x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

19 വ​ർ​ഷ​ത്തി​ന് ശേ​ഷം മെ​സി​യും 'കു​ഞ്ഞ്' ല​മി​ൻ യ​മാ​ലും വീ​ണ്ടും: ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ച​രി​ത്ര സ​മാ​ഗ​മം

ഓൺലൈൻ ഡെസ്ക്
Published: July 16, 2026 11:47 AM IST | Updated: July 16, 2026 02:08 PM IST

അ​ഞ്ച് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ല​മി​ൻ യ​മാ​ലി​നെ പ്ലാ​സ്റ്റി​ക് ട​ബ്ബി​ൽ കു​ളി​പ്പിക്കുന്ന മെസി

ന്യൂ​യോ​ർ​ക്ക്: ഫു​ട്ബോ​ൾ ലോ​ക​ത്തെ വി​ശ്വ​സി​ക്കാ​നാ​വാ​ത്ത ഒ​രു ക​ഥ​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. 19 വ​ർ​ഷം മു​ൻ​പ് ഒ​രു ചാ​രി​റ്റി ഫോ​ട്ടോ ഷൂ​ട്ടി​നി​ടെ ല​യ​ണ​ൽ മെ​സി കു​ളി​പ്പി​ച്ച കു​ഞ്ഞ്, ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ മെ​സി​ക്കെ​തി​രെ പ​ന്ത് ത​ട്ടാ​ൻ ഒ​രു​ങ്ങു​ന്നു. ജൂ​ലൈ 20-ന് ​ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് 2026 ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും സ്പെ​യി​നും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​മ്പോ​ൾ, അ​ത് മെ​സി​യും സ്പെ​യി​നി​ന്‍റെ യു​വ​താ​രം ല​മി​ൻ യ​മാ​ലും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ പോ​രാ​ട്ടം കൂ​ടി​യാ​യി​രി​ക്കും.

2007-ൽ ​ബാ​ഴ്‌​സ​ലോ​ണ​യി​ൽ ന​ട​ന്ന ഒ​രു ചാ​രി​റ്റി ക​ല​ണ്ട​ർ ഫോ​ട്ടോ ഷൂ​ട്ടി​നി​ടെ​യാ​ണ് അ​ന്ന് 20 വ​യ​സു​ള്ള മെ​സി, അ​ഞ്ച് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ല​മി​ൻ യ​മാ​ലി​നെ പ്ലാ​സ്റ്റി​ക് ട​ബ്ബി​ൽ കു​ളി​പ്പി​ച്ച​ത്. അ​ന്ന് ആ​ർ​ക്കും അ​റി​യാ​ത്ത ഒ​രു സാ​ധാ​ര​ണ ഫോ​ട്ടോ ഷൂ​ട്ട് ആ​യി​രു​ന്നെ​ങ്കി​ലും, കാ​ലം മാ​റി​യ​പ്പോ​ൾ അ​തൊ​രു ച​രി​ത്ര നി​മി​ഷ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ബാ​ഴ്‌​സ​ലോ​ണ​യു​ടെ ലാ ​മാ​സി​യ അ​ക്കാ​ദ​മി​യി​ൽ വ​ള​ർ​ന്നു​വ​ന്ന യ​മാ​ൽ, ഇ​ന്ന് മെ​സി​യു​ടെ പി​ൻ​ഗാ​മി​യാ​യി ഫു​ട്ബോ​ൾ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന താ​ര​മാ​ണ്. മെ​സി​യു​ടെ പ​ത്താം ന​മ്പ​ർ ജ​ഴ്സി അ​ണി​ഞ്ഞു ക​ളി​ക്കു​ന്ന യ​മാ​ലി​നെ, ത​ന്‍റെ ത​ല​മു​റ​യി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യാ​ണ് മെ​സി ത​ന്നെ വി​ശേ​ഷി​പ്പി​ച്ച​ത്.

ത​ങ്ങ​ൾ പ​ണ്ട് പ​ക​ർ​ത്തി​യ ചി​ത്രം പി​ന്നീ​ട് ഇ​ത്ര​യും പ്ര​ശ​സ്ത​മാ​കു​മെ​ന്ന് അ​ന്ന​ത്തെ ഫോ​ട്ടോ​ഗ്രാ​ഫ​ർ ജോ​വാ​ൻ മോ​ൺ​ഫോ​ർ​ട്ട് പോ​ലും ക​രു​തി​യി​രു​ന്നി​ല്ല. ഒ​രു ഭാ​ഗ​ത്ത് ഇ​തി​ഹാ​സ​താ​രം മെ​സി​യും മ​റു​വ​ശ​ത്ത് വ​ള​ർ​ന്നു​വ​രു​ന്ന താ​രം യ​മാ​ലും ത​മ്മി​ലു​ള്ള ഈ ​പോ​രാ​ട്ടം, ഫു​ട്ബോ​ൾ ലോ​ക​ത്തി​ന് ഒ​രു 'കോ​സ്മി​ക് ബാ​പ്റ്റി​സം' അ​ഥ​വാ നി​യോ​ഗം പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

 

Tags : Lionel Messi Lamine Yamal FIFA World Cup FIFAWorldCup Football Soccer WorldCup2026 Sports SportsNews

Recent News

Corehub Up