x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച കേ​സ്; അ​ഞ്ച് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 16, 2026 11:53 PM IST | Updated: July 16, 2026 11:53 PM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ര്‍: ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പാ​യി ക​റ​ന്‍റ് പോ​യ​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ള്‍ പി​ടി​യി​ൽ. അ​ന്ന​മ​ന​ട വെ​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മ​ണി (41), അ​ഭി​ജി​ത്ത് (26), അ​രു​ണ്‍ (26), വാ​ഴേ​ലി​ത്ത​റ വീ​ട്ടി​ല്‍ ക​മ​ലേ​ഷ് (45), തേ​ക്കും​കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഗി​രീ​ഷ് (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​ന്ന​മ​ന​ട കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ നി​തി​ന് ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ നി​തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ന് മു​ൻ​പാ​ണ് ക​റ​ന്‍റ് പോ​യ​ത്.

തു​ട​ർ​ന്ന് അ​ന്ന​മ​ന​ട കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ​ത്തി​യ പ്ര​തി​ക​ൾ ജീ​വ​ന​ക്കാ​ര​നെ സം​ഘം ചേ​ര്‍​ന്ന് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​തി​നെ മു​ള​വ​ടി കൊ​ണ്ട് മ​ർ​ദി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം വി​ളി​ക്കു​ക​യും ചെ​യ്തു.

 

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up