x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റു​ഡ​ന്‍റ് വി​സ നാ​ല് വ​ർ​ഷം മാ​ത്രം; വി​സ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി അ​മേ​രി​ക്ക

വെബ് ഡെസ്‌ക്
Published: July 16, 2026 11:06 PM IST | Updated: July 16, 2026 11:06 PM IST

ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ൽ വി​സ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി ട്രം​പ് ഭ​ര​ണ​കൂ​ടം. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കു​ള്ള വി​സ​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. സ്റ്റു​ഡ​ന്‍റ് വി​സ​യു​ടേ​യും എ​ക്സ്ചേ​ഞ്ച് വി​സ​യു​ടെ​യും കാ​ലാ​വ​ധി പു​തി​യ നി​യ​മ​പ്ര​കാ​രം നാ​ല് വ​ർ​ഷ​മാ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ നി​ല​വി​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന കാ​ലാ​വ​ധി തീ​രു​ന്ന​ത് വ​രെ​യാ​യി​രു​ന്നു വി​സ കാ​ലാ​വ​ധി. ഇ​തോ​ടെ നാ​ല് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഠ​നം ആ​വ​ശ്യ​മാ​യ ഗ​വേ​ഷ​ക​ർ, മെ​ഡി​ക്ക​ൽ റെ​സി​ഡ​ൻ​സി ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് കാ​ലാ​വ​ധി നീ​ട്ടാ​ൻ പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കേ​ണ്ടി​വ​രും.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up