x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ-​റെ​യി​ൽ പ​ദ്ധ​തി​ക്ക് ബ​ദ​ലാ​യി അ​തി​വേ​ഗ റെ​യി​ൽ​പാ​ത; നാ​ലം​ഗ ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ച്ചു


Published: June 6, 2026 02:33 PM IST | Updated: June 6, 2026 03:37 PM IST

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്ക് പ​ക​ര​മാ​യി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്യു​ന്ന അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യു​ടെ പ​ഠ​ന​ത്തി​നാ​യി നാ​ലം​ഗ ഉ​ന്ന​ത​ത​ല സ​മി​തി​യെ രൂ​പീ​ക​രി​ച്ചു. ഗ​താ​ഗ​ത സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​കു​ന്ന സ​മി​തി മെ​ട്രോ​മാ​ൻ ഇ ​ശ്രീ​ധ​ര​ൻ സ​മ​ർ​പ്പി​ച്ച ബ​ദ​ൽ പ​ദ്ധ​തി​യു​ടെ ഗു​ണ​ദോ​ഷ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​ഠി​ക്കും.

മു​ന്പ് കെ-​റെ​യി​ൽ പ​ദ്ധ​തി​യെ പ​രി​സ്ഥി​തി​പ​ര​മാ​യി ശ​ക്ത​മാ​യി എ​തി​ർ​ത്ത പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​ധ​ർ രാ​ധാ​കൃ​ഷ്ണ​നെ​യും സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ. ​ശ്രീ​ധ​ര​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ സാ​ങ്കേ​തി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും എ​ത്ര​ത്തോ​ളം പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് സ​മി​തി പ​രി​ശോ​ധി​ക്കും.

കെ-​റെ​യി​ൽ പ​ദ്ധ​തി​യെ അ​പേ​ക്ഷി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ കു​റ​യ്ക്കാ​നും പ​രി​സ്ഥി​തി ആ​ഘാ​തം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​ണ് പു​തി​യ പ​ദ്ധ​തി​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഏ​ക​ദേ​ശം 60,000 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പാ​ത​യി​ലൂ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് കേ​വ​ലം മൂ​ന്ന​ര മ​ണി​ക്കൂ​ർ കൊ​ണ്ട് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കും.

നി​ലം​നി​ര​പ്പി​ൽ പാ​ത നി​ർ​മി​ക്കു​ന്ന​തി​ന് പ​ക​രം, തൂ​ണു​ക​ളി​ൽ ഉ​യ​ർ​ത്തി​യ പാ​ത​ക​ളും ഭൂ​ഗ​ർ​ഭ പാ​ത​ക​ളു​മാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​ദ്ധ​തി ക​ണ്ണൂ​രി​ൽ അ​വ​സാ​നി​പ്പി​ക്കാ​തെ കാ​സ​ർ​കോ‌​ഡ് വ​രെ നീ​ട്ടു​ന്ന​തും സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

 

Tags : high speed rail e sreedharan

Recent News

Corehub Up