Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karuvannur

ക​രു​വ​ന്നൂ​രി​ൽ സി​പി​എ​മ്മി​ന് വ​ൻ തി​രി​ച്ച​ടി; പ്ര​തി​ക​ൾ നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം

 ക​ണ്ണൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സി​പി​എ​മ്മി​ന് വ​ൻ തി​രി​ച്ച​ടി. സി​പി​എം നേ​താ​ക്ക​ളാ​യ കെ.​രാ​ധാ​കൃ​ഷ്ണ​ൻ, എ.​സി.​മൊ​യ്തീ​ൻ, എം .​എം.​വ​ർ​ഗീ​സ് അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കും കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചു.

ക​ലൂ​രി​ലെ പി​എം​എ​ല്‍​എ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.​പ്ര​തി​ക​ള്‍​ക്കെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.​പ്ര​തി​ക​ൾ അ​ടു​ത്ത​മാ​സം നാ​ലി​ന് കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

ക​രു​വ​ന്നൂ​രി​ല്‍ വ​ന്‍ ത​ട്ടി​പ്പു ന​ട​ന്ന​താ​യും ബാ​ങ്കി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നു​മാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് സാ​ധാ​ര​ണ​ക്കാ​രാ​യ നി​ക്ഷേ​പ​ക​രു​ടെ ആ​ധാ​ര​ങ്ങ​ളും രേ​ഖ​ക​ളും ഉ​പ​യോ​ഗി​ച്ച് അ​വ​രു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വ്യാ​ജ വാ​യ്പ​യാ​യി എ​ടു​ത്തു.

ഒ​രു വ്യ​ക്തി​ക്ക് അ​നു​വ​ദി​ക്കാ​വു​ന്ന വാ​യ്പാ പ​രി​ധി ലം​ഘി​ച്ച്, പ​ല​രു​ടെ​യും പേ​രി​ല്‍ ബെ​നാ​മി വാ​യ്പ​ക​ള്‍ അ​നു​വ​ദി​ച്ച് കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യി​ട്ടാ​ണ് ഇഡിയുടെ ക​ണ്ടെ​ത്ത​ല്‍. തട്ടിപ്പിലെ പ്രധാന പ്രതികളുടെയും ഇടനിലക്കാരുടെയും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടിയിരുന്നു.

Latest News

Corehub Up