അപകടത്തിൽപ്പെട്ട ബോട്ട്
മ്യാൻമർ: മ്യാൻമർ തീരത്ത് റോഹിംഗ്യൻ അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500ൽ അധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ. റോഹിംഗ്യൻ അഭയാർഥികളുമായി പോയ രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്.
ജൂണ്‍ അവസാനമാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. അപകടത്തിൽപ്പെട്ട ബോട്ടുകളിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ലഭ്യമല്ല. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. മ്യാൻമറിലെ രാഖൈൻ തീരത്തുനിന്നും പുറപ്പെട്ട ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines