കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇരുവർക്കുമെതിരെ രണ്ട് ഇസിഐആറുകളാണ് റജിസ്റ്റർ ചെയ്തത്.
പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. മാസപ്പടി കേസും ഹവാല കേസും വെവ്വേറെ ഇസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കും.
വിജിലൻസ് എഫ്ഐആർ എടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായിക്ക് അനുമതി നൽകണോ എന്നതിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.