മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, മുൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലഖൻ പട്ടേൽ
ഭോപ്പാൽ: മധ്യപ്രദേശ് മന്ത്രിസഭയിൽ അപ്രതീക്ഷിത അഴിച്ചുപണി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലഖൻ പട്ടേലിനെ ആ വകുപ്പിൽ നിന്ന് നീക്കി 'ഹാപ്പിനസ്' (ആനന്ദ്) വകുപ്പിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. മൃഗസംരക്ഷണ വകുപ്പിന്റെ അധികച്ചുമതല മുഖ്യമന്ത്രി മോഹൻ യാദവ് നേരിട്ട് ഏറ്റെടുത്തു.
മന്ത്രിമാരുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ അവലോകന യോഗങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഈ നടപടി. കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലെ വീഴ്ചയാണ് മന്ത്രി ലഖൻ പട്ടേലിന് തിരിച്ചടിയായതെന്നാണ് സൂചന. ഈ നീക്കത്തോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കൂടുതൽ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.
Tags : Madhya Pradesh Mohan Yadav Cabinet Latest News