പ്രതീകാത്മക ചിത്രം
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങളുടെ യാത്ര വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. ദോഹയിലേയ്ക്കും ബഹ്റൈനിലേക്കുമുള്ള വിമാനങ്ങളാണ് ഇന്ന് രാത്രിയിലെ സർവീസുകൾ റദ്ദാക്കിയത്.
വ്യാഴാഴ്ച രാത്രി ഏഴോടെ കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച പുലർച്ചെ 2.30 ന് പുറപ്പെടുകയുള്ളൂ. രാത്രി 10 ഓടെ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈനിലേക്കുള്ള സർവീസ് നാളെ രാവിലെ 8ന് കൊച്ചിയിൽ നിന്ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines