x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ലി​ലെ ലി​ഫ്റ്റി​ൽ ത​ല കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 16, 2026 02:43 PM IST | Updated: July 16, 2026 02:43 PM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ജ​യ​ന​ഗ​റി​ൽ ഹോ​ട്ട​ലി​ലെ ലി​ഫ്റ്റി​ൽ ത​ല കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു. ധാ​ർ​വാ​ഡ് സ്വ​ദേ​ശി രാ​ജേ​ഷ് (22) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​രു​ന്നു സം​ഭ​വം. ലി​ഫ്റ്റ് മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ ക​ഴു​ത്തും ത​ല​യും കു​ടു​ങ്ങി രാ​ജേ​ഷി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രു​മ്പ് ഗ്രി​ല്ലു​ക​ൾ ഘ​ടി​പ്പി​ച്ച ലി​ഫ്റ്റി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നും ഇ​തി​ന് സു​ര​ക്ഷാ വാ​തി​ലു​ക​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. പ​ച്ച​ക്ക​റി​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും കൊ​ണ്ടു​പോ​കാ​ൻ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​ണ് ഈ ​ലി​ഫ്റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. രാ​ജേ​ഷ് ഈ ​ലി​ഫ്റ്റി​ൽ ക​യ​റി​യ​താ​യും, ലി​ഫ്റ്റ് ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ത​ല ഗ്രി​ല്ലി​ന് പു​റ​ത്തേ​ക്കി​ട്ട​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ശ​യി​ക്കു​ന്നു.

ലി​ഫ്റ്റ് ഉ​യ​രു​ന്ന​തി​നി​ടെ രാ​ജേ​ഷി​ന്‍റെ ത​ല ര​ണ്ട് നി​ല​ക​ൾ​ക്കി​ട​യി​ലു​ള്ള കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അദ്ദേഹം സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

 

Tags : Deepika BreakingNews Kill Hotel

Recent News

Corehub Up