തിരുവനന്തപുരത്ത് നടന്ന ഐക്യദാർഢ്യ പ്രകടനം
തിരുവനന്തപുരം: തലസ്ഥാനത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെയാണ് പ്രകടനം സംഘടിപ്പിച്ചത്.
ഡൽഹി എൻഎസ്എസ് യൂണിയന്റെ പരിപാടിക്കിടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും സുരേഷ് ഗോപിയും സുകുമാരൻ നായർക്കെതിരെ വിമർശനം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഐക്യദാർഢ്യ പ്രകടനം.
മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ചയ്ക്ക് സമയമനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ ഐക്യദാർഢ്യമർപ്പിച്ചു.
താലൂക്ക് യൂണിയൻ പ്രസിഡന്റും എൻഎസ്എസ് വൈസ് പ്രസിഡന്റുമായ എം. സംഗീത് കുമാറാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്. എന്നാൽ ഏതെങ്കിലും ഒരു സംഘടനയ്ക്കോ നേതാവിനോ എതിരായല്ല മുദ്രാവാക്യമെന്നും എൻഎസ്എസ് വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines