x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഘോ​ഷം അ​തി​രു​വി​ട്ടു; ഫു​ട്ബോ​ൾ മൈ​താ​ന​ത്ത് വി​വാ​ദ ബാ​ന​റു​മാ​യി അ​ർ​ജ​ന്‍റീ​ന; ന​ട​പ​ടി​ക്ക് സാ​ധ്യ​ത

വെബ് ഡെസ്‌ക്
Published: July 16, 2026 10:48 AM IST | Updated: July 16, 2026 02:08 PM IST

ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ തോ​ൽ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ അ​ർ​ജ​ന്‍റീ​ന ടീം ​ന​ട​ത്തി​യ ആ​ഘോ​ഷം

അ​റ്റ്ലാ​ന്‍റ: ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ തോ​ൽ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ അ​ർ​ജ​ന്‍റീ​ന ടീം ​ന​ട​ത്തി​യ ആ​ഘോ​ഷം വി​വാ​ദ​ത്തി​ലേ​ക്ക്. മ​ത്സ​ര​ശേ​ഷം മൈ​താ​ന​ത്ത് 'ലാ​സ് മാ​ൽ​വി​നാ​സ് സോ​ൺ അ​ർ​ജ​ന്‍റീ​ന​സ്' എ​ന്നെ​ഴു​തി​യ ബാ​ന​ർ പ്ര​ദ​ർ​ശി​പ്പി​ച്ച​താ​ണ് ഫി​ഫ​യു​ടെ ന​ട​പ​ടി​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഫോ​ക്ക്‌​ലാ​ൻ​ഡ് ദ്വീ​പു​ക​ൾ അ​ർ​ജ​ന്‍റീ​ന​യു​ടേ​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​താ​ണ് ഈ ​ബാ​ന​ർ. അ​ർ​ജ​ന്‍റീ​ന​ൻ താ​ര​ങ്ങ​ളാ​യ ജി​യോ​വാ​നി ലോ ​സെ​ൽ​സോ​യും നി​ക്കോ​ളാ​സ് ഒ​ട്ടാ​മെ​ൻ​ഡി​യു​മാ​ണ് ആ​രാ​ധ​ക​രി​ൽ നി​ന്ന് ബാ​ന​ർ വാ​ങ്ങി മൈ​താ​ന​ത്ത് ഉ​യ​ർ​ത്തി​യ​ത്.

മ​ത്സ​ര​വേ​ദി​ക​ളി​ൽ രാ​ഷ്ട്രീ​യ​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ളോ ചി​ഹ്ന​ങ്ങ​ളോ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ഫി​ഫ​യു​ടെ​യും ഐ​എ​ഫ്എ​ബി​യു​ടെ​യും ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന താ​ര​ങ്ങ​ൾ​ക്കോ ടീ​മു​ക​ൾ​ക്കോ എ​തി​രെ ഫി​ഫ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up