x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ആ​രും ഒ​ന്നും സൗ​ജ​ന്യ​മാ​യി ത​ന്ന​ത​ല്ല, ക​ളി​ച്ച് നേ​ടി​യ ഫൈ​ന​ൽ': വി​മ​ർ​ശ​ക​ർ​ക്ക് മ​റു​പ​ടി​യു​മാ​യി മെ​സി

ഇന്‍റർനാഷണൽ ഡെസ്ക്
Published: July 16, 2026 10:47 AM IST | Updated: July 16, 2026 02:08 PM IST

ല​യ​ണ​ൽ മെ​സി

അ​റ്റ്‌​ലാ​ന്‍റെ: ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ർ​ജ​ന്‍റീ​ന തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​തി​ന് പി​ന്നാ​ലെ, വി​വാ​ദ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ല​യ​ണ​ൽ മെ​സി. ആ​രും ഒ​ന്നും സൗ​ജ​ന്യ​മാ​യി ത​ന്നി​ട്ട​ല്ല അ​ർ​ജ​ന്‍റീ​ന ഫൈ​ന​ലി​ൽ എ​ത്തി​യ​തെ​ന്നും, ക​ളി​സ്ഥ​ല​ത്തെ മി​ക​ച്ച പ്ര​ക​ട​നം ത​ന്നെ​യാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്നും മെ​സി വ്യ​ക്ത​മാ​ക്കി. ഫി​ഫ​യു​ടെ​യും റ​ഫ​റി​മാ​രു​ടെ​യും പ്ര​ത്യേ​ക ആ​നു​കൂ​ല്യം അ​ർ​ജ​ന്‍റീ​ന​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന വി​മ​ർ​ശ​ക​രു​ടെ വാ​ദ​ങ്ങ​ളെ മെ​സി പൂ​ർ​ണ്ണ​മാ​യും ത​ള്ളി.

"ആ​ര് എ​ന്ത് പ​റ​ഞ്ഞാ​ലും ഞ​ങ്ങ​ൾ​ക്ക് പ്ര​ശ്ന​മി​ല്ല. ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കും ഇ​ട​യി​ലൂ​ടെ​യാ​ണ് ഞ​ങ്ങ​ൾ ക​ട​ന്നു​പോ​യ​ത്. എ​ന്നാ​ൽ ഈ ​സം​ഘ​ത്തി​ന്റെ ക​ഴി​വി​ൽ എ​നി​ക്ക് പൂ​ർ​ണ്ണ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു," അ​ർ​ജ​ന്റൈ​ൻ മാ​ധ്യ​മ​മാ​യ ടി​വൈ​സി സ്പോ​ർ​ട്സി​നോ​ട് സം​സാ​രി​ക്ക​വെ മെ​സി പ​റ​ഞ്ഞു.

അ​റ്റ്‌​ലാ​ന്‍റ​യി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​ണ് മെ​സി​യു​ടെ ര​ണ്ട് അ​സി​സ്റ്റു​ക​ളു​ടെ ക​രു​ത്തി​ൽ അ​ർ​ജ​ന്‍റീ​ന ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഈ ​ച​രി​ത്ര​വി​ജ​യം ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യ്ക്കാ​ണ് മെ​സി സ​മ​ർ​പ്പി​ച്ച​ത്.

കൃ​ത്യം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇം​ഗ്ല​ണ്ടി​നെ​തി​രെ മ​റ​ഡോ​ണ നേ​ടി​യ ഐ​തി​ഹാ​സി​ക വി​ജ​യ​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കി​യ മെ​സി, സ്വ​ർ​ഗ​ത്തി​ലി​രു​ന്ന് അ​ദ്ദേ​ഹം ഈ ​വി​ജ​യം പൂ​ർ​ണ്ണ​മാ​യും ആ​സ്വ​ദി​ക്കു​ന്നു​ണ്ടാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Lionel Messi Argentina England Fifa Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up