x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ അ​മ​ര​ത്ത് ഇ​ന്ത്യ​ക്കാ​ർ; ഫെ​ഡ​റ​ൽ റി​സ​ർ​വി​ൽ ര​ഘു​റാം രാ​ജ​ന് സു​പ്ര​ധാ​ന ചു​മ​ത​ല

ഓൺലൈൻ ഡെസ്ക്
Published: July 16, 2026 10:43 AM IST | Updated: July 16, 2026 10:43 AM IST

രഘുറാം രാജൻ, രാ​ജ് ചെ​ട്ടി, ആ​ശ ശ​ർ​മ

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ കേ​ന്ദ്ര ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ധ​ന​ന​യ​ങ്ങ​ളി​ലും വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, മു​ൻ ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ നി​ർ​ണാ​യ​ക പ​ദ​വി​ക​ളി​ൽ നി​യ​മി​ച്ചു. ഫെ​ഡ​റ​ൽ റി​സ​ർ​വ് ചെ​യ​ർ​മാ​ൻ കെ​വി​ൻ വാ​ർ​ഷ് പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ളി​ലേ​ക്കാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ര​ഘു​റാം രാ​ജ​ന് പു​റ​മെ ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ൻ രാ​ജ് ചെ​ട്ടി, മൈ​ക്രോ​സോ​ഫ്റ്റ് എ​ക്സ്ബോ​ക്സ് സി​ഇ​ഒ ആ​ശ ശ​ർ​മ എ​ന്നി​വ​രാ​ണ് നി​യ​മി​ക്ക​പ്പെ​ട്ട മ​റ്റ് ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ. യു​എ​സ് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ്വാ​ധീ​നം, തൊ​ഴി​ൽ വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ൾ, പ​ണ​പ്പെ​രു​പ്പം തു​ട​ങ്ങി​യ​വ വി​ശ​ക​ല​നം ചെ​യ്ത് ഫെ​ഡ​റ​ൽ റി​സ​ർ​വി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യാ​ണ് ഈ ​സ​മി​തി​ക​ളു​ടെ ല​ക്ഷ്യം.

ര​ഘു​റാം രാ​ജ​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വി​ന്‍റെ 'ബാ​ല​ൻ​സ് ഷീ​റ്റ് പോ​ളി​സി' ടാ​സ്‌​ക് ഫോ​ഴ്‌​സി​നെ ന​യി​ക്കും. സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മി​തി​യി​ൽ രാ​ജ് ചെ​ട്ടി​യും, ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും തൊ​ഴി​ൽ മേ​ഖ​ല​യും പ​രി​ശോ​ധി​ക്കു​ന്ന സ​മി​തി​യി​ൽ ആ​ശ ശ​ർ​മ​യും പ്ര​വ​ർ​ത്തി​ക്കും. സാ​മ്പ​ത്തി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ഫെ​ഡ​റ​ൽ റി​സ​ർ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പു​തു​മ കൊ​ണ്ടു​വ​രാ​നാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ അ​മേ​രി​ക്ക ല​ക്ഷ്യ​മി​ടു​ന്ന​ത്.

 

Tags : Raghuram Rajan Raj Chetty Asha Sharma Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up