x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ണി​യം​കു​ള​ത്തുനിന്ന് കാ​ണാ​താ​യ മൂ​ന്നം​ഗ കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: July 16, 2026 02:20 PM IST | Updated: July 16, 2026 02:20 PM IST

പോലീസ് ഉദ്യോഗസ്ഥർ കുടുംബത്തിനൊപ്പം

പാ​ല​ക്കാ​ട്: വാ​ണി​യം​കു​ള​ത്ത് നി​ന്ന് കാ​ണാ​താ​യ മൂ​ന്നം​ഗ കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ഷൊ​ര്‍​ണൂ​ര്‍ പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ വാ​ട​ക വീ​ടെ​ടു​ത്ത് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

വാ​ണി​യം​കു​ളം പ​ന​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബാ​ബു ഭാ​സ്ക​ർ, ഭാ​ര്യ ര​മാ​ദേ​വി, മ​ക​ൻ വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ജൂ​ലൈ 9-ന് ​പു​ല​ർ​ച്ചെ മു​ത​ൽ കാ​ണാ​താ​യ​ത്. കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന പി​ക്ക​പ്പ് വാ​ൻ നി​ല​മ്പൂ​ർ വ​ഴി​ക്ക​ട​വ് ചു​ര​ത്തി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന് നി​ർ​ണ്ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

ഇ​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ലി​നാ​യി മൂ​ത്ത​മ​ക​ന​ട​ക്കം ക​ർ​ണാ​ട​ക​യി​ലെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഇ​വ​രു​ടെ പി​ക്ക​പ്പ് വാ​ഹ​നം വീ​ട്ടി​ൽ നി​ന്നും പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ബ​ന്ധു​ക്ക​ൾ ഫോ​ണി​ൽ വി​ളി​ച്ചി​ട്ട് കി​ട്ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​യ​ൽ​വാ​സി​ക​ളെ​യും തു​ട​ർ​ന്ന് പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ച​ത്.

Tags : Vaniyamkulam Missing case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up