x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​രി ജ​ഗ​ന്നാ​ഥ ര​ഥ​യാ​ത്ര​യ്ക്കി​ടെ തി​ക്കും തി​ര​ക്കും; ഒ​രാ​ൾ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: July 16, 2026 08:36 PM IST | Updated: July 16, 2026 08:36 PM IST

ജ​ഗ​ന്നാ​ഥ ര​ഥ​യാ​ത്ര

പു​രി: ഒ​ഡി​ഷ​യി​ലെ പു​രി​യി​ൽ ന​ട​ന്ന ജ​ഗ​ന്നാ​ഥ ര​ഥ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു. 100ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വ്യാ​ഴാ​ഴ്ച ന​ട​ന്ന ഥ​യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

ര​ഥ​യാ​ത്ര​യ്ക്കി​ടെ ഭ​ക്ത​രു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ഭ​ക്ത​ർ​ക്ക് ശ്വാ​സം​മു​ട്ട​ലും മ​റ്റ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ടു.

100ഓ​ളം പേ​രെ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത​ക​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up