x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയില്‍ ഇഡിയുടെ നിര്‍ണായക യോഗം; പ്രധാന കേസുകളുടെ സ്ഥിതിഗതികള്‍ വിലയിരുത്തും

കൊച്ചി ബ്യൂറോ
Published: July 16, 2026 11:34 AM IST | Updated: July 16, 2026 11:34 AM IST

Image for representation

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ദക്ഷിണ മേഖലാ മേധാവിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ നിര്‍ണായക അവലോകന യോഗം കൊച്ചിയില്‍ ചേരുന്നു. സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്, അവയവക്കച്ചവട കേസ് ഉള്‍പ്പെടെ നിലവില്‍ അന്വേഷണം പുരോഗമിക്കുന്ന പ്രധാന കേസുകളുടെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തും.

സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണത്തിന്‍റെ തുടര്‍നടപടികളാണ് പ്രധാനമായും ചര്‍ച്ചയാകുക. കേസുമായി ബന്ധപ്പെട്ട് ടി വീണയെ രണ്ടു തവണ ചോദ്യം ചെയ്തതിന് പിന്നാലെ കുടുംബത്തിന്‍റെ ആസ്തിവിവരങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. തുടര്‍ അന്വേഷണ നടപടികളെ കുറിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

അതേസമയം, അവയവക്കച്ചവട കേസിലും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ചില സ്വകാര്യ ആശുപത്രികള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകളും യോഗത്തില്‍ പരിശോധിക്കും. ആശുപത്രി മാനേജ്‌മെന്‍റ് പ്രതിനിധികളെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളും വിലയിരുത്തും.

തുടരന്വേഷണത്തിന്‍റെ ഭാഗമായി ആരെയെല്ലാം ചോദ്യം ചെയ്യണമെന്ന് യോഗത്തില്‍ തീരുമാനിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവവും യോഗത്തില്‍ ചര്‍ച്ചയാകും. സംഭവത്തിലെ ഗൂഢാലോചന, തുടര്‍ നിയമനടപടികള്‍ എന്നിവയും യോഗത്തില്‍ പരിഗണിക്കുമെന്നാണ് വിവരം.

Tags : ED Meeting Kochi Crime Investigation

Recent News

Corehub Up