ജന്തർമന്തറിലെ സമരവേദിയിൽ നിരാഹാരമിരിക്കുന്ന സോനം വാംഗ്ചുക്ക്
ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ പ്രതിഷേധത്തിൽ പങ്കുചേർന്ന് 19 ദിവസമായി നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി. സോനം വാംഗ്ചുക്കിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും സർക്കാർ അടിയന്തരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു.
ഓരോ പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്നും അത് സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോടതി വ്യക്തമാക്കി. അടുത്ത 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടെന്ന് ആരോപിച്ച ഹർജിക്കാർ, അദ്ദേഹത്തെ നിർബന്ധിതമായി ഭക്ഷണം കഴിപ്പിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash