ത​​​രാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​ജീ​​​വ​​​ന​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ഫാ​​​മി​​​ലി ബെ​​​നി​​​ഫി​​​റ്റ് കാ​​​ർ​​​ഡ്
  • 2026-2027ൽ ​​​ഒ​​​രു ല​​​ക്ഷം വീ​​​ടു​​​ക​​​ളും 22 ഭ​​​വ​​​ന സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളും നി​​​ർ​​​മി​​​ക്കും
  • ബ്ര​​​ഹ്മ​​​പു​​​ര​​​ത്ത് 500 ട​​​ണ്‍ വേ​​​സ്റ്റ് ടു ​​​എ​​​ന​​​ർ​​​ജി പ്ലാ​​​ന്‍റി​​​ന്‍റെ നി​​​ർ​​​മാ​​​ണം മേ​​​യ് മാ​​​സം ആ​​​രം​​​ഭി​​​ക്കും
  • നോ​​​ർ​​​ക്ക വ​​​കു​​​പ്പ് വ​​​ഴി വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്ന കേ​​​ര​​​ളീ​​​യ​​​രാ​​​യ വ​​​നി​​​ത​​​ക​​​ൾ​​​ക്ക് പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​ൻ വ​​​നി​​​ത സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കും
  • സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ൽ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ലോ​​​ക കേ​​​ര​​​ളം ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ ആ​​​രം​​​ഭി​​​ക്കും
  • ഐ​​​ടി കോ​​​റി​​​ഡോ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കോ​​​ഴി​​​ക്കോ​​​ടും പു​​​തി​​​യ പാ​​​ർ​​​ക്കു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും
  • സ്വ​​​കാ​​​ര്യ ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ പ്രൈ​​​വ​​​റ്റ് ഐ​​​ടി പാ​​​ർ​​​ക്ക് പ്ര​​​മോ​​​ഷ​​​ൻ സ്കീം ​​​ന​​​ട​​​പ്പി​​​ലാ​​​ക്കും
  • 1200 കി​​​ലോ​​​മീ​​​റ്റ​​​ർ ജി​​​ല്ലാ റോ​​​ഡു​​​ക​​​ൾ ബി​​​എം ആ​​​ൻ​​​ഡ് ബി​​​സി നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തും, സം​​​സ്ഥാ​​​ന ഹൈ​​​വേ​​​ക​​​ളു​​​ടെ വീ​​​തി കൂ​​​ട്ടും
  • ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ പ​​​ട്ടി​​​ശേ​​​രി ഡാം ​​​ഉ​​​ട​​​ൻ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യും
  • കൊ​​​ല്ല​​​ത്തെ​​​യും അ​​​ഴീ​​​ക്ക​​​ലി​​​നെ​​​യും കൊ​​​ച്ചി, ബേ​​​പ്പൂ​​​ർ, വി​​​ഴി​​​ഞ്ഞം എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് തീ​​​ര​​​ദേ​​​ശ ക്രൂ​​​യി​​​സ് സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കും
  • കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ പ്ര​​​ധാ​​​ന ഡി​​​പ്പോ​​​ക​​​ളി​​​ൽ സൗ​​​രോ​​​ർ​​​ജ പ്ലാ​​​ന്‍റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും
  • സെ​​​മി ഹൈ​​​സ്പീ​​​ഡ് റെ​​​യി​​​ൽ പ​​​ദ്ധ​​​തി മി​​​ഷ​​​ൻ മോ​​​ഡി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കും
  • പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ഐ​​​ഒ​​​ടി അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​വും തീ​​​ർ​​​ഥാ​​​ട​​​ക സ​​​മൂ​​​ഹ മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റ​​​വും സ്ഥാ​​​പി​​​ക്കും
  • മെ​​​ഡി​​​സെ​​​പ്പി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ടം ഈ ​​​വ​​​ർ​​​ഷം ന​​​ട​​​പ്പി​​​ലാ​​​ക്കും
  • ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സ്റ്റേ​​​റ്റ് നാ​​​ർ​​​ക്കോ​​​ട്ടി​​​ക് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ബ്യൂ​​​റോ​​​യും പ്ര​​​ത്യേ​​​ക സൈ​​​ബ​​​ർ സെ​​​ല്ലും ആ​​​രം​​​ഭി​​​ക്കും
  • വ​​​യ​​​നാ​​​ട് ടൗ​​​ണ്‍​ഷി​​​പ്പ് ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​യ​​​ള​​​വി​​​ൽത​​​ന്നെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും
  • വ​​​ർ​​​ക്ക് നി​​​യ​​​ർ ഹോം ​​​പ​​​ദ്ധ​​​തി 25 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കും
  • വി​​​ജ്ഞാ​​​ന കേ​​​ര​​​ളം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി 100 ബ്ലോ​​​ക്കു​​​ക​​​ളി​​​ൽ ബ്ലോ​​​ക്ക് ഇ​​​ന്ന​​​വേ​​​ഷ​​​ൻ ക്ല​​​സ്റ്റ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും
  • ജു​​​ഡീ​​​ഷ​​​റി​​​യി​​​ൽ ആ​​​ർ​​​ട്ടി​​​ഫി​​​ഷൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​നാ​​​യു​​​ള്ള മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്രം സ്ഥാ​​​പി​​​ക്കും
  • ത​​​ല​​​ശേ​​​രി​​​യി​​​ൽ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ അ​​​ഡീ​​​ഷണ​​​ൽ ബ​​​ഞ്ച് സ്ഥാ​​​പി​​​ക്കും
  • ക​​​ലാ​​​കാ​​​ര​​​ന്മാ​​​രെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ൾ​​​ച്ച​​​റ​​​ൽ കേ​​​ര​​​ള സ്മൃ​​​തി​​​മ​​​ന്ദി​​​രം സ്ഥാ​​​പി​​​ക്കും
  • യു​​​വ സം​​​രം​​​ഭ​​​ക​​​ത്വം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ യൂ​​​ത്ത് സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഫെ​​​സ്റ്റി​​​വ​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കും

കെ.​​​എം. മാ​​​ണി ക​​​മ്യൂ​​​ണി​​​റ്റി മൈ​​​ക്രോ ഇ​​​റി​​​ഗേ​​​ഷ​​​ൻ സ്കീം ​​​വി​​​പു​​​ലീ​​​ക​​​രി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​വാ​​​ക്ക​​​ൾ​​​ക്ക് വ​​​രു​​​മാ​​​ന അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യം മു​​​ൻനി​​​ർ​​​ത്തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന കെ.​​​എം. മാ​​​ണി ക​​​മ്യൂ​​​ണി​​​റ്റി മൈ​​​ക്രോ ഇ​​​റി​​​ഗേ​​​ഷ​​​ൻ സ്കീം ​​​വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പ​​​നം.

പ​​​ദ്ധ​​​തി​​​യു​​​ടെ വ്യാ​​​പ്തി വ​​​ർ​​​ധി​​​പ്പി​​​ച്ച് സ്ഥി​​​ര​​​വി​​​ള​​​ക​​​ൾ​​​ക്ക് പു​​​റ​​​മെ നാ​​​ണ്യ​​​വി​​​ള​​​ക​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ധി​​​ക​​​വ​​​രു​​​മാ​​​നം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

സി​ൽ​വ​ർ ഇ​ക്കോ​ണ​മി: പ്രായവും ഒരവസരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​സം​​​ഖ്യാ​​​പ​​​ര​​​മാ​​​യ മാ​​​റ്റ​​​ത്തെ സ​​​വി​​​ശേ​​​ഷ അ​​​വ​​​സ​​​ര​​​മാ​​​ക്കി മാ​​​റ്റാ​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് ‘സി​​​ൽ​​​വ​​​ർ ഇ​​​ക്കോ​​​ണ​​​മി’ കെ​​​ട്ടി​​​പ്പ​​​ടു​​​ക്കു​​​മെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം.

കേ​​​ര​​​ള​​​ത്തെ അ​​​നു​​​ഗ്ര​​​ഹീ​​​ത വാ​​​ർ​​​ധ​​​ക്യ​​​കാ​​​ല​​​ത്തി​​​നു​​​ള്ള ആ​​​ഗോ​​​ള ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​മാ​​​ക്കി മാ​​​റ്റു​​​ക​​​യും അ​​​തി​​​ലൂ​​​ടെ പു​​​തി​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കുകയുമാ​​​ണ് ഇ​​​തി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഉ​​​ന്ന​​​ത നി​​​ല​​​വാ​​​ര​​​മു​​​ള്ള ഇ​​​ക്കോ-​​​ടൂ​​​റി​​​സം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക, സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ക എ​​​ന്ന​​​തും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്ത് പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന പ​​​ശ്ചാ​​​ത്തലത്തി​​​ൽ അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സ​​​രി​​​ച്ച് രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള സാ​​​ന്പ​​​ത്തി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഒ​​​രു വി​​​പ​​​ണി സൃ​​​ഷ്ടി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്.

ആ​​​രോ​​​ഗ്യ​​​പ​​​രി​​​പാ​​​ല​​​നം, വി​​​നോ​​​ദം, ഗ​​​താ​​​ഗ​​​തം, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഇ​​​തുമു​​​ന്നി​​​ൽ ക​​​ണ്ടു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു രൂ​​​പംന​​​ൽ​​​കി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സി​​​ൽ​​​വ​​​ർ ഇ​​​ക്കോ​​​ണ​​​മി​​​യു​​​ടെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത.

Kerala

ഭേ​ദ​ഗ​തി​ക​ൾ ആ​കാ​മെ​ന്നു സ​ർ​ക്കാ​ർ സ​മ്മ​തി​ച്ചി​രു​ന്നു: ലോ​ക്ഭ​വ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു യു​​​ക്ത​​​മെ​​​ന്നു തോ​​​ന്നു​​​ന്ന ഭേ​​​ദ​​​ഗ​​​തി​​​ക​​​ളോ​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം ത​​​യാ​​​റാ​​​ക്കി വാ​​​യി​​​ക്കാ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഗ​​​വ​​​ർ​​​ണ​​​ർ ന​​​ട​​​ത്തി​​​യ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം വി​​​വാ​​​ദ​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സ് വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ക്കു​​​റി​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച് അ​​​യ​​​ച്ചു​​കൊ​​​ടു​​​ത്ത ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളോ​​​ടു​​​ള്ള വി​​​യോ​​​ജി​​​പ്പ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. അ​​​പ്പോ​​​ഴാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്ന് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. മാ​​​ത്ര​​​മ​​​ല്ല, ലോ​​​ക്ഭ​​​വ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച ഭേ​​​ദ​​​ഗ​​​തി​​​ക​​​ളോ​​​ടെ പ്ര​​​സം​​​ഗം വീ​​​ണ്ടും അ​​​യ​​​ച്ചുത​​​രാ​​​മെ​​​ന്ന സൂ​​​ച​​​ന​​​യും ന​​​ല്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി 12നു ​​​ശേ​​​ഷ​​​മാ​​​ണ് ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ ഒ​​​ന്നും വ​​​രു​​​ത്താ​​​തെത​​​ന്നെ അ​​​തേ പ്ര​​​സം​​​ഗം ലോ​​​ക്ഭ​​​വ​​​നി​​​ലേ​​​ക്ക് മ​​​ട​​​ക്കി അ​​​യ​​​ച്ച​​​ത്.

യാ​​​ത്ര ക​​​ഴി​​​ഞ്ഞു കോ​​​ഴി​​​ക്കോ​​ട്ടു​​നി​​​ന്നു വൈ​​​കി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ഗ​​​വ​​​ർ​​​ണ​​​ർ താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തും സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​ദ്യം അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്ത ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​മാ​​​ണു സ​​​ഭ​​​യി​​​ൽ വാ​​​യി​​​ച്ച​​​ത്.

നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ ബി​​​ല്ലു​​​ക​​​ൾ വ​​​ള​​​രെ​​​ക്കാ​​​ല​​​മാ​​​യി അം​​​ഗീ​​​കാ​​​രം കി​​​ട്ടാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു​​​വെ​​​ന്നും പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി അ​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ചി​​​നു റ​​​ഫ​​​ർ ചെ​​​യ്തു​​​വെ​​​ന്നും ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ ക​​​ര​​​ടി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തു വാ​​​സ്ത​​​വവി​​​രു​​​ദ്ധ​​​മാ​​​ണ്.

സു​​​പ്രീം​​കോ​​​ട​​​തി അ​​​വ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെഞ്ചി​​​നു വി​​​ട്ടി​​​ട്ടി​​​ല്ല എ​​​ന്നു​​​ള്ള​​​താ​​​ണ് യാ​​​ഥാ​​​ർ​​​ഥ്യം. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ര​​​ടി​​​ലെ ഈ ​​​പ​​​രാ​​​മ​​​ർ​​​ശം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​യി​​​രു​​​ന്നു ലോ​​​ക്ഭ​​​വ​​​ന്‍റെ നി​​​ല​​​പാ​​​ട്. കേ​​​ന്ദ്ര നി​​​ല​​​പാ​​​ട് സാ​​മ്പ​​​ത്തി​​​ക ഫെ​​​ഡ​​​റ​​​ലി​​​സം സം​​​ബ​​​ന്ധി​​​ച്ച ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ത​​​ത്വ​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​വ​​​യാ​​​ണ് എ​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​വും ക​​​ര​​​ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു ലോ​​​ക്ഭ​​​വ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

പ​​​ക​​​രം മു​​​ൻ​​​കൂ​​​ർ തു​​​ക​​​ക​​​ൾ നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി കേ​​​ര​​​ളം ക​​​ടു​​​ത്ത സാ​​​മ്പ​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ടു​​​ന്ന​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ലോ​​​ക്ഭ​​​വ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും ലോ​​​ക്ഭ​​​വ​​​ൻ ന​​​ൽ​​​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Kerala

ഗ​വ​ർ​ണ​റെ സ്വീ​ക​രി​ച്ചത് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​ർ.​​​​വി. അ​​​​ർ​​​​ലേ​​​​ക്ക​​​​റെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​എ. ജ​​​​യ​​​​തി​​​​ല​​​​ക് എ​​​​ത്തി​​​​യി​​​​ല്ല.

പ​​​​ക​​​​രം ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ശ്വ​​​​നാ​​​​ഥ് സി​​​​ൻ​​​​ഹ​​​​യാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും സ്പീ​​​​ക്ക​​​​ർ​​​​ക്കും ഒ​​​​പ്പം ഗ​​​​വ​​​​ർ​​​​ണ​​​​റെ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

ഗ​​​​വ​​​​ർ​​​​ണ​​​​ർ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തു​​​​മ്പോ​​​​ൾ സ്പീ​​​​ക്ക​​​​റു​​​​ടെ ഡ​​​​യ​​​​സി​​​​നു തൊ​​​​ട്ടു​​​താ​​​​ഴെ​​​​യു​​​​ള്ള ഇ​​​​രി​​​​പ്പി​​​​ട​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കൊ​​​​പ്പം ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും വേ​​​​ണ​​​​മെ​​​​ന്നാ​​​​ണ് ച​​​​ട്ടം.

എ​​​​ന്നാ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ചൈ​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ലാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി പ​​​​ങ്കെ​​​​ടു​​​​ത്ത​​​​തെ​​​​ന്നാ​​​​ണ് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

Kerala

സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും, പിന്നാലെ സെറ്റിൽമെന്‍റ്: വി.ഡി. സതീശൻ

തിരുവനന്തപുരം : നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടിച്ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും. പിന്നാലെ എല്ലാം സെറ്റിൽമെന്‍റ് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു.

അതേസമയം, മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കരുതുന്നതെന്നും സതീശൻ ആരോപിച്ചു. മന്ത്രിക്കെതിരേ സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Kerala

ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ വായിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഗവർണർ വായിക്കാത്ത ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ചു. സംസ്ഥാനം പാസാക്കിയ ബില്ലുകളുടെ കാര്യത്തിലുള്ള ഭാഗമാണ് ഗവർണർ വായിക്കാതിരുന്നത്.

ഗവർണർ നയപ്രഖ്യാപനം നടത്തി മടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ഗവർണറുടെ നടപടിയെ സഭ അംഗീകരിക്കുന്നില്ലെന്നു സ്പീക്കർ എ.എൻ.ഷംസീറും വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തിയത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും ചൂണ്ടിക്കാട്ടിയത്.

Kerala

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും; സ​മ്മേ​ള​നം ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​വ​സാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. മാ​ർ​ച്ച് 26വ​രെ​യാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​നം.

നി​യ​മ​സ​ഭാ തെ​ര‍​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലു​ണ്ടാ​കും. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന ചി​ല ഭാ​ഗ​ങ്ങ​ൾ ഗ​വ​ർ​ണ​ർ വാ​യി​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം.

സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്നു തു​ട​ങ്ങി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഗ​വ​ർ​ണ​ർ വാ​യി​ക്കാ​തെ വി​ടും. ജ​നു​വ​രി 29ന് ​ആ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണം. ബ​ജ​റ്റി​ൻ മേ​ലു​ള്ള ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി പാ​സാ​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മു​ണ്ടാ​യേ​ക്കും.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് എം​എ​ൽ​എ​മാ​ർ‌ ഇ​ത്ത​വ​ണ​യു​ണ്ടാ​കി​ല്ല. കാ​ന​ത്തി​ൽ ജ​മീ​ല ന​വം​ബ​റി​ൽ മ​രി​ച്ചി​രു​ന്നു. തൊ​ണ്ടി മു​ത​ൽ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ആ​ന്‍റ​ണി രാ​ജു, ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എ​ന്നി​വ​രും സ​ഭ​യി​ലു​ണ്ടാ​യി​രി​ക്കി​ല്ല.

Kerala

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ സ​വി​ശേ​ഷ​ത മാ​നി​ക്ക​ണം: ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ്ര​ത്യേ​ക സ​വി​ശേ​ഷ​ത മാ​നി​ക്കേ​ണ്ട​താ​ണെ​ന്നും അ​തി​നാ​യി ക്രി​യാ​ത്മ​ക​മാ​യി ഇ‌​പ്പെ​ടു​മെ​ന്നും കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ. വ​ർ​ക്കിം​ഗ് ജേ​ണ​ലി​സ്റ്റ് ആ​ക്ട് പു​ന​സ്ഥാ​പി​ക്കു​ക, ലേ​ബ​ർ കോ​ഡ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഒ​പ്പു​വ​ച്ച ഭീ​മ​ൻ ഹ​ർ​ജി​യു​ടെ കോ​പ്പി സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ.

ലേ​ബ​ർ​കോ​ഡി​ന്‍റെ ഉ​ദേ​ശ​ല​ക്ഷ്യ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ക​യ​ല്ല, മ​റി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യു​ടെ സ​വി​ശേ​ഷ​ത​യെ അ​ധി​കാ​രി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ക്കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ൾ, സം​സ്ഥാ​ന സ​മി​തി​അം​ഗം ബൈ​ജു ബാ​പ്പു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല- അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ ഗ​വ​ർ​ണ​ർ ത​ട​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം : സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ ത​ട​ഞ്ഞ് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ. തി​ര​ക്കി​ട്ട് നി​യ​മ​നം ന​ട​ത്തു​വാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​ൽ​ക്കാ​ലി​ക വി​സി ഡോ. ഗീ​താ​കു​മാ​രി​ക്ക് ഗ​വ​ർ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി.

ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി​യ്‌​ക്കു​ള്ളി​ൽ നി​യ​മ​നം ന​ട​ത്താ​നു​ള്ള ഇ​ട​തു​പ​ക്ഷ നീ​ക്ക​ത്തി​ന് ഇ​തോ​ടെ തി​രി​ച്ച​ടി​യേ​റ്റു. 2021 ൽ ​വി​ജ്ഞാ​പ​നം ചെ​യ്തി​രു​ന്ന ത​സ്തി​ക​ക​ളി​ലാ​യി​രു​ന്നു നി​യ​മ​ന​ശ്ര​മം ഉ​ണ്ടാ​യ​ത്.​ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം കൂ​ടു​ത​ലാണെന്ന ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് മ​റ​ച്ച് വ​ച്ചാ​യി​രു​ന്നു നി​യ​മ​ന​നീ​ക്കം.

പ്രൊ​ഫ​സ​ർ​മാ​രു​ടെ​യും ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ​യും എ​ണ്ണം വി​ദ്യാ​ർ​ത്ഥി-​അ​ധ്യാ​പ​ക അ​നു​പാ​ത​ത്തേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും, വി​ദ്യാ​ർ​ഥി​ക​ൾ കു​റ​ഞ്ഞ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ്രാ​ദേ​ശി​ക സെ​ന്‍ററു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നുമു​ള്ള അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന്‍റെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഓഡിറ്റ് റി​പ്പോ​ർ​ട്ട് മ​റ​ച്ചു​വ​ച്ചാ​യി​രു​ന്നു അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

2021ൽ ​വി​ജ്ഞാ​പ​നം ചെ​യ്ത അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ സ്ഥി​രം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​ൻ വി​സി​യും സി​പി​എം സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും നട​ത്തു​ന്ന നീ​ക്കം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ക്യാംപ​യി​ൻ ക​മ്മി​റ്റി​യും സി​ൻ​ഡി​ക്കേ​റ്റി​ലെ ബി​ജെ​പി അം​ഗ​ങ്ങ​ളും ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് ഗ​വ​ർ​ണ​ർ നി​യ​മ​ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി വ​യ്ക്കാ​ൻ വി​സിക്ക് ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

 

Kerala

ലോ​ക്ഭ​വ​നി​ലെ ഗ​വ​ർ​ണ​റു​ടെ ചാ​യ സ​ൽ​ക്കാ​ര​ത്തി​ൽ ചു​വ​പ്പ​ണി​ഞ്ഞ് ഇ​ട​ത് കൗ​ൺ​സി​ല​ർ​മാ​ർ; ശ്രീ​ലേ​ഖ വി​ട്ടു​നി​ന്നു

തി​രു​വ​ന​ന്ത​പു​രം: ലോ​ക് ഭ​വ​നി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ചാ​യ സ​ൽ​ക്കാ​രം ഒ​രു​ക്കി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ. കൗ​ൺ​സി​ല​ർ​മാ​രെ ഷാ​ൾ അ​ണി​യി​ച്ചാ​ണ് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ച​ത്. ചു​വ​പ്പ് വേ​ഷ​ത്തി​ലാ​ണ് ഇ​ട​ത് അം​ഗ​ങ്ങ​ൾ വി​രു​ന്നി​ന് എ​ത്തി​യ​ത്. വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ​യാ​ണ് വി​രു​ന്ന് ആ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​റാ​യ ആ​ർ. ശ്രീ​ലേ​ഖ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തി​ല്ല. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ ആ​ർ. ശ്രീ​ലേ​ഖ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ മു​ഴു​വ​ൻ കൗ​ൺ​സി​ല​ർ​മാ​രേ​യും ഗ​വ​ർ​ണ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

കോ​ർ​പ്പ​റേ​ഷ​നി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ ക്ഷ​ണം ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ ഇ​ട​ത്, യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​വ​ന്നി​രു​ന്നി​ല്ല. 29 എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും 19 യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും ഒ​രു സ്വ​ത​ന്ത്ര​നു​മാ​ണ് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലു​ള്ള​ത്.

Kerala

സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ,നിയമ മന്ത്രി പി രാജീവ്,സ്പീക്കർ എ.എൻ. ഷംസീർ, വി.കെ. പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് ശുശ്രുത് എ ധർമാധികാരി, ജസ്റ്റീസ്കെ ബാബു, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ,സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റീസ് ഇന്ദിര ബാനർജി,വൈസ് ചാൻസലർമാരായ മോഹൻ കുന്നുമ്മൽ, സജി ഗോപിനാഥ്, സിസ തോമസ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

National

വ​ധ​ഭീ​ഷ​ണി​ക്ക് പി​ന്നാ​ലെ തെ​രു​വി​ലി​റ​ങ്ങി ഭ​ക്ഷ​ണം ക​ഴി​ച്ച് ബം​ഗാ​ൾ ഗ​വ​ർ​ണ​ർ

കോ​ൽ​ക്ക​ത്ത: വ​ധ​ഭീ​ഷ​ണി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ തെ​രു​വി​ൽ ഇ​റ​ങ്ങി ഭ​ക്ഷ​ണം ക​ഴി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ലോ​ക്ഭ​വ​നി​ൽ സ്ഫോ​ട​നം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച രാ​ത്രി മെ​യി​ൽ വ​ഴി ല​ഭി​ച്ച ഭീ​ഷ​ണി സ​ന്ദേ​ശം. ഇ​തോ​ടെ ലോ​ക്ഭ​വ​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ഭീ​ഷ​ണി വി​വ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചു.

ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ സു​ര​ക്ഷാ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നി​രു​ന്നു. സി​ആ​ർ​പി​എ​ഫും ബം​ഗാ​ൾ പോ​ലീ​സും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

എ​ന്നാ​ൽ ത​നി​ക്ക് സു​ര​ക്ഷ വേ​ണ്ടെ​ന്നും വ​ധ​ഭീ​ഷ​ണി വ​ക​വ​യ്ക്കു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു ആ​ന​ന്ദ​ബോ​സി​ന്‍റെ നി​ല​പാ​ട്.

International

ഗ​ർ​ഭ​സ്ഥശി​ശു​വും വ്യ​ക്തി​യാണ്, വ്യക്തമാക്കി പ്യൂ​ർ​ട്ടോ​ റി​ക്കോ

സാ​​​​​ൻ ജു​​​​​വാ​​​​​ൻ: ഗ​​​​​ർ​​​​​ഭ​​​​​സ്ഥ​​​​​ശി​​​​​ശു ഒ​​​​​രു സ്വാ​​​​​ഭാ​​​​​വി​​​​​ക വ്യ​​​​​ക്തി​​​​​യാ​​​​​ണെ​​​​​ന്ന് അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മം ക​​​​​രീ​​​​​ബി​​​​​യ​​​​​ൻ ദ്വീ​​​​​പു​​​​​മേ​​​​​ഖ​​​​​ല​​​​​യാ​​​​​യ പ്യൂ​​​​​ർ​​​​​ട്ടൊ​​​​​ റി​​​​​ക്കോ​​​​​യി​​​​​ൽ പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ലാ​​​​​യി. ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം 22നാ​​​​​ണ് ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ജെ​​​​​ന്നി​​​​​ഫ​​​​​ർ ഗൊ​​​​​ൺ​​​​​സാ​​​​​ല​​​​​സ് ബി​​​​​ല്ലി​​​​​ൽ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്.

ഗ​​​​​ർ​​​​​ഭ​​​​​സ്ഥ​​​​​ശി​​​​​ശു അ​​​​​മ്മ​​​​​യു​​​​​ടെ ഗ​​​​​ർ​​​​​ഭ​​​​​പാ​​​​​ത്ര​​​​​ത്തി​​​​​ലെ ഗ​​​​​ർ​​​​​ഭാ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ ഏ​​​​​തു ഘ​​​​​ട്ട​​​​​ത്തി​​​​​ലും ഒ​​​​​രു സ്വാ​​​​​ഭാ​​​​​വി​​​​​ക വ്യ​​​​​ക്തി​​​​​യാ​​​​​ണെ​​​​​ന്ന് നി​​​​​യ​​​​​മം അ​​​​​നു​​​​​ശാ​​​​​സി​​​​​ക്കു​​​​​ന്നു. അ​​​​​തി​​​​​നാ​​​​​ൽ​​​​​ത്ത​​​​​ന്നെ സാ​​​​​ധാ​​​​​ര​​​​​ണ വ്യ​​​​​ക്തി​​​​​ക്കു ല​​​​​ഭി​​​​​ക്കേ​​​​​ണ്ട എ​​​​​ല്ലാ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളും ഗ​​​​​ർ​​​​​ഭ​​​​​സ്ഥ​​​​​ശി​​​​​ശു​​​​​വി​​​​​നും ബാ​​​​​ധ​​​​​ക​​​​​മാ​​​​​ണെ​​​​​ന്ന് നി​​​​​യ​​​​​മം അ​​​​​ടി​​​​​വ​​​​​ര​​​​​യി​​​​​ടു​​​​​ന്നു.

ഗ​​​​​ർ​​​​​ഭി​​​​​ണി​​​​​യാ​​​​​യ ഒ​​​​​രു സ്ത്രീ​​​​​ക്കെ​​​​​തി​​​​​രേ ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ധ​​​​​ത്തി​​​​​ലു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മോ ബ​​​​​ല​​​​​പ്ര​​​​​യോ​​​​​ഗ​​​​​മോ ന​​​​​ട​​​​​ക്കു​​​​​ക​​​​​യും ഇ​​​​​തു​​​​​മൂ​​​​​ലം ഗ​​​​​ർ​​​​​ഭ​​​​​സ്ഥ​​​​​ശി​​​​​ശു മ​​​​​രി​​​​​ക്കാ​​​​​നി​​​​​ട​​​​​യാ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്താ​​​​​ൽ അ​​​​​തു കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​മാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കും.

15 വ​​​​​യ​​​​​സി​​​​​ന് താ​​​​​ഴെ​​​​​യു​​​​​ള്ള പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത​​​​​വ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ഗ​​​​​ർ​​​​​ഭഛി​​​​​ദ്ര കേ​​​​​സു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി 2025 ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ 30ന് ​​​​​പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽവ​​​​​ന്ന നി​​​​​യ​​​​​മ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് ജീ​​​​​വ​​​​​ന്‍റെ മ​​​​​ഹ​​​​​ത്വം അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന മ​​​​​റ്റൊ​​​​​രു സു​​​​​പ്ര​​​​​ധാ​​​​​ന നി​​​​​യ​​​​​മം​​​​​കൂ​​​​​ടി പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽ വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത​​​​​വ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ഗ​​​​​ർ​​​​​ഭഛി​​​​​ദ്ര കേ​​​​​സു​​​​​ക​​​​​ളി​​​​​ൽ പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളി​​​​​ൽ ഒ​​​​​രാ​​​​​ളോ നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളോ സ​​​​​മ്മ​​​​​ത​​​​​പ​​​​​ത്ര​​​​​ത്തി​​​​​ൽ ഒ​​​​​പ്പി​​​​​ട​​​​​ണ​​​​​മെ​​​​​ന്നും ബ​​​​​ലാ​​​​​ത്സം​​​​​ഗം സം​​​​​ശ​​​​​യി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന കേ​​​​​സു​​​​​ക​​​​​ളി​​​​​ൽ അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളെ അ​​​​​റി​​​​​യി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും നി​​​​​യ​​​​​മം വ്യ​​​​​വ​​​​​സ്ഥ ചെ​​​​​യ്യു​​​​​ന്നു.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ പ്ര​​​​​വി​​​​​ശ്യ​​​​​യാ​​​​​ണു പ്യൂ​​​​​ർ​​​​​ട്ടൊ​​​​​ റി​​​​​ക്കോ. സ്വ​​​​​ന്ത​​​​​മാ​​​​​യ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ള്ള പ്ര​​​​​ദേ​​​​​ശം​​​​​കൂ​​​​​ടി​​​​​യാ​​​​​ണി​​​​​ത്.

Kerala

ശ്രീ​നി​വാ​സ​ന്‍റെ വി​ശി​ഷ്ട പ്ര​ക​ട​ന​ങ്ങ​ളും കാ​ലാ​തീ​ത​മാ​യ സം​ഭാ​വ​ന​ക​ളും എ​ന്നെ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടും: ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശി​ഷ്ട പ്ര​ക​ട​ന​ങ്ങ​ളും കാ​ലാ​തീ​ത​മാ​യ സം​ഭാ​വ​ന​ക​ളും എ​ന്നെ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ത​രാ​യ കു​ടും​ബ​ത്തി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ആ​ത്മാ​വി​ന് മു​ക്തി ല​ഭി​ക്ക​ട്ടെ എ​ന്നും ഗ​വ​ർ​ണ​ർ കു​റി​ച്ചു.

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ന്ത​രി​ച്ച​ത്. ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല
തൃ​പ്പൂ​ണി​ത്തു​റ എ​ത്തി​യ​പ്പോ​ൾ മോ​ശ​മാ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 48 വ​ർ‌​ഷ​ക്കാ​ലം നീ​ണ്ടു​നി​ന്ന സി​നി​മാ ജീ​വി​ത​ത്തി​ൽ 200ലേ​റെ സി​നി​മ​ക​ളി​ൽ ശ്രീ​നി​വാ​സ​ൻ അ​ഭി​ന​യി​ച്ചു.

 

Kerala

വിസി നിയമനം :ഗവർണർ-സർക്കാർ സമവായത്തെ അഭിനന്ദിച്ച് സുപ്രീംകോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ള സാ​​​​ങ്കേ​​​​തി​​​​ക, ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​റും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​താ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ണ്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കും നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ ആ​​​​ർ. വെ​​​​ങ്കി​​​​ട്ട​​​​ര​​​​മ​​​​ണി​​​​യും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു​​​​വേ​​​​ണ്ടി മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ജ​​​​യ​​​​ദീ​​​​പ് ഗു​​​​പ്ത​​​​യും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജെ.​​​​ബി.​​​​ പ​​​​ർ​​​​ദി​​​​വാ​​​​ല, കെ.​​​​വി. വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ചി​​​​നെ അ​​​​റി​​​​യി​​​​ച്ചു. നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പാ​​​​യ​​​​തോ​​​​ടെ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സ് അ​​​​വ​​​​സാ​​​​നി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ 14ന് ​​​​ലോ​​​​ക്ഭ​​​​വ​​​​നി​​​​ലെ​​​​ത്തി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​തോ​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യു​​​​ള്ള ത​​​​ർ​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ന്നും വെ​​​​ങ്കി​​​​ട്ട​​​​ര​​​​ണ​​​​മി കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​പ്പെ​​​​ട്ട​​​​വ​​​​ർ തു​​​​ട​​​​ർ​​​​ന്നും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഈ ​​​​രീ​​​​തി​​​​യി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി ജ​​​​സ്റ്റീ​​​​സ് പ​​​​ർ​​​​ദി​​​​വാ​​​​ല വാ​​​​ക്കാ​​​​ൽ പ​​​​റ​​​​ഞ്ഞു. ഇ​​​​രു​​​​കൂ​​​​ട്ട​​​​രും ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ൽ ബെ​​​​ഞ്ച് ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തോ​​​​ടൊ​​​​പ്പം സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​യോ​​​​ഗി​​​​ച്ച സെ​​​​ർ​​​​ച്ച് ക​​​​മ്മി​​​​റ്റി അ​​​​ധ്യ​​​​ക്ഷ​​​​ൻ സു​​​​ധാ​​​​ൻ​​​​ഷു ധൂ​​​​ലി​​​​യ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ​​​​യും ബെ​​​​ഞ്ച് അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വി​​​​സി​​​​യാ​​​​യി സി​​​​സ തോ​​​​മ​​​​സി​​​​നെ​​​​യും ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വി​​​​സി​​​​യാ​​​​യി സ​​​​ജി ഗോ​​​​പി​​​​നാ​​​​ഥി​​​​നെ​​​​യും നി​​​​യ​​​​മി​​​​ക്കാ​​​​നാ​​​​ണ് ഏ​​​​റെ​​​​ക്കാ​​​​ല​​​​ത്തെ ത​​​​ർ​​​​ക്ക​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​റും സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രും ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

ഇ​​​​രു​​​​കൂ​​​​ട്ട​​​​രും ത​​​​ർ​​​​ക്കം തു​​​​ട​​​​ർ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​ത​​​​ന്നെ നേ​​​​രി​​​​ട്ടു നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ​​​​യാ​​​​ണു വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ​​​​മ​​​​വാ​​​​യ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

കേ​​​​സ് ആ​​​​റു മാ​​​​സം മു​​​​ന്പ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​ക്കു മു​​​​ന്നി​​​​ലെ​​​​ത്തി​​​​പ്പോ​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഭാ​​​​വി ക​​​​ണ​​​​ക്കാ​​​​ക്കി രാ​​​​ഷ്‌​​​​ട്രീ​​​​യം മാ​​​​റ്റി​​​​വ​​​​ച്ച് തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​ദേ​​​​ശം. എ​​​​ങ്കി​​​​ലും ഗ​​​​വ​​​​ർ​​​​ണ​​​​റും സം​​​​സ്ഥാ​​​​ന​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്കം നീ​​​​ണ്ടു. ഒ​​​​ടു​​​​വി​​​​ൽ പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന് സെ​​​​ർ​​​​ച്ച് ക​​​​മ്മി​​​​റ്റി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചെ​​​​ങ്കി​​​​ലും ഫ​​​​ലം ക​​​​ണ്ടി​​​​ല്ല.

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​യോ​​​​ജ​​​​ന​​​​ക്കു​​​​റി​​​​പ്പ് ന​​​​ൽ​​​​കി​​​​യ സി​​​​സ തോ​​​​മ​​​​സി​​​​നെ വി​​​​സി​​​​യാ​​​​യി നി​​​​ർ​​​​ദേ​​​​ശി​​​​ച്ച് ഗ​​​​വ​​​​ർ​​​​ണ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​തോ​​​​ടെ ത​​​​ർ​​​​ക്കം വീ​​​​ണ്ടും മു​​​​റു​​​​കി. എ​​​​ന്നാ​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഇ​​​​രു​​​​വ​​​​രും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ഏ​​​​റെ​​​​നാ​​​​ള​​​​ത്തെ ത​​​​ർ​​​​ക്ക​​​​ത്തി​​​​ന് പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

വിസി നിയമനത്തിലെ സമവായം: സുപ്രീം കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച് ഗവർണർ

ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്.

ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാംഗ്‌മൂലം സമർപ്പിച്ചത്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നും കോടതി നിർദേശപ്രകാരം ഇക്കാര്യം ജസ്റ്റീസ് ധൂലിയയെ അറിയിച്ചെന്നും സത്യവാംഗ്‌മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തിയതിനു പിന്നാലെ, ചൊവ്വാഴ്ച സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സി​സ തോ​മ​സി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​യും നി​യ​മി​ച്ചുകൊണ്ടുള്ള വി​ജ്ഞാ​പ​നം ലോ​ക് ഭ​വ​ൻ പു​റ​ത്തി​റ​ക്കിയിരുന്നു.

നേ​ര​ത്തെ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ദേ​ശി​ച്ച ഡോ. ​സി​സ തോ​മ​സി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ. ​സ​ജി ഗോ​പി​നാ​ഥി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും ഗ​വ​ര്‍​ണ​റും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​തി​രെ ആ​രോ​പ​ണ​മു​ണ്ടെന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ പേ​ര് വെ​ട്ടി​യ​ത്.

ഒ​ടു​വി​ൽ സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ സ​മ​വാ​യ​ത്തി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ കോ​ട​തി ഇ​ട​പെ​ട്ട് ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കും വി​സി​യെ നി​യ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ന്ന് ആ​ദ്യ​ഘ​ട്ട സ​മ​വാ​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ത​മ്മി​ൽ ന​ട​ന്ന സ​മ​വാ​യ ച​ർ​ച്ച​യി​ലാ​ണ് വി​സി​മാ​രെ നി​യ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു ധാ​ര​ണ​യാ​യ​ത്.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച റി​ട്ട. ജ​സ്റ്റീ​സ് സു​ധാം​ശു ധൂ​ലി​യ അ​ധ്യ​ക്ഷ​നാ​യ സ​ർ​ച്ച് ക​മ്മി​റ്റി സ്വ​ന്തം നി​ല​യി​ൽ ത​യാ​റാ​ക്കി​യ വി​സി​മാ​രു​ടെ പ​ട്ടി​ക ബു​ധ​നാ​ഴ്ച കോ​ട​തി​യ്ക്ക് കൈ​മാ​റാ​നി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യാ​യ​ത്.

 

Kerala

എന്തിനാണ് കോടതി സേർച്ച്‌ കമ്മിറ്റിയെ നിയമിക്കുന്നത്? അതിനുള്ള അധികാരം ചാൻസലർക്ക്: ഗവർണർ

തിരുവനന്തപുരം: വിസി നിയമനം സേർച്ച്‌ കമ്മിറ്റിക്ക് വിട്ട സുപ്രീം കോടതി തീരുമാനത്തിനെതിരേ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ കോടതി തീരുമാനിക്കാം എന്ന നിലപാട് ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.

വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ലെന്നും നിയമനിർമാണ സഭകളെ ബഹുമാനിക്കണമെന്നും ഗവർണർ പറഞ്ഞു.

മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്‌തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

National

ഗവർണർ-സർക്കാർ പോര് വേണ്ട; വിസിമാരെ നേരിട്ട് നിയമിക്കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗവര്‍ണര്‍- സർക്കാർ തര്‍ക്കത്തെത്തുടര്‍ന്ന് കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ സുപ്രീംകോടതി നേരിട്ട് നിയമിക്കും. വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയാറാക്കി കൈമാറാൻ ജസ്റ്റീസ് സുധാൻഷു ധുലിയയോട് സുപ്രീം കോടതി നിർദേശിച്ചു.

മുദ്ര വച്ച കവറില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി നിയോഗിച്ച ധൂലിയ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പട്ടികയിൽനിന്ന് വൈസ് ചാൻസലറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കുമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും മന്ത്രിമാരും വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ലെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് നിയമനം നടത്താന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

വൈസ് ചാൻസലർ ആയി സിസ തോമസിനെ നിയമിക്കുന്നതിനോട് മാത്രമാണ് തങ്ങളുടെ എതിർപ്പെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പാനലിലുള്ള മറ്റാരെ വേണമെങ്കിലും നിയമിക്കാമെന്നും സർക്കാർ വ്യക്തമാക്കി.

Kerala

വിസിമാ​രു​ടെ യോ​ഗം വി​ളി​ച്ച് ഗ​വ​ർ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത് ഗ​​​വ​​​ർ​​​ണ​​​ർ ആർ.വി. അർലേക്കർ. വ​​​ന്ദേ​​​മാ​​​ത​​​രം ഗീ​​​ത​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​കം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ട് ആ​​​ച​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.

മ​​​ത്സ​​​ര​​​ങ്ങ​​​ൾ, സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​ത്തി​​​ന്‍റെ അ​​​ന്തഃ​​​സ​​​ത്ത സ​​​മൂ​​​ഹ​​​ത്തി​​​ലെ എ​​​ല്ലാ നി​​​ല​​​ക​​​ളി​​​ലേ​​​ക്കും എ​​​ത്തി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

വി​​​ദ്യാ​​​ർ​​​ഥി ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്കാ​​​നും ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കാ​​​ന്പ​​​സു​​​ക​​​ളി​​​ലെ റാ​​​ഗിം​​​ഗ് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​മോ​​​ഹ​​​ന​​​ൻ കു​​​ന്നു​​​മ്മ​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്ക​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം വ​​​യ​​​നാ​​​ട്ടി​​​ലെ വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ കാ​​​ന്പ​​​സി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ റാ​​​ഗിം​​​ഗി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഈ ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.

Kerala

രാ​ജ്ഭ​വ​നി​ലെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ വീ​ണ്ടും ഭാ​ര​താം​ബ ചി​ത്രം

തി​രു​വ​ന​ന്ത​പു​രം: ഇ​ട​വേ​ള​ക്ക് ശേ​ഷം രാ​ജ്ഭ​വ​ൻ പ​രി​പാ​ടി​യി​ൽ വീ​ണ്ടും കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു​ടെ ചി​ത്രം. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച, ഡോ. ​ജോ​ൺ മ​ത്താ​യി​യു​ടെ ജീ​വ​ച​രി​ത്ര​ഗ്ര​ന്ഥ പ്ര​കാ​ശ​ന വേ​ദി​യി​ലാ​ണ് ചി​ത്രം സ്ഥാ​പി​ച്ച​ത്.

മ​ന്ത്രി​മാ​രു​ടെ ഇ​റ​ങ്ങി​പ്പോ​ക്കും ബ​ഹി​ഷ്ക​ര​ണ​വും ഉ​ൾ​പ്പെ​ടെ വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് രാ​ജ്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ ചി​ത്രം സ്ഥാ​പി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​ലി​ക്ക​റ്റ്, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വീ​ണ്ടും സ​മാ​ന ചി​ത്രം വേ​ദി​യി​ൽ സ്ഥാ​പി​ച്ച​ത്.

പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കാ​ലി​ക്ക​റ്റ്, കേ​ര​ള വി.​സി​മാ​രാ​യ ഡോ. ​പി. ര​വീ​ന്ദ്ര​ൻ, ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റി​ലെ കോ​ൺ​ഗ്ര​സ് അം​ഗം പി. ​മ​ധു, മു​സ്ലിം ലീ​ഗ് അം​ഗം ഡോ. ​റ​ഷീ​ദ് അ​ഹ​മ്മ​ദ്, ബി​ജെ​പി അം​ഗം എ.​ജെ. അ​നു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സി​ൻ​ഡി​ക്കേ​റ്റ് അ​റി​യാ​തെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന പേ​രി​ൽ സി​പി​എം അം​ഗ​ങ്ങ​ൾ പ​രി​പാ​ടി ബ​ഹി​ഷ്ക്ക​രി​ച്ചു.

നേ​ര​ത്തെ, വി​വാ​ദ​ത്തെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത രാ​ജ്ഭ​വ​ൻ ത്രൈ​മാ​സി​ക ‘രാ​ജ​ഹം​സം’ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ചി​ത്രം സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. അ​തി​ന് മു​മ്പ് ഭാ​ര​ത് സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ പ​രി​പാ​ടി​യു​ടെ വേ​ദി​യി​ൽ ഭാ​ര​താം​ബ ചി​ത്രം സ്ഥാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ച​ട​ങ്ങി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.

പ​രി​സ്ഥി​തി ദി​ന പ​രി​പാ​ടി​യി​ൽ ചി​ത്രം സ്ഥാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു

Leader Page

പൂച്ചയ്ക്കാര് മണികെട്ടും?

