ഗബ്രിയേല ചാവരിയ
കോസ്റ്റാറിക്ക: കോസ്റ്റാറിക്കയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഗബ്രിയേല ചാവരിയയെയും (28) കാമുകൻ ജോർജ് ഐസക്കിനെയും (30) വീട്ടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ജൂലൈ 4ന് പുലർച്ചെയായിരുന്നു സംഭവം.
ഉറങ്ങിക്കിടക്കുമ്പോൾ വീടിനുള്ളിൽ അതിക്രമിച്ചുകയറിയ അജ്ഞാത സംഘം ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അക്രമികൾ വീടിനു പുറത്തുണ്ടായിരുന്ന ഇവരുടെ വാഹനത്തിന് തീയിടുകയും ചെയ്തു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ’ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലുമായി ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഗബ്രിയേലയ്ക്ക് 9 വയസുള്ള ഒരു മകളുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.