കണ്ണൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് വൻ തിരിച്ചടി. സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണൻ, എ.സി.മൊയ്തീൻ, എം .എം.വർഗീസ് അടക്കമുള്ള മുഴുവൻ പ്രതികൾക്കും കോടതി സമൻസ് അയച്ചു.
കലൂരിലെ പിഎംഎല്‍എ കോടതിയുടേതാണ് നടപടി.പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.പ്രതികൾ അടുത്തമാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണം.
കരുവന്നൂരില്‍ വന്‍ തട്ടിപ്പു നടന്നതായും ബാങ്കിന് കോടികളുടെ നഷ്ടം ഉണ്ടായെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ബാങ്കിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് സാധാരണക്കാരായ നിക്ഷേപകരുടെ ആധാരങ്ങളും രേഖകളും ഉപയോഗിച്ച് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ കോടിക്കണക്കിന് രൂപ വ്യാജ വായ്പയായി എടുത്തു.
ഒരു വ്യക്തിക്ക് അനുവദിക്കാവുന്ന വായ്പാ പരിധി ലംഘിച്ച്, പലരുടെയും പേരില്‍ ബെനാമി വായ്പകള്‍ അനുവദിച്ച് കോടികള്‍ തട്ടിയെടുത്തതായിട്ടാണ് ഇഡിയുടെ കണ്ടെത്തല്‍. തട്ടിപ്പിലെ പ്രധാന പ്രതികളുടെയും ഇടനിലക്കാരുടെയും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടിയിരുന്നു.
Tags : Karuvannur money laundering case