എം.കെ. റാം
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ എം.കെ. റാമിനെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം. റാം ഒളിവിൽ കഴിയുന്നത് ആന്ധ്രയിലെ ചിറ്റൂരിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
നിലവിൽ ചിറ്റൂരിൽ ക്രൈംബ്രാഞ്ച് സംഘം എം.കെ. റാമിനായി തെരച്ചിൽ നടത്തുന്നുണ്ട്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ റാമിനായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് സംഘം ചിറ്റൂരിൽ തുടരുന്നത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി റാമിനെതിരെ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസിൽ വരുന്നതെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന അധ്യാപകർ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസിലാക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
Tags : Crime Police Investigation CaseFile FIR