Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhurandhar

അ​തി​ർ​ത്തി​ക​ൾ ഭേ​ദി​ച്ച് ധു​ര​ന്ധ​ർ ത​രം​ഗം; തി​യ​റ്റ​റു​ക​ളി​ൽ വി​ല​ക്കി​യെ​ങ്കി​ലും ഒ​ടി​ടി മു​ന്നേ​റ്റം, പാ​ക്കി​സ്ഥാ​നി​ൽ ഒ​ന്നാ​മ​ൻ

ബോ​ക്സ് ഓ​ഫീ​സി​ലെ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡു​ക​ൾ‌ തി​രു​ത്തി​ക്കു​റി​ച്ച ധു​ര​ന്ധ​ർ: ദി ​റി​വ​ഞ്ച് എ​ന്ന സ്പൈ ​ത്രി​ല്ല​ർ ഇ​പ്പോ​ൾ അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്ത് പാ​ക്കി​സ്ഥാ​നി​ലും പു​തി​യ ച​രി​ത്രം കു​റി​ക്കു​ക​യാ​ണ്.

തി​യ​റ്റ​ർ റി​ലീ​സി​നു വി​ല​ക്കു​ള്ള രാ​ജ്യ​ത്ത് ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ നെ​റ്റ്ഫ്ളി​ക്സി​ലൂ​ടെ​യാ​ണു ചി​ത്രം ഈ ​അ​സാ​ധാ​ര​ണ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്ന​ത്.

മേ​യ് 14-ന് ​അ​ർ​ധ​രാ​ത്രി പാ​ക്കി​സ്ഥാ​നി​ൽ ഡി​ജി​റ്റ​ൽ പ്രീ​മി​യ​ർ ചെ​യ്ത ചി​ത്രം മി​നി​റ്റു​ക​ൾ​ക്ക​കം ത​ന്നെ ട്രെ​ൻ​ഡിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ചി​ത്രം കാ​ണാ​നു​ള്ള പ്രേ​ക്ഷ​ക​രു​ടെ വ​ൻ തി​ര​ക്കു​മൂ​ലം നെ​റ്റ്ഫ്ളി​ക്സി​ന്‍റെ സെ​ർ​വ​ർ വ​രെ മി​നി​റ്റു​ക​ളോ​ളം നി​ശ്ച​ല​മാ​യെ​ന്നാ​ണ് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി പ്രേ​ക്ഷ​ക​ർ അ​ർ​ധ​രാ​ത്രി 12ന് ​ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കു​ന്ന​തും കാ​ത്ത് സ്ക്രീ​നു​ക​ൾ​ക്ക് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​തി​ന്‍റെ തെ​ളി​വാ​ണ് സെ​ർ​വ​ർ ക്രാ​ഷെ​ന്ന് പ്ര​മു​ഖ പാ​ക്കി​സ്ഥാ​നി സോ​ഷ്യ​ൽ മീ​ഡി​യ താ​രം മാ​വി​യ ഉ​മ​ർ ഫാ​റൂ​ഖി പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

വൈ​ഫൈ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴും ചി​ത്രം ലോ​ഡ് ചെ​യ്യാ​ൻ സ​മ​യ​മെ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പാ​ക് സൈ​ബ​ർ ലോ​ക​ത്ത് ഇ​പ്പോ​ൾ വൈ​റ​ലാ​ണ്.

ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​ത്തെ​ക്കു​റി​ച്ചും ക​റാ​ച്ചി​യി​ലെ ലി​യാ​രി പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ക​ഥാ​പ​രി​സ​ര​ത്തെ​ക്കു​റി​ച്ചും പാ​ക്കി​സ്ഥാ​നി​ൽ പ​ല​വി​ധ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

ര​ൺ​വീ​ർ സിം​ഗി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​വും ആ​ദി​ത്യ ധ​റി​ന്‍റെ സം​വി​ധാ​ന​മി​ക​വും ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. അ​ക്ഷ​യ് ഖ​ന്ന, സ​ഞ്ജ​യ് ദ​ത്ത്, അ​ർ​ജു​ൻ രാം​പാ​ൽ, ആ​ർ. മാ​ധ​വ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി​ക്കൊ​ടു​ത്തു.അ​ന്താ​രാ​ഷ്ട്ര പ്രേ​ക്ഷ​ക​ർ​ക്കാ​യി ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക റോ ​ആ​ൻ​ഡ് അ​ൺ​ക​ട്ട്- പ​തി​പ്പാ​ണ് നെ​റ്റ്ഫ്ളി​ക്സ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

Movies

പ്രി​യ​ൻ സാ​ർ... ഒ​ന്നു​മ​ല്ലാ​തി​രു​ന്ന​പ്പോ​ൾ എ​ന്നെ കൂ​ടെ നി​ർ​ത്തി​യ​യാ​ൾ: ധു​ര​ന്ധ​ർ സം​വി​ധാ​യ​ൻ പ​റ​യു​ന്നു

ധു​ര​ന്ധ​ർ- ഇ​തി​ഹാ​സ​വി​ജ​യ​ത്തി​ൽ സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ ത​ന്‍റെ ശി​ഷ്യ​നെ അ​ഭി​ന​ന്ദി​ച്ച​തു വ​ൻ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. ആ​ദി​ത്യ ധ​റി​നൊ​പ്പ​മു​ള്ള ലൊ​ക്കേ​ഷ​നി​ലെ ഫോ​ട്ടോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്രി​യ​ദ​ർ​ശ​ൻ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. ഇ​പ്പോ​ൾ ഗു​രു​വി​നോ​ടു​ള്ള ത​ന്‍റെ ആ​ദ​ര​വും സ്നേ​ഹ​വും പ്ര​ക​ടി​പ്പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ ആ​ദി​ത്യ പ​ങ്കു​വ​ച്ച കു​റി​പ്പ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ നി​ൽ​ക്കു​മ്പോ​ഴും ത​ന്‍റെ തു​ട​ക്ക​കാ​ല​ത്തെ​യും ത​ന്നെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ ഗു​രു​വി​നെ​യും മ​റ​ക്കാ​തെ സം​വി​ധാ​യ​ക​ൻ. ബോ​ക്സ് ഓ​ഫീ​സി​ൽ ധു​ര​ന്ധ​ർ 900 കോ​ടി രൂ​പ​യി​ലേ​ക്കു കു​തി​ക്കു​മ്പോ​ൾ, ത​ന്‍റെ ക​രി​യ​റി​ലെ വ​ഴി​ത്തി​രി​വാ​യ പ്രി​യ​ദ​ർ​ശ​നോ​ടു ന​ന്ദി പ​റ​യു​ക​യാ​ണ് യു​വ സം​വി​ധാ​യ​ക​ൻ.

ഡി​സം​ബ​ർ അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ധു​ര​ന്ധ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​ന്‍റെ പ്രി​യ ശി​ഷ്യ​ൻ അ​സാ​മാ​ന്യ വി​ജ​യം കൈ​വ​രി​ച്ച​തി​ൽ പ്രി​യ​ദ​ർ​ശ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച വാ​ക്കു​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു: എ​ന്‍റെ ശി​ഷ്യ​ൻ ഇ​ത്ര വ​ലി​യ വി​ജ​യ​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന​ത് കാ​ണു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ സ​ന്തോ​ഷം മ​റ്റൊ​ന്നി​ല്ല. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ആ​ദി​ത്യ ധ​ർ. ധു​ര​ന്ധ​ർ 2-വി​നും എ​ന്‍റെ എ​ല്ലാ ആ​ശം​സ​ക​ളും- പ്രി​യ​ദ​ർ​ശ​ൻ കു​റി​ച്ചു.

എ​നി​ക്കൊ​പ്പം നി​ന്ന​യാ​ൾ

പ്രി​യ​ദ​ർ​ശ​ന്‍റെ കു​റി​പ്പി​ന് ആ​ദി​ത്യ ധ​ർ ന​ൽ​കി​യ മ​റു​പ​ടി സി​നി​മാ ലോ​ക​ത്തി​ന്‍റെ​യാ​കെ കൈ​യ​ടി നേ​ടി. വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​യ സ്നേ​ഹ​മാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഗു​രു​വി​നോ​ടു പ്ര​ക​ടി​പ്പി​ച്ച​ത്.

പ്രി​യ​ൻ സ​ർ... ഒ​ന്നു​മി​ല്ലാ​തി​രു​ന്ന കാ​ല​ത്ത്, ആ​ത്മ​വി​ശ്വാ​സ​വും മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് എ​ന്നെ വി​ശ്വ​സി​ച്ച​യാ​ളാ​ണ്. എ​നി​ക്ക് കേ​വ​ലം ജോ​ലി ന​ൽ​കു​ക മാ​ത്ര​മ​ല്ല, ഒ​രു മ​നു​ഷ്യ​നെ​ന്ന നി​ല​യി​ലും സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ലും അ​ന്ത​സും സ്നേ​ഹ​വും വി​ശ്വാ​സ​വും എ​ന്താ​ണെ​ന്ന് താ​ങ്ക​ൾ പ​ഠി​പ്പി​ച്ചു... ‌‌

പ്രി​യ​ദ​ർ​ശ​ന്‍റെ ആ​ക്രോ​ശ്, തേ​സ് എ​ന്നീ സി​നി​മ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടാ​ണ് ആ​ദി​ത്യ ത​ന്‍റെ സി​നി​മാ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ന് വ​ലി​യ വി​ജ​യ​ങ്ങ​ൾ നേ​ടു​മ്പോ​ഴും താ​ൻ എ​ന്നും ഒ​രു വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ക്കു​ന്നു. താ​ൻ ഒ​ന്നു​മ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ത​ന്നെ ചേ​ർ​ത്തു​പി​ടി​ച്ച ഗു​രു​വി​നു​ള്ള സ​മ​ർ​പ്പ​ണ​മാ​യാ​ണ് ആ​ദി​ത്യ ത​ന്‍റെ ഓ​രോ വി​ജ​യ​ത്തെ​യും കാ​ണു​ന്ന​ത്

ബോ​ക്സ് ഓ​ഫീ​സി​ൽ കു​തി​ച്ച് ധു​ര​ന്ധ​ർ

റി​ലീ​സ് ചെ​യ്ത് വെ​റും 35 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 840.85 കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന് മാ​ത്രം ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഉ​ട​ൻ​ത​ന്നെ ചി​ത്രം 900 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ക്കും. ജി​യോ സ്റ്റു​ഡി​യോ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ള​ക്‌​ഷ​ൻ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.
ചി​ത്ര​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് ര​ണ്ടാം ഭാ​ഗ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. 2026 മാ​ർ​ച്ച് 19-ന് ​ധു​ര​ന്ധ​ർ 2- തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ഹി​ന്ദി​ക്കു പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും.

Movies

ഈ ​ര​ണ്ട് സം​ഭാ​ഷ​ണ​ങ്ങ​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ ധു​ര​ന്ധ​ർ മി​ക​ച്ച ചി​ത്രം: അ​നു​രാ​ഗ് ക​ശ്യ​പ്

ബോ​ളി​വു​ഡി​ലെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​ക്കി ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത ധു​ര​ന്ധ​ർ. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ ര​ണ്ടു രം​ഗ​ങ്ങ​ളോ​ട് ത​നി​ക്ക് വി​യോ​ജി​പ്പു​ണ്ടെ​ന്ന് പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പ്.

ന​ട​ന്മാ​രാ​യ മാ​ധ​വ​നും ര​ൺ​വീ​റും പ​റ​യു​ന്ന ഓ​രോ ഡ​യ​ലോ​ഗു​ക​ളി​ലാ​ണ് അ​നു​രാ​ഗ് ത​ന്‍റെ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, സാ​ങ്കേ​തി​ക​മാ​യി മി​ക​ച്ചു​നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ധു​ര​ന്ധ​റെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

രാ​ജ്യ​ത്തോ​ട് വെ​റു​പ്പും അ​മ​ർ​ഷ​വും ഇ​ല്ലെ​ങ്കി​ൽ ഒ​രു ചാ​ര​ന് ചാ​ര​നാ​വി​ല്ല. അ​തു​പോ​ലെ, ശ​ത്രു രാ​ജ്യ​ത്തോ​ട് അ​മ​ർ​ഷം ഇ​ല്ലെ​ങ്കി​ൽ ഒ​രു സൈ​നി​ക​നും സൈ​നി​ക​നാ​വാ​നും ആ​കി​ല്ല. ഈ ​ര​ണ്ട് കാ​ര്യ​ങ്ങ​ളോ​ട് എ​നി​ക്ക് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ല.

എ​ന്നാ​ൽ, ര​ണ്ട് രം​ഗ​ങ്ങ​ളോ​ട് എ​നി​ക്ക് വി​യോ​ജി​പ്പു​ണ്ട്. ഒ​ന്ന് രാ​ജ്യ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഒ​രു​കാ​ല​ത്ത് വ​രു​മെ​ന്ന മാ​ധ​വ​ന്‍റെ ഡ​യ​ലോ​ഗ്. മ​റ്റൊ​ന്ന് ഇ​ത് പു​തി​യ ഇ​ന്ത്യ​യാ​ണെ​ന്ന് ര​ൺ​വീ​റി​ന്‍റെ ഡ​യ​ലോ​ഗ്. ഈ ​ര​ണ്ട് സ​ന്ദ​ർ​ഭ​ങ്ങ​ളും മാ​റ്റി നി​ർ​ത്തി​യാ​ൽ ധു​ര​ന്ധ​ർ ഒ​രു ന​ല്ല സി​നി​മ​യാ​ണ്'.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ ധ​റി​നേ​യും അ​നു​രാ​ഗ് പ്ര​ശം​സി​ച്ചു. അം​ഗീ​ക​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹം സ​ത്യ​സ​ന്ധ​നാ​ണ്. മ​റ്റ് പ​ല​രേ​യും പോ​ലെ അ​വ​സ​ര​വാ​ദി​യ​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ൾ ക​ശ്മീ​രി​നെ​ക്കു​റി​ച്ചാ​ണ്. പ​ല അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യ ഒ​രു ക​ശ്മീ​രി പ​ണ്ഡി​റ്റാ​ണ് അ​ദ്ദേ​ഹം.

ഒ​രു സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ ചി​ത്ര​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് വാ​ദി​ക്ക​ണ​മെ​ങ്കി​ൽ നേ​രി​ട്ട് ആ​ദി​ത്യ ധ​റി​നെ വി​ളി​ക്കും അ​നു​രാ​ഗ് ക​ശ്യ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ചി​ത്രം ആ​ഗോ​ള ക​ള​ക്ഷ​നി​ൽ 1,100 കോ​ടി പി​ന്നി​ട്ട​താ​യി നി​ർ​മാ​താ​ക്ക​ളാ​യ ജി​യോ സ്റ്റു​ഡി​യോ​സ് ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. 1999-ലെ ​കാ​ണ്ഡ​ഹാ​ർ വി​മാ​ന​റാ​ഞ്ച​ൽ, 2001-ലെ ​പാ​ർ​ല​മെ​ന്‍റ് ഭീ​ക​രാ​ക്ര​മ​ണം, 2008-ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണം എ​ന്നീ സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചി​ത്രം.

Viral

സംഗീതം കൊണ്ട് അത്ഭുതം തീർത്ത് ഒരു കലാകാരൻ; ധുരന്ധർ തീം മ്യൂസിക്കിന് വേറിട്ടൊരു ആവിഷ്കാരം

സി​നി​മ​യേ​ക്കാ​ൾ വേ​ഗ​ത്തി​ൽ അ​തി​ന്‍റെ സം​ഗീ​തം ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ 'ധു​ര​ന്ധ​ർ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത്.

പ്ര​ത്യേ​കി​ച്ച് റ​ഹ്മാ​ൻ ഡ​ക്കൈ​റ്റ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ എ​ൻ​ട്രി മ്യൂ​സി​ക് ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലു​ക​ളി​ലും മ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും വ​ൻ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

ആ​വേ​ശം നി​റ​യ്ക്കു​ന്ന താ​ള​വും ഉ​ള്ളി​ൽ ഭ​യം ജ​നി​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഇ​തി​നോ​ട​കം ത​ന്നെ നി​ര​വ​ധി ക്രി​യേ​റ്റ​ർ​മാ​രെ​ക്കൊ​ണ്ട് ഈ ​ഈ​ണം പു​ന​രാ​വി​ഷ്ക​രി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു ക​ഴി​ഞ്ഞു.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ഡി​യോ​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ഴും ഒ​രൊ​റ്റ വീ​ഡി​യോ മാ​ത്രം അ​തി​ന്‍റെ അ​വ​ത​ര​ണ​ത്തി​ലെ വൈ​വി​ധ്യം കൊ​ണ്ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ്.

തി​ക​ച്ചും നാ​ട​കീ​യ​മാ​യ രം​ഗ​ത്തോ​ടെ​യാ​ണ് ഈ ​വൈ​റ​ൽ വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഒ​രാ​ൾ ത​ന്‍റെ ക​യ്യി​ലി​രി​ക്കു​ന്ന തോ​ക്കി​നോ​ട് സാ​മ്യ​മു​ള്ള വ​സ്തു പ​തു​ക്കെ മു​ഖ​ത്തി​ന് നേ​രെ ഉ​യ​ർ​ത്തു​ന്ന​ത് കാ​ണു​മ്പോ​ൾ ഏ​തൊ​രു കാ​ഴ്ച​ക്കാ​ര​ന്‍റെ​യും ഉ​ള്ളി​ൽ ഒ​രു നി​മി​ഷം ഭീ​തി ജ​നി​പ്പി​ക്കും.

വീ​ഡി​യോ​യു​ടെ പ​ശ്ചാ​ത്ത​ല​വും ക്യാ​മ​റ ആം​ഗി​ളും എ​ന്തോ അ​നി​ഷ്ട സം​ഭ​വം ന​ട​ക്കാ​ൻ പോ​കു​ന്നു എ​ന്ന തോ​ന്ന​ലാ​ണ് ഉ​ള​വാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ ​നി​ഗൂ​ഢ​ത നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ളെ നി​ഷ്പ്ര​ഭ​മാ​ക്കി​ക്കൊ​ണ്ട് വ​ലി​യൊ​രു മാ​റ്റ​മാ​ണ് പി​ന്നീ​ട് സം​ഭ​വി​ക്കു​ന്ന​ത്.

ക​യ്യി​ലി​രി​ക്കു​ന്ന​ത് ആ​യു​ധ​മ​ല്ലെ​ന്നും അ​തൊ​രു സം​ഗീ​ത ഉ​പ​ക​ര​ണ​മാ​ണെ​ന്നും തി​രി​ച്ച​റി​യു​ന്ന നി​മി​ഷം പ്രേ​ക്ഷ​ക​ർ​ക്ക് അ​ത്ഭു​ത​മാ​യി മാ​റു​ന്നു.

നി​ഗൂ​ഢ​മാ​യ ആ ​നി​ശ​ബ്ദ​ത​യെ ഭേ​ദി​ച്ചു​കൊ​ണ്ട് ധു​ര​ന്ധ​റി​ലെ തീം ​മ്യൂ​സി​ക് അ​ത്യ​ന്തം മ​നോ​ഹ​ര​വും ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ രീ​തി​യി​ൽ അ​ദ്ദേ​ഹം വാ​യി​ച്ചു തു​ട​ങ്ങു​ക​യാ​ണ്.

ഒ​രു നി​മി​ഷം ത​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചു​പോ​യെ​ന്നും പി​ന്നീ​ട് കേ​ട്ട സം​ഗീ​തം രോ​മാ​ഞ്ച​മു​ണ്ടാ​ക്കി​യെ​ന്നും നി​ര​വ​ധി പേ​ർ ക​മ​ന്‍റ് ബോ​ക്സു​ക​ളി​ൽ കു​റി​ക്കു​ന്നു.

ഒ​രു തോ​ക്കി​നെ​പ്പോ​ലും സം​ഗീ​തം പൊ​ഴി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ക്കി മാ​റ്റാ​ൻ ക​ല​യ്ക്ക് ക​ഴി​യു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​വീ​ഡി​യോ എ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ധാ​ര​ണ റീ​ലു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വ​ലി​യൊ​രു ക്രി​യേ​റ്റീ​വ് ചി​ന്ത ഇ​തി​ന് പി​ന്നി​ലു​ണ്ടെ​ന്ന് പ്രേ​ക്ഷ​ക​ർ ഒ​രേ സ്വ​ര​ത്തി​ൽ സ​മ്മ​തി​ക്കു​ന്നു.

