x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്; വീ​ണ​യെ വി​ളി​പ്പി​ക്കും മു​മ്പ് പ​ര​മാ​വ​ധി തെ​ളി​വ് ശേ​ഖ​രി​ക്കാ​നൊ​രു​ങ്ങി ഇ​ഡി


Published: June 6, 2026 01:16 PM IST | Updated: June 6, 2026 01:16 PM IST

 കൊ​ച്ചി: മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണാ തൈ​ക്ക​ണ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​എം​ആ​ര്‍​എ​ല്‍ - എ​ക്‌​സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സി​ല്‍ പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). സ​മ​ന്‍​സ് ന​ല്‍​കി വീ​ണ തൈ​ക്ക​ണ്ടി​യേ​യും സി​എം​ആ​ര്‍​എ​ല്‍ എം​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യേ​യും വി​ളി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് തെ​ളി​വ് ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​ക്കും.

ആ​ദ്യം കേ​സ​ന്വേ​ഷി​ച്ച കോ​ര്‍​പ്പ​റേ​റ്റ് ത​ട്ടി​പ്പു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ കോ​ര്‍​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്എ​ഫ്ഐ​ഒ​യി​ല്‍ നി​ന്നും മാ​സ​പ്പ​ടി കേ​സി​ലെ തെ​ളി​വ് ശേ​ഖ​രി​ക്കും. ചോ​ദ്യം ചെ​യ്യാ​നോ അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കോ ത​ട​സ​മി​ല്ലെ​ങ്കി​ലും തെ​ളി​വു​ക​ള്‍ ഉ​റ​പ്പാ​ക്കി​യ ശേ​ഷം നീ​ങ്ങാ​നാ​ണ് ഇ​ഡി​യു​ടെ നി​ല​വി​ലെ തീ​രു​മാ​നം. ഏ​റെ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം കൂ​ടി​യു​ള്ള കേ​സി​ല്‍ ഏ​തെ​ങ്കി​ലും രീ​തി​യി​ല്‍ പാ​ളി​ച്ച​യു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഇ​ഡി ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

മാ​സ​പ്പ​ടി കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ഡി​ക്ക് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും ഇ​ന്ന​ലെ പ​ച്ച​ക്കൊ​ടി ല​ഭി​ച്ചി​രു​ന്നു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ര്‍​എ​ല്‍ എം​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത അ​ട​ക്ക​മു​ള്ള​വ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ചും ത​ള്ളി. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യ​വും ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​താ​യ​ത്, ഇ​ഡി​ക്ക് ഇ​നി അ​തി​വേ​ഗം സ​മ​ന്‍​സ് ന​ല്‍​കി വി​ളി​പ്പി​ക്കാം, ചോ​ദ്യം ചെ​യ്യാം, തു​ട​ര്‍​ന​ട​പ​ടി​ക​ളു​മാ​കാം.

പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ല്‍, 2016 മു​ത​ല്‍ 2020, 2021 വ​രെ മ​ക​ള്‍ വീ​ണ​യു​ടെ എ​ക്‌​സാ​ലോ​ജി​ക് ക​മ്പ​നി, സി​എം​ആ​ര്‍ എ​ല്ലി​ല്‍ നി​ന്ന് സേ​വ​ന​മൊ​ന്നു​മി​ല്ലാ​തെ, ര​ണ്ട് കോ​ടി എ​ഴു​പ​ത്തി​എ​ട്ട് ല​ക്ഷം രൂ​പ വാ​ങ്ങി​യ​തി​ലെ അ​ന​ധി​കൃ​ത ഇ​ട​പാ​ടാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്.

Tags : Masappadi case ED

Recent News

Corehub Up