മല്ലികാര്‍ജുന്‍ ഖാർഗെ
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ വിശദമായ ചർച്ച ആവശ്യമാണെന്ന് അറിയിച്ച് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയുടെ കത്ത്. ബില്ലിലെ നിർദേശങ്ങൾ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഖാർഗെ കത്തിലൂടെ ആവശ്യപ്പെട്ടു.
ഭേദഗതി വരുത്തുന്ന ബില്ല് പഠിക്കാൻ പ്രതിപക്ഷത്തിന് സമയം അനുവദിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. പാര്‍ലമെന്ററികാര്യ മന്ത്രിയോട് മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ നിരന്തരം മണ്ഡലപുനര്‍നിര്‍ണയുമായി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കത്തിൽ പറയുന്നു.
എന്നാൽ ആവശ്യം പരിഗണിച്ചില്ലെന്നും മോദിക്ക് എഴുതിയ കത്തിൽ ഖാർഗെ ആരോപിക്കുന്നു. തുടർന്ന് ലോക്സഭയില്‍ ഏപ്രില്‍ 17ന് നടന്ന ഭരണഘടന 131-ാം ഭേദഗതി ബില്‍ കൃത്യമായ ഭൂരിപക്ഷമില്ലാതെ തള്ളിപ്പോയി. പാര്‍ലമെന്റിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പരിഷ്കരിച്ച ഭരണഘടന ഭേദഗതി ബില്ല് വീണ്ടും അവതരിപ്പിക്കുമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതായും, പരിഷ്കരിച്ച നിര്‍ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും കത്തില്‍ ഖാര്‍ഗെ ആവശ്യപ്പെടുന്നുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines