പ്രതീകാത്മക ചിത്രം
ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിലുണ്ടായ ബസ് അപകടത്തിൽ രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. ബസ് കണ്ടക്ടർ ജയ് പ്രകാശ് നേഗി, യാത്രക്കാരൻ ഡാകു റാം (72) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
രാംപൂർ സബ് ഡിവിഷനിലെ ഗാർട്ടോലയ്ക്ക് സമീപം നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് 22 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Tags : Deepika Accident BusOverturn