x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പോ​ലീ​സു​കാ​ർ ഞ​ങ്ങ​ൾ​ക്ക് പു​ല്ലാ, പി​ന്നെ​യാ ഫോ​റ​സ്റ്റു​കാ​ർ'

വെബ് ഡെസ്ക്
Published: July 16, 2026 01:31 PM IST | Updated: July 16, 2026 02:10 PM IST

എം.എം.മണി

ഇടുക്കി: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഭീ​ഷ​ണി​യും മു​ന്ന​റി​യി​പ്പു​മാ​യി മു​ൻ മ​ന്ത്രി എം.​എം. മ​ണി. മ​ര്യാ​ദ​യ്ക്ക് ഭ​രി​ച്ചി​ല്ലെ​ങ്കി​ൽ ഫോ​റ​സ്റ്റു​കാ​ർ വ​ഴി​യെ ന​ട​ക്കി​ല്ലെ​ന്നും, പോ​ലീ​സു​കാ​രെ​പ്പോ​ലും പു​ല്ലു​പോ​ലെ ക​രു​തു​ന്ന ത​ങ്ങ​ൾ​ക്ക് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു പ്ര​ശ്ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു

ഇ​ടു​ക്കി​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​വാ​സി യു​വാ​വി​ന്റെ ജെ​സി​ബി വി​ട്ടു​കൊ​ടു​ക്കാ​ത്ത​തി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫോ​റ​സ്റ്റു​കാ​ർ പോ​ലീ​സ് ച​മ​യേ​ണ്ട, പോ​ലീ​സു​കാ​ർ ഫോ​റ​സ്റ്റും ച​മ​യേ​ണ്ട. മ​ര്യാ​ദ​യ്ക്ക് കാ​ര്യ​ങ്ങ​ൾ ചെ​യ്താ​ൽ മ​ര്യാ​ദ​യ്ക്ക് ന​ട​ക്കാം. അ​ല്ലെ​ങ്കി​ൽ മ​ര്യാ​ദ​കേ​ട് ഞ​ങ്ങ​ൾ​ക്ക് സ്വീ​ക​രി​ക്കേ​ണ്ടി വ​രും. നി​യ​മം കൈ​യി​ലെ​ടു​ക്കേ​ണ്ടി വ​രും.""​നി​യ​മം കൈ​യി​ലെ​ടു​ക്കു​മ്പോ​ൾ മാ​ങ്ങാ​ത്തൊ​ലി എ​ന്നൊ​ന്നും പ​റ​ഞ്ഞ് ഞ​ങ്ങ​ളു​ടെ നേ​രെ മെ​ക്കി​ട്ടു​കേ​റാ​ൻ വ​ന്നാ​ൽ, വ​രു​ന്ന​വ​രേ​യും ഞ​ങ്ങ​ൾ നേ​രി​ടും. അ​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല.''

""പോ​ലീ​സു​കാ​ർ ഞ​ങ്ങ​ൾ​ക്ക് പു​ല്ലാ​ണ്, പി​ന്നെ​യാ​ണോ ഫോ​റ​സ്റ്റു​കാ​ർ. നി​ന​ക്കൊ​ക്കെ വീ​ട്ടി​ൽ ഭാ​ര്യ​യും മ​ക്ക​ളു​മൊ​ക്കെ​യു​ണ്ട്. ഞ​ങ്ങ​ളെ അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കും. ഇ​ത് ത​മാ​ശ​യ​ല്ല.'' പ്ര​സം​ഗ​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ​യും മ​ണി പ​രി​ഹാ​സ​മു​യ​ർ​ത്തി. മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​രു​ന്ന് ഭ​രി​ക്കു​ക​യാ​ണെ​ന്നും, സ​തീ​ശ​ൻ പൊ​ലീ​സി​നെ വി​ട്ടാ​ൽ അ​തി​നെ പു​ല്ലു​പോ​ലെ​യേ കാ​ണു​ന്നു​ള്ളൂ​വെ​ന്നും മ​ണി പ​റ​ഞ്ഞു.

Tags : MM Mani CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up