x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​നി​ക​ർ​ക്ക് അ​പ​കീ​ർ​ത്തി​യു​ണ്ടാ​ക്കു​ന്നു; ജ​വാ​ൻ റ​മ്മി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി

വെബ് ഡെസ്ക്
Published: July 16, 2026 10:31 AM IST | Updated: July 16, 2026 10:31 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ത​ദ്ദേ​ശീ​യ മ​ദ്യ ബ്രാ​ൻ​ഡാ​യ ജ​വാ​ൻ റ​മ്മി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി. കോ​ഴി​ക്കോ​ട് എ​ല​ത്തൂ​ർ സ്വ​ദേ​ശി​യും റി​ട്ട​യേ​ർ​ഡ് ത​ഹ​സി​ൽ​ദാ​രു​മാ​യ രാ​ജേ​ന്ദ്ര​ൻ നാ​യ​രാ​ണ് ഈ ​ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി കാ​ക്കു​ന്ന സൈ​നി​ക​രെ (ജ​വാ​ന്മാ​രെ) ഒ​രു മ​ദ്യ ബ്രാ​ൻ​ഡി​ന് പേ​രി​ട്ട് വി​ളി​ക്കു​ന്ന​ത് അ​വ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ ആ​ക്ഷേ​പം. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ളെ പൂ​ർ​ണ്ണ​മാ​യും ത​ള്ളി​ക്ക​ള​യു​ക​യാ​ണ് ജ​വാ​ന്‍റെ നി​ർ​മ്മാ​താ​ക്ക​ളാ​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡ്.

1937-ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഈ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ക​മ്പ​നി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന മ​ദ്യം മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കാ​ന്‍റീ​നു​ക​ളി​ലും വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തി​ൽ സൈ​നി​ക​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന യാ​തൊ​രു ഉ​ദ്ദേ​ശ്യ​വു​മി​ല്ലെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ മ​റു​പ​ടി ന​ൽ​കി. അ​തേ​സ​മ​യം ക​മ്പ​നി ന​ൽ​കി​യ ഈ ​വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​നാ​യ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Tags : ChiefMinister Jawan Rum Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up