x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന തു​ര​ങ്ക​ത്തി​ലെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 16, 2026 04:04 PM IST | Updated: July 16, 2026 04:04 PM IST

കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു വീ​ണ തുരങ്കം

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സി​ൽ​ക്യാ​ര തു​ര​ങ്ക​ത്തി​ൽ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച​ത്.

ബാ​ർ​കോ​ട്ട് ഭാ​ഗ​ത്തു​നി​ന്ന് തു​ര​ങ്ക​ത്തി​നു​ള്ളി​ലേ​ക്ക് ഏ​ക​ദേ​ശം 900 മീ​റ്റ​ർ ഉ​ള്ളി​ലാ​യി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് തു​ര​ങ്ക​ത്തി​ലൂ​ടെ നീ​ങ്ങു​ക​യാ​യി​രു​ന്ന ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി​യു​ടെ ക​ഴു​ത്തി​ലേ​ക്ക് കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​നും നി​ർ​മാ​ണ ക​മ്പ​നി സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നും ഉ​ത്ത​ര​കാ​ശി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് പ്ര​ശാ​ന്ത് ആ​ര്യ ബാ​ർ​കോ​ട്ട് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റി​ന് നി​ർ​ദേ​ശം ന​ൽ​കി.

 

Tags : Deepika BreakingNews Kill Tunnel

Recent News

Corehub Up