 

രാ​ഷ്‌​ട്രീ​യ​വും ജ​ന​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ പ​ങ്കാ​ളി​ത്ത​വു​മാ​ണു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ക്തി. പ​ക്ഷേ രാ​ഷ്‌​ട്രീ​യാ​തി​പ്ര​സ​രം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യി​ലെ അ​വ്യ​ക്ത​ത​ക​ളും രാ​ഷ്‌​ട്രീ​യ​ത്തി​ലെ ക​ള്ള​ക്ക​ളി​ക​ളും ചേ​രു​മ്പോ​ള്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ വ​ഷ​ളാ​കു​ന്നു. രാ​ഷ്‌​ട്ര​പ​തി​യു​ടെ പ്ര​ത്യേ​ക റ​ഫ​റ​ന്‍​സി​ല്‍ സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ളി​ലും പ്ര​ശ്‌​ന​പ​രി​ഹാ​ര​മി​ല്ല. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 143 പ്ര​കാ​ര​മു​ള്ള ഉ​പ​ദേ​ശ​മാ​യാ​ണു വി​ര​മി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​യു​ള്ള ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ മ​റു​പ​ടി.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ള്‍ ഗ​വ​ര്‍​ണ​ര്‍ ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ പ​രാ​തി​യി​ല്‍ സു​പ്രീം​കോ​ട​തി ര​ണ്ടം​ഗ ബെ​ഞ്ച് ര​ണ്ടു വ​ര്‍​ഷം​മു​മ്പു ന​ല്‍​കി​യ വി​ധി​യി​ലെ പ്ര​ധാ​ന​ വാ​ദം പു​തി​യ അ​ഞ്ചം​ഗ ബെ​ഞ്ച് ത​ള്ളി. ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു രാ​ഷ്‌​ട്ര​പ​തി​ക്കും ഗ​വ​ര്‍​ണ​ര്‍​ക്കും സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണു വി​ശാ​ല ബെ​ഞ്ചി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. സ​മ​യ​പ​രി​ധി ലം​ഘി​ച്ചാ​ല്‍, ബി​ല്ലി​നു സ്വാഭാ​വി​ക​മാ​യി അം​ഗീ​കാ​രം കി​ട്ടി​യെ​ന്നു ക​ണ​ക്കാ​ക്കാ​മെ​ന്ന ത​മി​ഴ്‌​നാ​ട് കേ​സി​ലെ വി​ധി​യോ​ടു പാ​ടെ വി​യോ​ജി​ച്ചു.

■ തീ​രാ​തെ ജു​ഡീ​ഷ​ല്‍ ഇ​ട​പെ​ട​ല്‍

എ​ന്നാ​ല്‍, ബി​ല്ലു​ക​ള്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു ത​ട​ഞ്ഞു​വ​യ്ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചും ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​മി​ത​മാ​യെ​ങ്കി​ലും ഇ​തി​നാ​യി ജു​ഡീ​ഷ​ല്‍ അ​ധി​കാ​രം പ്ര​യോ​ഗി​ക്കാ​ന്‍ കോ​ട​തി​ക്കു ക​ഴി​യു​മെ​ന്ന​തു സു​പ്ര​ധാ​ന നി​രീ​ക്ഷ​ണ​മാ​ണ്. വി​ശ​ദീ​ക​രി​ക്കാ​നാ​കാ​ത്ത കാ​ല​താ​മ​സ​ത്തോ​ടെ ബി​ല്ലു​ക​ള്‍ പി​ടി​ച്ചു​വ​യ്ക്കു​ന്ന​തു ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍​ക്കെ​തി​രാ​ണ്. ഗ​വ​ര്‍​ണ​റു​ടെ ‘നീ​ണ്ടു​നി​ല്‍​ക്കു​ന്ന​തും വി​ശ​ദീ​ക​രി​ക്ക​പ്പെ​ടാ​ത്ത​തും അ​നി​ശ്ചി​ത​വു​മാ​യ നി​ഷ്‌​ക്രി​യ​ത്വം' തീ​ര്‍​ച്ച​യാ​യും പ​രി​മി​ത​മാ​യ ജു​ഡീ​ഷ​ല്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​മെ​ന്ന നി​രീ​ക്ഷ​ണം കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു പ്ര​തീ​ക്ഷ​യാ​കും.

ബി​ല്ലു​ക​ള്‍ പി​ടി​ച്ചു​വ​യ്ക്കു​ക​യ​ല്ല, നി​യ​മ​സ​ഭ​യു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ​യും ച​ര്‍​ച്ച​യി​ലൂ​ടെ​യും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്ന് സു​പ്രീം​കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു. രാ​ഷ്‌​ട്ര​പ​തി​യു​ടെ റ​ഫ​റ​ന്‍​സി​നു​ള്ള മ​റു​പ​ടി ഉ​പ​ദേ​ശ​മാ​യ​തി​നാ​ല്‍, ത​മി​ഴ്‌​നാ​ട് ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ 2023 ഏ​പ്രി​ലി​ലെ വി​ധി നി​ല​നി​ല്‍​ക്കും. ത​മി​ഴ്‌​നാ​ട് ഗ​വ​ര്‍​ണ​ര്‍ ത​ട​ഞ്ഞു​വ​ച്ച ബി​ല്ലു​ക​ള്‍, നി​യ​മ​മാ​യി ന​ട​പ്പാ​ക്കി​യ​തി​ലും മാ​റ്റ​മി​ല്ല.

■ രാ​ഷ്‌​ട്രീ​യം മാ​റി; വ​ഴ​ക്കും

കേ​ര​ള​ത്തി​ല്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഗ​വ​ര്‍​ണ​റാ​യി​രി​ക്കെ നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ള്‍​ക്ക് അ​നു​മ​തി വൈ​കി​ച്ച​തി​നെ​തി​രേ 2023 ന​വം​ബ​ര്‍ ഒ​ന്നി​ന് കേ​ര​ള സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അ​ടി​ത്ത​റ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​ണു ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി​യെ​ന്നാ​ണ് കേ​ര​ളം പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ല്‍ ദി​വ​സേ​ന വാ​ര്‍​ത്ത​യും വി​വാ​ദ​വും ത​ര്‍​ക്ക​വും സൃ​ഷ്‌​ടി​ച്ചി​രു​ന്ന ഇ​തേ ആ​രി​ഫ് ഖാ​ന്‍, ബി​ജെ​പി ഭ​രി​ക്കു​ന്ന ബി​ഹാ​റി​ലെ ഗ​വ​ര്‍​ണ​റാ​യ​തോ​ടെ ത​ര്‍​ക്ക​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും ഒ​ന്നു​മേ​യി​ല്ല! പ്ര​ശ്‌​നം രാ​ഷ്‌​ട്രീ​യ​മാ​ണെ​ന്നു വ്യ​ക്തം.

സ​ഹ​ക​ര​ണ​സം​ഘ നി​യ​മ ഭേ​ദ​ഗ​തി, ലോ​കാ​യു​ക്ത ഭേ​ദ​ഗ​തി, പൊ​തു​ജ​നാ​രോ​ഗ്യ ബി​ല്ലു​ക​ള്‍ അ​ട​ക്കം എ​ട്ടു പ്ര​ധാ​ന ബി​ല്ലു​ക​ള്‍​ക്കാ​ണ് അ​ന്ന​ത്തെ ഗ​വ​ര്‍​ണ​ര്‍ അ​നു​മ​തി ന​ല്‍​കാ​തി​രു​ന്ന​ത്. അ​ഞ്ചെ​ണ്ണം സ​ര്‍​വ​ക​ലാ​ശാ​ലാ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലു​ക​ളാ​ണ്. സം​സ്ഥാ​ന സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ല്‍​നി​ന്ന് ഗ​വ​ര്‍​ണ​റെ മാ​റ്റു​ന്ന​തി​നാ​ണ് ഈ ​ബി​ല്ലു​ക​ള്‍. എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള​താ​ണ്. ബി​ല്ലു​ക​ളി​ലെ ‘പൊ​തു​താ​ത്പ​ര്യം’ നി​യ​മ​സ​ഭ ച​ര്‍​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ച​ത്.

■ മു​ന്നി​ല്‍ മൂ​ന്നു വ​ഴി​ക​ള്‍

നി​യ​മ​സ​ഭ പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ളി​ന്മേ​ല്‍ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ചു ഗ​വ​ര്‍​ണ​റു​ടെ മു​ന്നി​ല്‍ മൂ​ന്നു വ​ഴി​ക​ളാ​ണു​ള്ള​ത്. ഒ​ന്നു​കി​ല്‍ ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കു​ക, അ​ല്ലെ​ങ്കി​ല്‍ ചി​ല വ്യ​വ​സ്ഥ​ക​ളോ ബി​ല്‍ മൊ​ത്ത​ത്തി​ലോ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ചു നി​യ​മ​സ​ഭ​യ്ക്കു മ​ട​ക്കി അ​യ​യ്ക്കു​ക, അ​തു​മ​ല്ലെ​ങ്കി​ല്‍ രാ​ഷ്‌​ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കാ​യി അ​യ​യ്ക്കു​ക എ​ന്നി​വ​യാ​ണി​വ.

അ​നു​മ​തി ന​ല്‍​കു​ന്നി​ല്ലെ​ങ്കി​ല്‍ ബി​ല്ലി​ലെ പ്ര​ത്യേ​ക വ്യ​വ​സ്ഥ​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സ​ഭ​യോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന സ​ന്ദേ​ശം സ​ഹി​തം ഗ​വ​ര്‍​ണ​ര്‍ എ​ത്ര​യും വേ​ഗം ബി​ല്‍ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 200ല്‍ ​പ​റ​യു​ന്ന​ത്. നി​യ​മ​സ​ഭ ര​ണ്ടാ​മ​തും ബി​ല്‍ പാ​സാ​ക്കി​യാ​ല്‍ അ​തി​ന് അ​നു​മ​തി ന​ല്‍​കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ബാ​ധ്യ​സ്ഥ​നാ​ണ്. പ​ക്ഷേ, ഭ​ര​ണ​ഘ​ട​ന​യി​ലെ അ​വ്യ​ക്ത​ത മു​ത​ലെ​ടു​ത്ത് നി​യ​മ​സ​ഭ​യു​ടെ അ​ധി​കാ​ര​ത്തെ ത​ട​യു​ന്ന സ്ഥി​തി പ​ല​തു​ണ്ടാ​യി.

■ വെ​ര്‍​ച്വ​ല്‍ വീ​റ്റോ വേ​ണ്ട

ബി​ല്ലു​ക​ള്‍ അ​നി​ശ്ചി​ത​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് അ​നു​ച്ഛേ​ദം 14ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. നി​യ​മം വ്യ​ക്ത​വും ഏ​ക​പ​ക്ഷീ​യ​വു​മാ​ണ്. ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ച​തു ക്ഷേ​മനി​യ​മ​ങ്ങ​ള്‍ ആ​ണെ​ന്ന​തി​നാ​ല്‍ അ​വ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് അ​നു​ച്ഛേ​ദം 21ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും വാ​ദി​ച്ചു. അ​നു​ച്ഛേ​ദം 168 പ്ര​കാ​രം ഗ​വ​ര്‍​ണ​ര്‍ നി​യ​മ​സ​ഭ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് കേ​ര​ള​ത്തി​നു​വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ കെ.​കെ. വേ​ണു​ഗോ​പാ​ല്‍ വാ​ദി​ച്ചി​രു​ന്നു.

പ​ഞ്ചാ​ബ് സം​സ്ഥാ​ന​വും ഗ​വ​ര്‍​ണ​റു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യും ത​മ്മി​ലു​ള്ള കേ​സി​ലെ 2023 ന​വം​ബ​ര്‍ 24ലെ ​കോ​ട​തി​വി​ധി പ​രി​ശോ​ധി​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി കേ​ര​ള ഗ​വ​ര്‍​ണ​റോ​ട് അ​ന്നു നി​ര്‍​ദേ​ശി​ച്ച​ത്. സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ ​കേ​സി​ലെ വി​ധി. അം​ഗീ​കാ​ര​ത്തി​നാ​യി അ​വ​ത​രി​പ്പി​ച്ച ബി​ല്ലു​ക​ള്‍ ‘വെ​ര്‍​ച്വ​ല്‍ വീ​റ്റോ’ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഈ ​വി​ധി ഇ​പ്പോ​ഴും ബാ​ധ​ക​മാ​ണ്.

