പ്രതീകാത്മക ചിത്രം
മലപ്പുറം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീലവും മതസ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നു ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി യൂത്ത് ലീഗ്. ബ്രഹ്മ കോഗ്നിഷൻ എന്ന യുട്യൂബ് ചാനലിനെതിരെ യൂത്ത് ലീഗ് മലപ്പുറം ജില്ലാ പോലീസിനാണ് പരാതി നൽകിയിരിക്കുന്നത്. യൂത്ത് ലീഗ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഫി കാടേങ്ങലാണ് പരാതിക്കാരൻ.
തിരുവനന്തപുരത്തു നടന്ന ഒരു പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും ചേർന്ന് നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ടാണ് യുട്യൂബ് ചാനൽ വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോയിൽ ഇരു നേതാക്കൾക്കുമെതിരെ അങ്ങേയറ്റം അധിക്ഷേപകരമായ വാക്കുകളും സമൂഹത്തിൽ മതപരമായ ചേരിതിരിവ് ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന പരാമർശങ്ങളും ഉണ്ടെന്നാണ് യൂത്ത് ലീഗിന്റെ പരാതിയിൽ പറയുന്നത്.
Tags : PK Kunhalikutty Youth League Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs NewsFlash