x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​റ​ങ്ങി​ക്കി​ട​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ന്നു

വെബ് ഡെസ്ക്
Published: July 16, 2026 12:51 PM IST | Updated: July 16, 2026 12:51 PM IST

പ്രതീകാത്മക ചിത്രം

പാ​റ്റ്ന: ബി​ഹാ​റി​ലെ മും​ഗേ​ർ ജി​ല്ല​യി​ൽ ജോ​ലി​സ്ഥ​ല​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ വെ​ടി​വെ​ച്ച് കൊ​ന്നു. ഇ​ഷ്ടി​ക​ച്ചൂ​ള​യി​ലെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്ന സു​ബോ​ധ് യാ​ദ​വ് (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​കാ​രം വീ​ട്ടാ​നാ​ണ് അ​ക്ര​മി​ക​ൾ ഈ ​കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സു​ബോ​ധ് ഇ​ഷ്ടി​ക​ച്ചൂ​ള​യി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്. രാ​ത്രി ഒ​മ്പ​തി​ന്, ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ൾ അ​ദ്ദേ​ഹം ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഗാ​ർ​ഡ് റൂ​മി​ലേ​ക്ക് ക​യ​റു​ക​യും ത​ല​യ്ക്ക് നേ​രെ ര​ണ്ട് ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

വെ​ടി​യൊ​ച്ച കേ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന സു​ബോ​ധി​നെ​യാ​ണ് ക​ണ്ട​ത്. അ​പ്പോ​ഴേ​ക്കും ആ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika Crime Police Kidnap

Recent News

Corehub Up