x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യ​ക്ക് പി​ന്നാ​ലെ ഷാ​ഫി​ക്കും ഡീ​നി​നും കോ​ൾ; മ​ന്ത്രി​സ്ഥാ​ന ത​ട്ടി​പ്പി​ൽ ക​ൽ​പ​റ്റ​യി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 16, 2026 01:09 PM IST | Updated: July 16, 2026 01:09 PM IST

ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ്

ക​ൽ​പ​റ്റ: എ​ല​ത്തൂ​ർ എം​എ​ൽഎ വി​ദ്യ ബാ​ല​കൃ​ഷ്ണ​ന് പി​ന്നാ​ലെ കൂ​ടു​ത​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ഡ​ൽ​ഹി​യി​ലെ സൈ​ബ​ർ ത​ട്ടി​പ്പ് സം​ഘം. വ​ട​ക​ര എം.​പി ഷാ​ഫി പ​റ​മ്പി​ൽ, ഇ​ടു​ക്കി എം.​പി ഡീ​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ​ക്കും സ​മാ​ന​മാ​യ രീ​തി​യി​ൽ കോ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​ജ കോ​ളു​ക​ൾ ല​ഭി​ച്ച​താ​യാ​ണ് പു​തി​യ വി​വ​രം.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഡി.​എ​സ്. രാ​ജ്കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വ​യ​നാ​ട് സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

രാ​ജ്കു​മാ​ർ ആ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ദ്യ​യെ മ​റ്റൊ​രു ന​മ്പ​റി​ൽ​നി​ന്ന് ഒ​രാ​ൾ വി​ളി​ച്ച​ത്. സ​മാ​ന​രീ​തി​യി​ൽ ഷാ​ഫി പ​റ​മ്പി​ലി​നും ഡീ​ൻ കു​ര്യാ​ക്കോ​സി​നും ഫോ​ൺ​കോ​ളു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.​മൂ​ന്നു​കോ​ടി രൂ​പ ന​ൽ​കി​യാ​ൽ മ​ന്ത്രി​യാ​ക്കാ​മെ​ന്നാ​യി​രു​ന്നു വി​ദ്യാ ബാ​ല​കൃ​ഷ്ണ​ന് ല​ഭി​ച്ച സ​ന്ദേ​ശം.

ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച സിം ​കാ​ർ​ഡ് ഉ​ട​മ​യെ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ൽ സൈ​ബ​ർ ത​ട്ടി​പ്പ് സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

 

Tags : Cabinet post scam SIM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up