സി​നി​മ​യു​ടെ വൈ​കാ​രി​ക​മാ​യ ആ​ഴം ഇ​ത്ര​ത്തോ​ളം മി​ക​ച്ച രീ​തി​യി​ൽ പ്ര​തി​ഫ​ലി​പ്പി​ച്ച മ​റ്റൊ​രു വീ​ഡി​യോ ഇ​ല്ലെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും പ​ക്ഷം.

ക​ല​യും ഭാ​വ​ന​യും ചേ​രു​മ്പോ​ൾ ആ​വേ​ശം മാ​ത്ര​മ​ല്ല, അ​ത്ഭു​ത​വും സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്ന് ഈ ​വൈ​റ​ൽ വീ​ഡി​യോ ഒ​രി​ക്ക​ൽ കൂ​ടി അ​ടി​വ​ര​യി​ടു​ന്നു.

Movies

ഹി​റ്റു​ക​ൾ പി​റ​ന്ന 2025, ക​ള​ക്‌​ഷ​നി​ൽ ച​രി​ത്രം സൃ​ഷ്‌​ടി​ച്ച ചി​ത്ര​ങ്ങ​ൾ ഇ​തൊ​ക്കെ

മ​​ല​യാ​ള​സി​നി​മ​യി​ൽ നി​ര​വ​ധി ഹി​റ്റു​ക​ൾ ഉ​ണ്ടാ​യ വ​ർ​ഷ​മാ​ണ് 2025. ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്ന യു​വ നാ​യി​ക മ​ല​യാ​ള​ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച​തി​നും പോ​യ​വ​ർ​ഷം സാ​ക്ഷി​യാ​യി.

പ്രേ​ക്ഷ​ക​ർ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന വ​ലി​യ സി​നി​മ​ക​ള്‍ നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ അ​പ്ര​തീ​ക്ഷി​ത ഹി​റ്റു​ക​ളും ബ്ലോ​ക്ക്ബ​സ്റ്റ​റു​ക​ളും പി​റ​ന്നു. 2025ല്‍ ​ഏ​റ്റ​വും വ​ലി​യ ക​ള​ക്ഷ​ന്‍ നേ​ടി​യ ചി​ത്ര​മാ​യ ധു​ര​ന്ധ​ര്‍ ഇ​പ്പോ​ഴും പ്ര​ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്. 

ആ​ഗോ​ള ക​ള​ക്ഷ​ൻ 1,128.65 കോ​ടി​യി​ലേ​റെ നേ​ടി​യ, ര​ണ്‍​വീ​ര്‍ സി​ങ്ങും അ​ക്ഷ​യ് ഖ​ന്ന​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ധു​ര​ന്ധ​ര്‍ ഈ ​വ​ര്‍​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ ചി​ത്ര​മാ​യി. ആ​ദ്യ​ത്യ ധ​ര്‍ ആ​ണ് ധു​ര​ന്ധ​റി​ന്‍റെ സം​വി​ധാ​നം. 

തൊ​ട്ടു​പി​ന്നാ​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ ചി​ത്രം ഋ​ഷ​ഭ് ഷെ​ട്ടി​യു​ടെ കാ​ന്താ​ര​യാ​ണ്. 900 കോ​ടി​യാ​ണ് ചി​ത്രം നേ​ടി​യ​ത്. ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ഛാവ ​ആ​ഗോ​ള ബോ​ക്‌​സ്ഓ​ഫീ​സി​ല്‍ നി​ന്ന് 809 കോ​ടി​യാ​ണ് നേ​ടി​യ​ത്. 

ധു​ര​ന്ധ​റി​നെ കൂ​ടാ​തെ, പു​തു​മു​ഖ​ങ്ങ​ളെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി നി​ര്‍​മി​ച്ച ചി​ത്ര​മാ​യ സ​യാ​ര നാ​ലാം സ്ഥാ​ന​ത്തെ​ത്തി. 579 കോ​ടി രൂ​പ​യാ​ണ് നേ​ടി​യ​ത്. 2026-ല്‍ ​റി​ലീ​സ് ചെ​യ്യാ​ന്‍ പോ​കു​ന്ന​ത് വ​മ്പ​ന്‍ ചി​ത്ര​ങ്ങ​ളാ​ണ്. രാ​മാ​യ​ണം: ഭാ​ഗം ഒ​ന്ന്, ധു​ര​ന്ധ​ര്‍ 2, ബോ​ര്‍​ഡ​ര്‍ 2 , കിം​ഗ്, ദൃ​ശ്യം 3 (ഹി​ന്ദി, മ​ല​യാ​ളം), ഫൗ​സി തു​ട​ങ്ങി​യ​വ.  

2025-ല്‍ ​ഇ​ന്ത്യ​ന്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ ചി​ത്ര​ങ്ങ​ള്‍ ഇ​വ​യാ​ണ് (ഇ​ന്ത്യ​ന്‍ ബോ​ക്‌​സ്ഓ​ഫീ​സ് ക​ള​ക്ഷ​ന്‍ മാ​ത്ര​മാ​ണ് താ​ഴെ കൊ​ടു​ക്കു​ന്ന​ത്):


1. ധു​ര​ന്ധ​ര്‍- 815.00 കോ​ടി

2. കാ​ന്താ​ര: അ​ധ്യാ​യം 1- 701.25 കോ​ടി

3. ഛാവ- 689.00 ​കോ​ടി

4. സ​യാ​ര- 393.00 കോ​ടി

5. കൂ​ലി- 323.00 കോ​ടി

6. വാ​ര്‍ 2-287.00 കോ​ടി

7. മ​ഹാ​വ​താ​ര്‍ ന​ര​സിം​ഹ- 268.00 കോ​ടി രൂ​പ

8. ഒ​ജി- 219.00 കോ​ടി

9. സി​താ​രെ സ​മീ​ന്‍ പ​ര്‍- 199.00 കോ​ടി

10. ലോ​ക അ​ധ്യാ​യം 1 - 183.00 കോ​ടി

11. എ​ല്‍ 2: എ​മ്പു​രാ​ന്‍- 120.75 കോ​ടി

12. ഡ്രാ​ഗ​ണ്‍ - 114.50 കോ​ടി

Viral

ഇ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ഴ്ച; കു​ഞ്ഞു മാ​ലാ​ഖ​യു​ടെ എ​ൻ​ട്രി​ക്ക് അ​ച്ഛ​ന്‍റെ മാ​സ് ഡാ​ൻ​സ്

പെ​ൺ​കു​ഞ്ഞി​ന്‍റെ ജ​ന​നം വേ​റി​ട്ട രീ​തി​യി​ൽ ആ​ഘോ​ഷ​മാ​ക്കി​യ ഒ​രു അ​ച്ഛ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സൈ​ബ​ർ ലോ​ക​ത്ത് ത​രം​ഗ​മാ​വു​ക​യാ​ണ്.

ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ത​ന്‍റെ പൊ​ന്നോ​മ​ന​യെ ആ​ദ്യ​മാ​യി ക​ണ്ട നി​മി​ഷം, ആ​വേ​ശ​മ​ട​ക്കാ​നാ​വാ​തെ 'ധു​ര​ന്ധ​ർ' എ​ന്ന സി​നി​മ​യി​ലെ 'ഫ​സ്‌​ല' എ​ന്ന വൈ​റ​ലാ​യ ഗാ​ന​ത്തി​ന് ചു​വ​ടു​വെ​ച്ചാ​ണ് ഈ ​പി​താ​വ് ത​ന്‍റെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്.

ന​ഴ്സ് കു​ഞ്ഞി​നെ കൈ​ക​ളി​ലേ​ന്തി നി​ൽ​ക്കു​മ്പോ​ൾ അ​ങ്ങേ​യ​റ്റം സ​ന്തോ​ഷ​ത്തോ​ടെ നൃ​ത്തം ചെ​യ്യു​ന്ന ഈ ​അ​ച്ഛ​നെ 'ധു​ര​ന്ധ​ർ' ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ ധ​റും ഭാ​ര്യ​യും പ്ര​ശ​സ്ത ന​ടി​യു​മാ​യ യാ​മി ഗൗ​ത​മും ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​ഭി​ന​ന്ദി​ച്ചു.

ഈ ​ട്രെ​ൻ​ഡി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ഇ​താ​ണെ​ന്നാ​ണ് യാ​മി ഗൗ​തം വി​ശേ​ഷി​പ്പി​ച്ച​ത്. സി​നി​മാ താ​ര​ങ്ങ​ളാ​യ യാ​മി ഗൗ​ത​മും ആ​ദി​ത്യ ധ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ഭി​ന​ന്ദി​ച്ചു ക​ഴി​ഞ്ഞു.

പെ​ൺ​കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ന​നം തു​ല്യ​മാ​യ ആ​വേ​ശ​ത്തോ​ടെ ആ​ഘോ​ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന വ​ലി​യ സ​ന്ദേ​ശം ഈ ​കൊ​ച്ചു വീ​ഡി​യോ ന​ൽ​കു​ന്നു​ണ്ടെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

നി​ല​വി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ത​രം​ഗ​മാ​യ ഈ ​ബ​ഹ്‌​റൈ​നി സം​ഗീ​ത​ത്തി​ന്‍റെ അ​ർ​ഥം പോ​ലെ ത​ന്നെ, ശു​ദ്ധ​മാ​യ ആ​ന​ന്ദ​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​യി ഈ ​പി​താ​വി​ന്‍റെ നൃ​ത്തം മാ​റി.

Movies

ത​രം​ഗ​മാ​യി മാ​റു​ന്ന അ​ക്ഷ​യ് ഖ​ന്ന, എ​ന്തു​കൊ​ണ്ട് 'ധു​ര​ന്ധ​റി​ലേ​യ്ക്ക്' താ​ര​ത്തെ തെ​ര​ഞ്ഞ​ടു​ത്തു; മു​കേ​ഷ് ഛബ്ര ​പ​റ​യു​ന്നു

സൂ​പ്പ​ർ​ഹി​റ്റാ​യി മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ധു​ര​ന്ധ​ർ എ​ന്ന ചി​ത്ര​ത്തി​ലെ അ​ക്ഷ​യ് ഖ​ന്ന​യു​ടെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് വ​ൻ അ​ഭി​പ്രാ​യ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം അ​ക്ഷ​യ് കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലേ​യ്ക്ക് അ​ക്ഷ​യ് ഖ​ന്ന എ​ങ്ങ​നെ എ​ത്തി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ മു​കേ​ഷ് ഛബ്ര.

​അ​ക്ഷ​യ് ഖ​ന്ന​യു​ടെ സ​ത്യ​സ​ന്ധ​ത​യും തീ​രു​മാ​ന​ശേ​ഷി​യു​മാ​ണ് ത​ന്നെ ആ​ക​ർ​ഷി​ച്ച​തെ​ന്ന് മു​കേ​ഷ് പ​റ​യു​ന്നു.

''അ​ക്ഷ​യ് ഖ​ന്ന ഒ​രു അ​ത്ഭു​ത​മാ​ണ്! ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ എ​ല്ലാ​വ​രും അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ സ​മ​യം മു​ത​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഭ​രി​ക്കു​ന്ന​ത് അ​ക്ഷ​യ് ഖ​ന്ന​യു​ടെ​താ​ണ്. എ​വി​ടെ പോ​യാ​ലും ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രം, എ​ക്സ് എ​ന്നി​ങ്ങ​നെ എ​ല്ലാ ടൈം​ലൈ​നി​ലും കാ​ണു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ മാ​ത്ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണ് ആ​ളു​ക​ൾ സം​സാ​രി​ക്കു​ന്ന​ത്.

അ​ദ്ദേ​ഹം ത​ന്‍റെ ജോ​ലി​യി​ൽ അ​മി​ത​മാ​യി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. കാ​സ്റ്റിം​ഗി​നാ​യി അ​ക്ഷ​യ് ഖ​ന്ന​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു മു​മ്പ് നി​ര​വ​ധി പേ​രു​ക​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ഷ​ത്തി​നാ​യി മ​റ്റു​പ​ല​രു​ടെ​യും പേ​രു​ക​ൾ എ​ഴു​തി. എ​ന്നാ​ൽ അ​വ​സാ​നം അ​ത് അ​ക്ഷ​യ് ഖ​ന്ന​യി​ലേ​യ്ക്കെ​ത്തി. അ​ക്ഷ​യ് ഖ​ന്ന​യു​ടെ സ​ത്യ​സ​ന്ധ​ത​യും തീ​രു​മാ​ന​ശേ​ഷി​യു​മാ​ണ് എ​നി​ക്കേ​റ്റ​വും ഇ​ഷ്ട​മാ​യ​ത്''. മു​കേ​ഷ് ഛബ്ര പറഞ്ഞു. 

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ രാ​ജാ​വാ​യ റ​ഹ്മാ​ൻ ദ​കൈ​ത്തി​നെ​യാ​ണ് ചി​ത്ര​ത്തി​ൽ അ​ക്ഷ​യ് ഖ​ന്ന അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം 10 ദി​വ​സം​കൊ​ണ്ട് 500 കോ​ടി രൂ​പ​യാ​ണ് ചി​ത്രം ബോ​ക്സ് ഓ​ഫി​സി​ൽ ക​ള​ക്ഷ​ൻ നേ​ടി​യ​ത്. ഇ​തോ​ടെ ഷാ​രൂ​ഖ് ഖാ​ന്‍റെ ഡ​ങ്കി (470 കോ​ടി), ഹൃ​തി​ക് റോ​ഷ​ന്‍റെ വാ​ർ (449 കോ​ടി), അ​ല്ലു അ​ർ‌​ജു​ന്‍റെ പു​ഷ്പ (318 കോ​ടി) എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ബോ​ക്സ് ഓ​ഫി​സ് ക​ള​ക്ഷ​ൻ ധു​ര​ന്ധ​ർ മ​റി​ക​ട​ന്നു.

Movies

രൺവീർ സിംഗ് സോംബി ത്രില്ലർ

ചലച്ചിത്രാസ്വാദകർ ആഘോഷമാക്കിയ ധു​ര​ന്ധ​റിന്‍റെ മഹാവി​ജ​യ​ത്തി​ന് ശേ​ഷം ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ര​ണ്‍​വീ​ര്‍ സിം​ഗ് സോം​ബി ത്രി​ല്ല​റി​നാ​യി ഒ​രു​ങ്ങു​ന്നു. പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ 500 കോ​ടി​യി​ലേ​റെ ക​ള​ക്ഷ​ന്‍ പി​ന്നി​ട്ട 'ധു​ര​ന്ധ​'റിനു ശേ​ഷം ര​ണ്‍​വീ​ര്‍ സിം​ഗ് തി​ര​ക്കി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്.

ഇ​തി​നു പു​റ​മെ അ​ണി​യ​റ​യി​ല്‍ ബ്ര​ഹ്‌​മാ​ണ്ഡ​ചി​ത്ര​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്ന​താ​യാ​ണ് ബോ​ളി​വു​ഡി​ല്‍​നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ട്. മെ​ഗാ ബ​ജ​റ്റ് തെ​ലു​ങ്ക് ചി​ത്ര​ത്തി​നാ​യി ഡേ​റ്റ് ന​ല്‍​കി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. സോംബി ത്രില്ലറിനായി മും​ബൈ​യി​ല്‍ ഹം​ഗ​ര്‍ ഗെ​യിം​സ്-​സ്‌​റ്റൈ​ല്‍ ലൊ​ക്കേ​ഷ​ന്‍ സ​ജ്ജ​മാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ള്‍ ഒ​രു​ങ്ങി.

ജ​യ് മേ​ത്ത സം​വി​ധാ​നം ചെ​യ്യു​ന്ന സോം​ബി ത്രി​ല്ല​റി​ലാ​ണ് അ​ദ്ദേ​ഹം അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. 2026 ജൂ​ലൈ-​ഓ​ഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കാ​ന്‍ ഷെ​ഡ്യൂ​ള്‍ ചെ​യ്ത ചി​ത്രം, മും​ബൈ​യു​ടെ സാ​മൂ​ഹി​ക​വും വൈ​കാ​രി​ക​വും ധാ​ര്‍​മി​ക​വു​മാ​യ ത​ക​ര്‍​ച്ച​യ്ക്കി​ട​യി​ലു​ള്ള അ​തി​ജീ​വ​ന​ത്തെ ഇ​തി​വൃ​ത്ത​മാ​ക്കു​ന്നു.

കു​റ​ഞ്ഞ പ്ര​മോ​ഷ​നു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ധു​ര​ന്ധ​ര്‍ ബോ​ക്‌​സ്ഓ​ഫീ​സ് തൂ​ത്തു​വാ​രി മു​ന്നേ​റു​ന്ന സ​മ​യ​ത്താ​ണ് പു​തി​യ ചി​ത്ര​ത്തിന്‍റെ വാ​ര്‍​ത്ത​ക​ള്‍ ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷ​മാ​ക്കി​യ​ത്. 1992 ദി ​ഹ​ര്‍​ഷ​ദ് മേ​ത്ത സ്റ്റോ​റി എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​നാ​യ ഹ​ന്‍​സ​ല്‍ മേ​ത്ത​യു​ടെ മ​ക​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന ജ​യ് മേ​ത്ത. ഡോ​ണ്‍ 3 പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് സോം​ബി ത്രി​ല്ല​റി​നു​വേ​ണ്ടി ര​ണ്‍​വീ​ര്‍ ഒ​രു​ങ്ങു​ക.

സോം​ബി ത്രി​ല്ല​റി​നാ​യി മും​ബൈ ന​ഗ​ര​ത്തിന്‍റെ വ​ലി​യ ഭാ​ഗ​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ രീ​തി​യി​ല്‍ പു​നഃ​സൃ​ഷ്ടി​ക്കും. അ​തു സി​നി​മ​യ്ക്ക് വ​ലി​യ ആ​ക​ര്‍​ഷ​ണ​മാ​കും. ഇ​തി​നാ​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും അ​ണി​യ​റ​ക്കാ​ര്‍ ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം, ഏ​തു കാ​ല​ഘ​ട്ട​മാ​ണ് പു​നഃ​സൃ​ഷ്ടി​ക്കു​ക എ​ന്ന​ത് അ​ണി​യ​റ​ക്കാ​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന രം​ഗ​ങ്ങ​ളെ​ല്ലാം മും​ബൈ​യി​ല്‍ ചി​ത്രീ​ക​രി​ക്കും. തു​ട​ര്‍​ന്ന് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റും. ധു​ര​ന്ധ​ര്‍ 2 - റി​വ​ഞ്ച് എ​ന്ന ചി​ത്രവും അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്നു​ണ്ട്. 2026 മാ​ര്‍​ച്ച് 19 ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Movies

ര​ൺ​വീ​റി​ന്‍റെ മ​നം ക​വ​ർ​ന്ന് ഒ​രു മ​ല​യാ​ളി​പ്പെ​ൺ​കു​ട്ടി; ധു​ര​ന്ദ​ർ ട്രെ​യി​ല​ർ

ര​ൺ​വീ​ർ സിം​ഗി​നെ നാ​യ​ക​നാ​ക്കി ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത മാ​സ് ആ​ക്ഷ​ൻ ത്രി​ല്ല​ർ ധു​ര​ന്ദ​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്. മ​ല​യാ​ളി താ​രം സാ​റാ അ​ർ​ജു​നാ​ണ് നാ​യി​ക. വ​മ്പ​ൻ ആ​ക്ഷ​നു​ക​ളു​മാ​യി സ്പൈ ​ത്രി​ല്ല​ർ ചി​ത്ര​മാ​യാ​ണ് ധു​ര​ന്ദ​ർ എ​ത്തു​ന്ന​ത്. അ​ക്ഷ​യ് ഖ​ന്ന, ആ​ർ. മാ​ധ​വ​ൻ, സ​ഞ്ജ​യ് ദ​ത്ത്, അ​ർ​ജു​ൻ രാം​പാ​ൽ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു

ചി​ത്ര​ത്തി​ലെ മാ​ധ​വ​ന്‍റെ ലു​ക്ക് നേ​ര​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യ അ​ജി​ത് ഡോ​വ​ല്‍ ആ​യാ​ണ് മാ​ധ​വ​ൻ ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്ന​ത് എ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up