ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ അർജന്റീന ടീം നടത്തിയ ആഘോഷം
അറ്റ്ലാന്റ: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ അർജന്റീന ടീം നടത്തിയ ആഘോഷം വിവാദത്തിലേക്ക്. മത്സരശേഷം മൈതാനത്ത് 'ലാസ് മാൽവിനാസ് സോൺ അർജന്റീനസ്' എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചതാണ് ഫിഫയുടെ നടപടിക്ക് വഴിവെച്ചിരിക്കുന്നത്.
ഫോക്ക്ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണെന്ന അവകാശവാദം ഉന്നയിക്കുന്നതാണ് ഈ ബാനർ. അർജന്റീനൻ താരങ്ങളായ ജിയോവാനി ലോ സെൽസോയും നിക്കോളാസ് ഒട്ടാമെൻഡിയുമാണ് ആരാധകരിൽ നിന്ന് ബാനർ വാങ്ങി മൈതാനത്ത് ഉയർത്തിയത്.
മത്സരവേദികളിൽ രാഷ്ട്രീയപരമായ സന്ദേശങ്ങളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കുന്നത് ഫിഫയുടെയും ഐഎഫ്എബിയുടെയും ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന താരങ്ങൾക്കോ ടീമുകൾക്കോ എതിരെ ഫിഫ കടുത്ത നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash