x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 16, 2026 09:04 PM IST | Updated: July 16, 2026 09:04 PM IST

പിടിയിലായ അ​ന​ന്ദു പ്ര​ദീ​പ്

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ന​ന്ദു പ്ര​ദീ​പ് (21) ആ​ണ് പി​ടി​യി​ലാ​യ​ത്. റാ​ന്നി പെ​രു​മ്പു​ഴ​യി​ൽ നി​ന്ന് ആ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

2025 മെ​യ് മാ​സം മു​ത​ൽ പ്ര​തി​യു​ടെ അ​നു​ജ​ന്‍റെ പേ​രി​ലു​ള്ള ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നി​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​ക്ക് പ​തി​വാ​യി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് പ്ര​ണ​യം ന​ടി​ച്ച് കു​ട്ടി​യോ​ട് ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നി​ടെ കു​ട്ടി​യു​ടെ ഏ​ഴ് ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​മാ​ല ത​ന്ത്ര​പൂ​ർ​വം കൈ​ക്ക​ലാ​ക്കി. 2026 മെ​യ് മാ​സ​ത്തി​ൽ ഇ​യാ​ൾ കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പെ​ൺ​കു​ട്ടി സ്വ​ർ​ണ​മാ​ല തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കു​ട്ടി​യു​ടെ വ്യാ​ജ ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പെ​ൺ​കു​ട്ടി വി​വ​രം വീ​ട്ടി​ൽ അ​റി​യി​ച്ച​തോ​ടെ കു​ടും​ബം പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up