വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് നിലയിൽ
തൃശൂർ: ഗുരുവായൂരില്‍ വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു ദമ്പതികള്‍ക്കു പരിക്ക്. ആരോവീട്ടില്‍ കുട്ടപ്പന് (70), ഭാര്യ അംബിക (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും അപകടസമയത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം നടന്നത്. പൊട്ടിത്തെറിയെത്തുടര്‍ന്ന് വീടിനുള്ളില്‍ പുകയും തീയും പടര്‍ന്നു. വീടിന്റെ ഭിത്തികള്‍ക്കു വിള്ളലുണ്ടായിട്ടുണ്ട്. ജനല്‍ ചില്ലുകളും തകര്‍ന്നു. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.
Tags : Deepika Injure FridgeExplosion