കേരള ഹൈക്കോടതി
കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ നിർണായക പ്രസ്താവനയുമായി ഹൈക്കോടതി. കള്ളപ്പണക്കേസിൽ പണം തിരിച്ചടച്ചാലും പ്രതിപട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇരുപത്തിമൂന്നാം പ്രതിയുടെ ഹർജി തള്ളി കൊണ്ടാണ് കോടതി നിരീക്ഷണം.
രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോൾസണ്‍ ബാങ്ക് അനുവദിച്ചത്. വ്യാജരേഖയിൽ ആയിരുന്നു വായ്പയെന്ന് ഇഡി കണ്ടെത്തിയിരുന്നു. വ്യാജരേഖയിൽ സംഘടിപ്പിച്ച വായ്പ ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങുകയായിരുന്നു.
പിന്നീട് 4,30,85,889 വായ്പയും പലിശയും സഹിതം തുക പോൾസൺ പിന്നീട് തിരിച്ചടച്ചു. തുടർന്നാണ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയത്.
Tags : Karuvannur KeralaHighCourt NewsUpdate Headlines Deepika