■ വി​വേ​ച​നാ​ധി​കാ​ര വി​വേ​ച​നം

ബി​ല്ലു​ക​ള്‍ താ​മ​സി​പ്പി​ച്ചു നി​യ​മ​ങ്ങ​ള്‍ മു​ട​ക്കു​ന്ന ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ ത​മി​ഴ്‌​നാ​ടും തെ​ലു​ങ്കാ​ന​യും ന​ല്‍​കി​യ കേ​സു​ക​ളി​ല്‍ ഉ​ന്ന​യി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ കേ​ര​ള​ത്തി​ന്‍റേ​തി​നു സ​മാ​ന​മാ​യി​രു​ന്നു. ത​മി​ഴ്നാ​ട്, കേ​ര​ള കേ​സു​ക​ള്‍ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണെ​ന്നും ആ ​വി​ധി ബാ​ധ​ക​മാ​കി​ല്ലെ​ന്നും കേ​ര​ള ഗ​വ​ര്‍​ണ​റു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പി​ന്നീ​ടു വാ​ദി​ച്ചു. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ പാ​സാ​ക്കി​യ 10 ബി​ല്ലു​ക​ള്‍ ത​ട​ഞ്ഞു​വ​ച്ച ഗ​വ​ര്‍​ണ​ര്‍ ആ​ര്‍.​എ​ന്‍. ര​വി​യു​ടെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​വും തെ​റ്റു​മാ​ണെ​ന്നാ​ണ് 2025 ഏ​പ്രി​ല്‍ എ​ട്ടി​ന് സു​പ്രീം​കോ​ട​തി​യു​ടെ ര​ണ്ടം​ഗ ബെ​ഞ്ച് ഏ​ക​ക​ണ്ഠ​മാ​യി വി​ധി​ച്ച​ത്. ഗ​വ​ര്‍​ണ​റു​ടെ അ​ധി​കാ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

ഗ​വ​ര്‍​ണ​ര്‍​ക്കും രാ​ഷ്‌​ട്ര​പ​തി​ക്കും മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കു​ന്ന ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ന്‍ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി​യാ​ണ് അ​ഞ്ചം​ഗ ബെ​ഞ്ച് ത​ള്ളി​യ​ത്. ഗ​വ​ര്‍​ണ​റും രാ​ഷ്‌​ട്ര​പ​തി​യും തീ​ര്‍​പ്പു​ ക​ല്‍​പ്പി​ക്കാ​ത്ത എ​ല്ലാ ബി​ല്ലു​ക​ളും അം​ഗീ​ക​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച ത​മി​ഴ്‌​നാ​ട് കേ​സി​ലെ ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി​യെ അ​ഞ്ചം​ഗ ബെ​ഞ്ച് പാ​ടെ ത​ള്ളി. അ​നു​ച്ഛേ​ദം 142 പ്ര​കാ​ര​മു​ള്ള വി​വേ​ച​നാ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വി​ധി.

■ ച​ട്ടു​ക​മാ​ക​രു​ത് രാ​ജ്ഭ​വ​ന്‍

സു​പ്രീം​കോ​ട​തി അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റെ വീ​ക്ഷ​ണം ഉ​പ​ദേ​ശ​സ്വ​ഭാ​വ​ത്തി​ലാ​ണ്. നേ​രി​ട്ടു​ള്ള വി​ധി​പ്ര​സ്താ​വം അ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ക്കാ​ര്യം മ​റ്റൊ​രു ബെ​ഞ്ച് പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്. കൂ​ടാ​തെ, ‘നീ​ണ്ടു​നി​ല്‍​ക്കു​ന്ന നി​ഷ്‌​ക്രി​യ​ത്വ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍’ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍​ക്കു കോ​ട​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്ന് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​റ​യു​ന്നു. ഗ​വ​ര്‍​ണ​റും സം​സ്ഥാ​ന​വും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നും നി​ര്‍​ദേ​ശം ന​ല്‍​കാ​നും സു​പ്രീം​കോ​ട​തി അ​വ​സ​രം ന​ല്‍​കി. ഇ​തി​ലൂ​ടെ, പ്ര​ശ്‌​നം വീ​ണ്ടും കോ​ട​തി ക​യ​റു​മെ​ന്ന​തി​ല്‍ സം​ശ​യി​ക്കാ​നി​ല്ല.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ന്‍റെ റോ​ളി​ലാ​ണു ചി​ല ഗ​വ​ര്‍​ണ​ര്‍മാർ. കേ​ന്ദ്രം ഭ​രി​ക്കു​ന്ന​വ​രു​ടെ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന വി​ശ്വ​സ്ത​രെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍​മാ​രാ​ക്കു​ക. ക​ഴി​വും പ്രാ​പ്തി​യും മാ​ന്യ​ത​യും ഉ​ള്ള​വ​ര്‍ പ​ല​രും രാ​ജ്ഭ​വ​നു​ക​ളി​ലു​ണ്ട്. എ​ന്നാ​ല്‍, എ​ല്ലാ​വ​രും അ​ങ്ങനെ​യ​ല്ല. ചി​ല​രെ​ങ്കി​ലും രാ​ഷ്‌​ട്രീ​യ ച​ട്ടു​ക​മാ​കു​ന്നു​വെ​ന്നാ​ണു പ​രാ​തി. സ്വാ​ഭാ​വി​ക​മാ​യും ഇ​ട​പെ​ട​ലു​ക​ളി​ലും തീ​രു​മാ​ന​ങ്ങ​ളി​ലും രാ​ഷ്‌​ട്രീ​യ​താ​ത്പ​ര്യം മു​ഴ​ച്ചു​നി​ല്‍​ക്കും. കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി ഒ​ന്നാ​ണെ​ങ്കി​ല്‍ ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും കൈ​കോ​ര്‍​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്.

National

രാഷ്‌ട്രപതിയുടെ റഫറൻസിലെ 14 ചോദ്യങ്ങൾക്കുള്ള മറുപടി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​ത്യേ​​​ക റ​​​ഫ​​​റ​​​ൻ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കു​​​ മു​​​ന്നി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​യ 14 ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളു​​​ള്ള ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ വ്യ​​​ക്തം. ര​​​ണ്ടു ചോ​​​ദ്യ​​​ങ്ങ​​​ൾ പ്ര​​​സ​​​ക്ത​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ച് ഉ​​​ത്ത​​​രം ന​​​ൽ​​​കി​​​യി​​​ല്ല. മ​​​റ്റു ചി​​​ല ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ട്ടാ​​​യും മ​​​റ്റു ചി​​​ല​​​തി​​​ൽ മു​​​ൻ ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യു​​​മാ​​​ണ് പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി ചെ​​​യ്ത​​​ത്.

രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കും ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ​​​ക്കും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നും പൊ​​​തു​​​വേ ക​​​രു​​​ത്തു പ​​​ക​​​രു​​​ന്ന​​​താ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി.


ചോ​​​ദ്യോ​​​ത്ത​​​ര​​​ങ്ങ​​​ൾ താ​​​ഴെ

1. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം (ആ​​​ർ​​​ട്ടി​​​ക്കി​​​ൾ) 200 പ്ര​​​കാ​​​രം ഒ​​​രു ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്പോ​​​ൾ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ മു​​​ന്പാ​​​കെ​​​യു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഓ​​​പ്ഷ​​​നു​​​ക​​​ൾ എ​​​ന്തൊ​​​ക്കെ​​​യാ​​​ണ്?

ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞാ​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ബി​​​ല്ലി​​​നു സ​​​മ്മ​​​തം ന​​​ൽ​​​കാ​​​നോ, സ​​​മ്മ​​​തം ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കാ​​​നോ, രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ സ​​​മ്മ​​​ത​​​ത്തി​​​നാ​​​യി മാ​​​റ്റി​​​വ​​​യ്ക്കാ​​​നോ ക​​​ഴി​​​യും. സ​​​മ്മ​​​തം ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 200ലെ ​​​ആ​​​ദ്യ വ്യ​​​വ​​​സ്ഥ​​​പ്ര​​​കാ​​​രം ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​യ്ക്ക​​​ണം. ബി​​​ല്ലി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ അ​​​തു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​യ്ക്ക​​​ണം. സ​​​ഭ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​യ്ക്കാ​​​തെ ബി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് ഫെ​​​ഡ​​​റ​​​ലി​​​സ​​​ത്തി​​​ന്‍റെ ത​​​ത്വ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കും. (നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​യ്ക്കാ​​​തെ ബി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദം കോ​​​ട​​​തി ത​​​ള്ളി).

2. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​രം ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്പോ​​​ൾ മ​​​ന്ത്രി​​​സ​​​ഭ ന​​​ൽ​​​കു​​​ന്ന സ​​​ഹാ​​​യ​​​ത്തി​​​നും ഉ​​​പ​​​ദേ​​​ശ​​​ത്തി​​​നും ഗ​​​വ​​​ർ​​​ണ​​​ർ ബാ​​​ധ്യ​​​സ്ഥ​​​നാ​​​ണോ?

സാ​​​ധാ​​​ര​​​ണ​​​യാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തി​​​നും ഉ​​​പ​​​ദേ​​​ശ​​​ത്തി​​​നും കീ​​​ഴി​​​ലാ​​​ണു ഗ​​​വ​​​ർ​​​ണ​​​ർ ചു​​​മ​​​ത​​​ല​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​രം ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​ര​​​മു​​​ണ്ട്. ഇ​​​തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ്യ​​​വ​​​സ്ഥ​​​യി​​​ൽ ‘അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ൽ’ എ​​​ന്ന വാ​​​ക്കു​​​ക​​​ൾ ഇ​​​തു സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. ബി​​​ൽ തി​​​രി​​​ച്ച​​​യ​​​യ്ക്കാ​​​നോ, രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​നാ​​​യി അ​​​യ​​​യ്ക്കാ​​​നോ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​ര​​​മു​​​ണ്ട്.

3. ഗ​​​വ​​​ർ​​​ണ​​​ർ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​രം പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ന്യാ​​​യ​​​മാ​​​ണോ?

ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ചു​​​മ​​​ത​​​ല​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ മെ​​​റി​​​റ്റി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​​ൻ കോ​​​ട​​​തി​​​ക്കു ക​​​ഴി​​​യി​​​ല്ല. എ​​​ന്നി​​​രു​​​ന്നാ​​​ലും ദീ​​​ർ​​​ഘ​​​വും വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടാ​​​ത്ത​​​തും അ​​​നി​​​ശ്ചി​​​ത​​​വു​​​മാ​​​യ വ്യ​​​ക്ത​​​മാ​​​യൊ​​​രു നി​​​ഷ്ക്രി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ ഗു​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ഒ​​​രു നി​​​രീ​​​ക്ഷ​​​ണ​​​വും ന​​​ട​​​ത്താ​​​തെ, അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​ര​​​മു​​​ള്ള ത​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന്യാ​​​യ​​​മാ​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ന് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു പ​​​രി​​​മി​​​ത​​​മാ​​​യൊ​​​രു ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ കോ​​​ട​​​തി​​​ക്കു ക​​​ഴി​​​യും.

4. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജു​​​ഡീ​​​ഷ​​​ൽ അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ന് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 361 ഒ​​​രു സ​​​ന്പൂ​​​ർ​​​ണ ത​​​ട​​​സ​​​മാ​​​ണോ?

അ​​​നു​​​ച്ഛേ​​​ദം 361 എ​​​ന്ന​​​ത് ജു​​​ഡീ​​​ഷ​​​ൽ അ​​​വ​​​ലോ​​​ക​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​ന്പൂ​​​ർ​​​ണ ത​​​ട​​​സ​​​മാ​​​ണ്. എ​​​ന്നി​​​രു​​​ന്നാ​​​ലും, അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​രം ഗ​​​വ​​​ർ​​​ണ​​​ർ ദീ​​​ർ​​​ഘ​​​നേ​​​രം നി​​​ഷ്ക്രി​​​യ​​​ത്വം കാ​​​ണി​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളി​​​ൽ ഈ ​​​കോ​​​ട​​​തി​​​ക്ക് പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ള്ള ജു​​​ഡീ​​​ഷ​​​ൽ അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​മി​​​ത​​​മാ​​​യ വ്യാ​​​പ്തി​​​യെ നി​​​രാ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു​​​ണ്ടെ​​​ങ്കി​​​ലും ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സ് ഈ ​​​കോ​​​ട​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​ക്കു വി​​​ധേ​​​യ​​​മാ​​​ണ്.

5. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട സ​​​മ​​​യ​​​പ​​​രി​​​ധി​​​യും ഗ​​​വ​​​ർ​​​ണ​​​ർ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി​​​യും ഇ​​​ല്ലെ​​​ങ്കി​​​ൽ, അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​രം എ​​​ല്ലാ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കാ​​​നും ജു​​​ഡീ​​​ഷ​​​ൽ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ വ​​​ഴി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നും ക​​​ഴി​​​യു​​​മോ?

6. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​രം പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ന്യാ​​​യ​​​യു​​​ക്ത​​​മാ​​​ണോ?

7. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട സ​​​മ​​​യ​​​പ​​​രി​​​ധി​​​യും രാ​​​ഷ്‌​​​ട്ര​​​പ​​​തി അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി​​​യും ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 201 പ്ര​​​കാ​​​രം രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​രം വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജു​​​ഡീ​​​ഷ​​​ൽ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ വ​​​ഴി സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കാ​​​നും വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നും ക​​​ഴി​​​യു​​​മോ?

ചോ​​​ദ്യ​​​ങ്ങ​​​ൾ 5, 6, 7 എ​​​ന്നി​​​വ​​​യ്ക്ക് ഒ​​​രു​​​മി​​​ച്ച് ഉ​​​ത്ത​​​രം:
ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ന്, വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും മ​​​ന​​​സി​​​ൽ വ​​​ച്ചു​​​കൊ​​​ണ്ട്, ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ലാ​​​സ്തി​​​ക​​​ത (ഇ​​​ലാ​​​സ്റ്റി​​​സി​​​റ്റി) ന​​​ൽ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് അ​​​നു​​​ച്ഛേ​​​ദം 200, 201 എ​​​ന്നി​​​വ​​​യു​​​ടെ വാ​​​ച​​​കം രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ത​​​ത്ഫ​​​ല​​​മാ​​​യി, ന​​​മ്മു​​​ടേ​​​തു​​​പോ​​​ലു​​​ള്ള ഒ​​​രു ഫെ​​​ഡ​​​റ​​​ൽ, ജ​​​നാ​​​ധി​​​പ​​​ത്യ​​​രാ​​​ജ്യ​​​ത്ത് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ പ്ര​​​ക്രി​​​യ​​​യി​​​ൽ ഉ​​​ണ്ടാ​​​കാ​​​വു​​​ന്ന സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ക​​​ത​​​കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്ക​​​ണം. അ​​​തി​​​നാ​​​ൽ സ​​​മ​​​യ​​​പ​​​രി​​​ധി​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന വ​​​ള​​​രെ ശ്ര​​​ദ്ധാ​​​പൂ​​​ർ​​​വം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ഈ ​​​ഇ​​​ലാ​​​സ്തി​​​ക​​​ത​​​യ്ക്കു വി​​​രു​​​ദ്ധ​​​മാ​​​യി​​​രി​​​ക്കും. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട സ​​​മ​​​യ​​​പ​​​രി​​​ധി​​​യു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ, അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് ഈ ​​​കോ​​​ട​​​തി ജു​​​ഡീ​​​ഷ​​​ൽ ആ​​​യി സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മ​​​ല്ല. ഗ​​​വ​​​ർ​​​ണ​​​റു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ ന്യാ​​​യ​​​വാ​​​ദം അ​​​നു​​​സ​​​രി​​​ച്ച്, അ​​​നു​​​ച്ഛേ​​​ദം 201 പ്ര​​​കാ​​​ര​​​മു​​​ള്ള രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​ത​​​ല്ല. ഇ​​​തേ കാ​​​ര​​​ണ​​​ത്താ​​​ൽ, അ​​​നു​​​ച്ഛേ​​​ദം 201 പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച സ​​​മ​​​യ​​​പ​​​രി​​​ധി​​​ക​​​ൾ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കും ബാ​​​ധ​​​ക​​​മ​​​ല്ല.

8. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ദ്ധ​​​തി​​​യു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 143 പ്ര​​​കാ​​​ര​​​മു​​​ള്ള റ​​​ഫ​​​റ​​​ൻ​​​സ് വ​​​ഴി രാ​​​ഷ്‌​​​ട്ര​​​പ​​​തി സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശം തേ​​​ടേ​​​ണ്ട​​​തു​​​ണ്ടോ? രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​ക്കാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​രു ബി​​​ൽ മാ​​​റ്റി​​​വ​​​യ്ക്കു​​​ന്പോ​​​ഴോ അ​​​ല്ലാ​​​തെ​​​യോ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടേ​​​ണ്ട​​​തു​​​ണ്ടോ?

ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​രു ബി​​​ൽ മാ​​​റ്റി​​​വ​​​യ്ക്കു​​​ന്പോ​​​ഴെ​​​ല്ലാം കോ​​​ട​​​തി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശം രാ​​​ഷ്‌​​​ട്ര​​​പ​​​തി തേ​​​ടേ​​​ണ്ട​​​തി​​​ല്ല. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ ആ​​​ത്മ​​​നി​​​ഷ്ഠ​​​മാ​​​യ സം​​​തൃ​​​പ്തി മ​​​തി​​​യാ​​​കും. വ്യ​​​ക്ത​​​ത​​​യു​​​ടെ അ​​​ഭാ​​​വ​​​മോ, ഉ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മോ ഉ​​​ണ്ടെ​​​ങ്കി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കു റ​​​ഫ​​​ർ ചെ​​​യ്യാം.

9. അ​​​നു​​​ച്ഛേ​​​ദം 200, 201 പ്ര​​​കാ​​​ര​​​മു​​​ള്ള ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​യും രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ​​​യും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ യ​​​ഥാ​​​ക്ര​​​മം നി​​​യ​​​മ​​​ത്തി​​​നു മു​​​ന്പു​​​ള്ള ഘ​​​ട്ട​​​ത്തി​​​ൽ ന്യാ​​​യ​​​യു​​​ക്ത​​​മാ​​​ണോ? ഒ​​​രു ബി​​​ല്ല് നി​​​യ​​​മ​​​മാ​​​കു​​​ന്ന​​​തി​​​നു​​​മു​​​ന്പ്, ഏ​​​തെ​​​ങ്കി​​​ലും വി​​​ധ​​​ത്തി​​​ൽ അ​​​തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ൽ കോ​​​ട​​​തി​​​ക​​​ൾ​​​ക്കു ജു​​​ഡീ​​​ഷ​​​ൽ വി​​​ധി​​​ന്യാ​​​യം ന​​​ട​​​ത്താ​​​ൻ അ​​​നു​​​വാ​​​ദ​​​മു​​​ണ്ടോ?

ഇ​​​ല്ല. അ​​​നു​​​ച്ഛേ​​​ദം 200, 201 പ്ര​​​കാ​​​ര​​​മു​​​ള്ള ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​യും രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ​​​യും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തി​​​നു​​​ മു​​​ന്പു​​​ള്ള ഘ​​​ട്ട​​​ത്തി​​​ൽ നീ​​​തി​​​ന്യാ​​​യ​​​പ​​​ര​​​മ​​​ല്ല. ബി​​​ല്ലു​​​ക​​​ൾ നി​​​യ​​​മ​​​മാ​​​യാ​​​ൽ മാ​​​ത്ര​​​മേ അ​​​വ​​​യെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യൂ.

10. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ​​​യോ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​യോ ഉ​​​ത്ത​​​ര​​​വു​​​ക​​​ളും അ​​​നു​​​ച്ഛേ​​​ദം 142 പ്ര​​​കാ​​​രം ഏ​​​തെ​​​ങ്കി​​​ലും വി​​​ധ​​​ത്തി​​​ൽ മാ​​​റ്റി​​​ സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മോ?

ഇ​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ​​​യോ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​യോ ഉ​​​ത്ത​​​ര​​​വു​​​ക​​​ളും അ​​​നു​​​ച്ഛേ​​​ദം 142 പ്ര​​​കാ​​​രം ഈ ​​​കോ​​​ട​​​തി​​​ക്ക് ഒ​​​രു​​​ ത​​​ര​​​ത്തി​​​ലും മാ​​​റ്റി​​​സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ബി​​​ല്ലു​​​ക​​​ളു​​​ടെ ‘ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ട്ട സ​​​മ്മ​​​തം’ എ​​​ന്ന ആ​​​ശ​​​യം ഭ​​​ര​​​ണ​​​ഘ​​​ട​​​ന, പ്ര​​​ത്യേ​​​കി​​​ച്ച് അ​​​നു​​​ച്ഛേ​​​ദം 142, അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

11. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ സ​​​മ്മ​​​ത​​​മി​​​ല്ലാ​​​തെ സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ നി​​​ർ​​​മി​​​ച്ച ഒ​​​രു നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മോ?

ചോ​​​ദ്യം പ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​തി​​​നു​​​ത്ത​​​രം ന​​​ൽ​​​കി. അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​രം ഗ​​​വ​​​ർ​​​ണ​​​റു​​​ടെ സ​​​മ്മ​​​ത​​​മി​​​ല്ലാ​​​തെ സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ നി​​​ർ​​​മി​​​ച്ച ഒ​​​രു നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന ചോ​​​ദ്യം ഉ​​​ദി​​​ക്കു​​​ന്നി​​​ല്ല. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ പ​​​ങ്ക് മ​​​റ്റൊ​​​രു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​ധി​​​കാ​​​ര​​​ത്താ​​​ൽ മാ​​​റ്റി​​​ സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല.

12. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 145(3) ലെ ​​​വ്യ​​​വ​​​സ്ഥ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്പോ​​​ൾ ഈ ​​​കോ​​​ട​​​തി​​​യു​​​ടെ ഏ​​​തെ​​​ങ്കി​​​ലും ബെ​​​ഞ്ച്, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ വ്യാ​​​ഖ്യാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഒ​​​രു സ്വ​​​ഭാ​​​വ​​​മു​​​ള്ള​​​താ​​​ണോ​​​യെ​​​ന്ന് ആ​​​ദ്യം തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​തും കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചു ജ​​​ഡ്ജി​​​മാ​​​രു​​​ടെ ബെ​​​ഞ്ചി​​​ലേ​​​ക്ക് റ​​​ഫ​​​ർ ചെ​​​യ്യേ​​​ണ്ട​​​തും നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ലേ?

ഈ ​​​റ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ സ്വ​​​ഭാ​​​വ​​​വു​​​മാ​​​യി ചോ​​​ദ്യം പ്ര​​​സ​​​ക്ത​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​തെ തി​​​രി​​​ച്ച​​​യ​​​ച്ചു.

13. അ​​​നു​​​ച്ഛേ​​​ദം 142 പ്ര​​​കാ​​​ര​​​മു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ന​​​ട​​​പ​​​ടി​​​ക്ര​​​മ നി​​​യ​​​മ​​​ത്തി​​​ലെ​​​യോ അ​​​നു​​​ച്ഛേ​​​ദം 142 ന്‍റെ​​​യോ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടോ? ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ​​​യോ നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ത്തി​​​ന്‍റെ​​​യോ നി​​​ല​​​വി​​​ലു​​​ള്ള സാ​​​ര​​​വ​​​ത്താ​​​യ അ​​​ല്ലെ​​​ങ്കി​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യ​​​തോ പൊ​​​രു​​​ത്ത​​​പ്പെ​​​ടാ​​​ത്ത​​​തോ ആ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യോ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നു​​​ണ്ടോ?

ചോ​​​ദ്യം പ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ത്ത​​​രം ന​​​ൽ​​​കു​​​ന്നു.

14. അ​​​നു​​​ച്ഛേ​​​ദം 131 പ്ര​​​കാ​​​ര​​​മു​​​ള്ള ഒ​​​രു കേ​​​സ് വ​​​ഴി​​​യ​​​ല്ലാ​​​തെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മ​​​റ്റേ​​​തെ​​​ങ്കി​​​ലും അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി ഭ​​​ര​​​ണ​​​ഘ​​​ട​​​ന വി​​​ല​​​ക്കു​​​ന്നു​​​ണ്ടോ?

അ​​​പ്ര​​​സ​​​ക്ത​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നാ​​​ൽ ഉ​​​ത്ത​​​രം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

Editorial

രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ ബി​​​​ല്ലും പ​​​​റ​​​​ക്കി​​​​ല്ല

ബി​​​​ല്ലു​​​​ക​​​​ളി​​​​ല്‍ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കും ഗ​​​​വ​​​​ര്‍ണ​​​​ര്‍ക്കും സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ച്ച ര​​​​ണ്ടം​​​​ഗ ബെഞ്ചി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​ഞ്ചം​​​​ഗ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ബെ​​​​ഞ്ച് ത​​​​ള്ളി​​​​യി​​​​രി​​​​ക്കു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്ക് ബി​​​​ല്ല് പി​​​​ടി​​​​ച്ചു​​​വ​​​യ്​​​​ക്കാ​​​​നു​​​​ള്ള വി​​​​വേ​​​​ച​​​​നാ​​​​ധി​​​​കാ​​​​രം ഇ​​​​ല്ലെ​​​​ന്നും അ​​​​ത്ത​​​​രം ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ട​​​​തി​​​​ക്ക് ഇ​​​​ട​​​​പെ​​​​ടാ​​​​മെ​​​​ന്നും ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ൽ കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടു കാ​​​​ര്യ​​​​മു​​​​ണ്ടോ എ​​​​ന്ന​​​​ത് കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണേ​​​​ണ്ട​​​​താ​​​​ണ്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 200-ാം അ​​​​നുഛേ​​​​ദ പ്ര​​​​കാ​​​​രം ബി​​​​ല്ലു​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ത്തു​​​​ന്പോ​​​​ൾ ഗ​​​​വ​​​​ര്‍ണ​​​​റു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണ് എ​​​​ന്ന രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ 14 ചോ​​​​ദ്യ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ റ​​​​ഫ​​​​റ​​​​ൻ​​​​സി​​​​നാ​​​​ണ് അ​​​​ഞ്ചം​​​​ഗ ബെ​​​​ഞ്ചി​​​​ന്‍റെ ഏ​​​​ക​​​​ക​​​​ണ്ഠേ​​​​ന​​​​യു​​​​ള്ള മ​​​​റു​​​​പ​​​​ടി. പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​മ​​​​ല്ല, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് കോ​​​​ട​​​​തി ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ബി​​​​ല്ലു​​​​ക​​​​ൾ ഒ​​​​പ്പി​​​​ടാ​​​​തെ അ​​​​ന​​​​ന്ത​​​​മാ​​​​യി നീ​​​​ട്ടി​​​​വ​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ മു​​​​ൾ​​​​മു​​​​ന​​​​യി​​​​ൽ നി​​​​ർ​​​​ത്തു​​​​ന്ന ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യം ഏ​​​​റെ വി​​​​മ​​​​ർ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ, ത​​​​മി​​​​ഴ്നാ​​​​ട് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഡോ. ​​​​ആ​​​​ർ.​​​എ​​​​ൻ. ര​​​​വി ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചി​​​​രു​​​​ന്ന ബി​​​​ല്ലു​​​​ക​​​​ളെ​​​​ല്ലാം പാ​​​​സാ​​​​യ​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക​​​​യും ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കു വീ​​​​റ്റോ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലെ​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പു കൊ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സു​​​​പ്രീം​​​കോ​​​​ട​​​​തി വി​​​​ധി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. നി​​​​യ​​​​മ​​​​സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യ ബി​​​​ല്ലി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്ക് മൂ​​​​ന്ന് സാ​​​​ധ്യ​​​​ത​​​​ക​​​​ളേ ഉ​​​​ള്ളൂ. ഒ​​​​ന്ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ക, ര​​​​ണ്ട് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യ്ക്കു ത​​​​രി​​​​ച്ച​​​​യ​​​​യ്ക്കു​​​​ക, മൂ​​​​ന്ന് ബി​​​​ല്ല് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്ക് അ​​​​യ​​​​യ്ക്കു​​​​ക.

എ​​​​ന്നാ​​​​ൽ, ബി​​​​ല്ലി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​തെ വൈ​​​​കി​​​​ക്കു​​​​ക​​​​യും അ​​​​തി​​​​നു​​​​ശേ​​​​ഷം രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്ക് അ​​​​യ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നാ​​​യി​​​രു​​​ന്നു ജ​​​​സ്റ്റീസ് ജെ.​​​​ബി. പ​​​​ർ​​​​ദി​​​​വാ​​​​ല, ജ​​​​സ്റ്റീ​​​​സ് ആ​​​​ർ. മ​​​​ഹാ​​​​ദേ​​​​വ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് വി​​​​ധി​​​​ച്ച​​​​ത്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്കു​ള്ള അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തും ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് ഗ​വ​ര്‍​ണ​മാ​രെ മാ​റ്റു​ന്ന​തു​മാ​യ ബി​ല്ലു​ക​ളാ​ണ് നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്. ഈ ​ബി​ല്ലു​ക​ൾ ഗ​വ​ര്‍​ണ​ര്‍ ആ​ര്‍.​എ​ന്‍. ര​വി മൂ​ന്നു വ​ർ​ഷ​ത്തോ​ളം പി​ടി​ച്ചു​വ​ച്ച​തോ​ടെ വി​ഷ​യം സ​ങ്കീ​ർ​ണ​മാ​യി. തു​ട​ർ​ന്ന് രാ​ഷ്‌​ട്ര​പ​തി ന​ൽ​കി​യ റ​ഫ​റ​ൻ​സി​ലാ​ണ് ഇ​പ്പോ​ൾ വി​ധി. ഗ​​​​വ​​​​ർ​​​​ണ​​​​ർ ഒ​​​​പ്പി​​​​ടാ​​​​ത്ത ബി​​​​ല്ലു​​​​ക​​​​ൾ​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കാ​​​​ൻ കോ​​​​ട​​​​തി​​​​ക്ക് ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ​​​​യോ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ​​​​യോ ചു​​​​മ​​​​ത​​​​ല കോ​​​​ട​​​​തി​​​​ക്കു ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും വി​​​​ധി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.


എ​​​​ന്നാ​​​​ൽ, അ​​​​ന​​​​ന്ത​​​​മാ​​​​യി ബി​​​​ല്ലു​​​​ക​​​​ൾ ഒ​​​​പ്പി​​​​ടാ​​​​തെ ത​​​​ട​​​​ഞ്ഞു​​​​വ​​​​യ്ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നാ​​​​ണ് കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്നും സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കാ​​​​ൻ അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കു​​​​മെ​​​​ന്നും ഡി​​​​എം​​​​കെ വ​​​​ക്താ​​​​വ് ടി.​​​​കെ.​​​​എ​​​​സ്. ഇ​​​​ള​​​​ങ്കോ​​​​വ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. വി​​​​ധി​​​​ക്കു​​​​ശേ​​​​ഷ​​​​വും രാ​​​​ഷ്‌​​​​ട്രീ​​​​യപോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​​​​മെ​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണി​​​​ത്. അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്ക് ബി​​​​ല്ലു​​​​ക​​​​ൾ ത​​​​ട​​​​ഞ്ഞു​​​​വ​​​​യ്ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും അ​​​​ങ്ങ​​​​നെവ​​​​ന്നാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ ര​​​​ണ്ടം​​​​ഗ ബെ​​​​ഞ്ച് ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യി ന​​​​ട​​​​ത്തി​​​​യ വി​​​​ധി​​​​യും മൂ​​​​ന്നുമാ​​​​സ കാ​​​​ലാ​​​​വ​​​​ധി​​​​യും ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

കോ​​​​ട​​​​തി​​​​ക്കു​​​​ മു​​​​ന്നി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​മ​​​​ല്ല, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ്. അ​​​​താ​​​​യ​​​​ത്, രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കും ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കും ഉ​​​​പ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ കോ​​​​ട​​​​തി, അ​​​​വ​​​​ർ ബി​​​​ല്ലു​​​​ക​​​​ൾ അ​​​​ന​​​​ന്ത​​​​മാ​​​​യി നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​പോ​​​​യാ​​​​ൽ എ​​​​ന്തു ചെ​​​​യ്യും എ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന​​​​ല്ല ഉ​​​​ത്ത​​​​രം പ​​​​റ​​​​ഞ്ഞ​​​​ത്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​സ​​​​ന്ധി അ​​​​താ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി ചോ​​​​ദി​​​​ച്ച​​​​ത് ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. കോ​​​​ട​​​​തി അ​​​​തി​​​​നു​​​​ത്ത​​​​രം പ​​​​റ​​​​ഞ്ഞു. മ​​​​റ്റു കാ​​​​ര്യ​​​​ങ്ങ​​​​ൾ വീ​​​​ണ്ടും കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തും.


രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ ഒ​​​​രു ബി​​​​ല്ലും പ​​​​റ​​​​ക്കി​​​​ല്ലെ​​​​ന്നു വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ പ​​​​റ​​​​യാം. നോ​​​​മി​​​​നി​​​​യാ​​​​യ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കു മു​​​​ക​​​​ളി​​​​ലാ​​​​ണ് ജ​​​​നം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ എ​​​​ന്നും, രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണ് ജ​​​​നാ​​​​ധി​​​​പ​​​​ത്യം എ​​​​ന്നും ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​രും അ​​​​വ​​​​രെ പ​​​​റ​​​​ഞ്ഞ​​​​യ​​​​ച്ച​​​​വ​​​​രും മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ, ഈ ​​​​വി​​​​ഷ​​​​യം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ ബെ​​​​ഞ്ചി​​​​നു ത​​​​ല​​​​നാ​​​​രി​​​​ഴ കീ​​​​റി പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ടി വ​​​​രി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ത്മാ​​​​വി​​​​നെ ത്യ​​​​ജി​​​​ക്കാ​​​​ൻ അ​​​​തി​​​​ന്‍റെ എ​​​​ഴു​​​​ത​​​​പ്പെ​​​​ട്ട​​​​തോ എ​​​​ഴു​​​​ത​​​​പ്പെ​​​​ടാ​​​​ത്ത​​​​തോ ആ​​​​യ വാ​​​​ക്യ​​​​ങ്ങ​​​​ളെ പ​​​​ഴു​​​​തു​​​​ക​​​​ളാ​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത അ​​​​ധി​​​​കാ​​​​ര രാ​​​​ഷ്‌​​​ട്രി​​​​യ​​​​ത്തി​​​​നു ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​യി​​​​രി​​​​ക്കാം. പ​​​​ക്ഷേ, ഫെ​​​​ഡ​​​​റ​​​​ൽ ത​​​​ത്വ​​​​ങ്ങ​​​​ൾ​​​​ക്കു ഗു​​​​ണ​​​​ക​​​​ര​​​​മ​​​​ല്ല. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും സ്ഥാ​​​​ന​​​​ങ്ങ​​​​ളും പാ​​​​ർ​​​​ട്ടി​​​​ക്കു​​​​വേ​​​​ണ്ടി​​​​യ​​​​ല്ല, രാ​​​​ജ്യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണെ​​​​ന്ന് മ​​​​റ​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ ദേ​​​​ശ​​​​സ്നേ​​​​ഹം.

 

 

 

 

 

 

 

 

Latest News

Corehub Up