x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​നെ​യും മ​ക​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

വെബ് ഡെസ്ക്
Published: July 17, 2026 12:49 AM IST | Updated: July 17, 2026 12:49 AM IST

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല വ​ട​ശേ​രി​ക്കോ​ണ​ത്ത് അ​ച്ഛ​നെ​യും മ​ക​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വ​ട​ശേ​രി​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ കു​മാ​ർ (53), മ​ക​ൻ അ​ച്ചു (20) എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​രു​വ​രെ​യും ന​ഗ​രൂ​രി​ലെ ആ​ളൊ​ഴി​ഞ്ഞ കാ​ട്ടു​പ്ര​ദേ​ശ​ത്തു​ള്ള പ​ണി​തീ​രാ​ത്ത വീ​ട്ടി​ൽ ത​ട​ങ്ക​ലി​ലാ​ക്കി മ​ർ​ദി​ച്ച ശേ​ഷ​മാ​ണ് ഉ​പേ​ക്ഷി​ച്ച​ത്.

കാ​ടു​പി​ടി​ച്ച ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്തു​ള്ള പ​ണി​തീ​രാ​ത്ത വീ​ടി​നു​ള്ളി​ലെ ഒ​രു മു​റി ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ച് സ്റ്റു​ഡി​യോ മാ​തൃ​ക​യി​ൽ സൗ​ണ്ട് പ്രൂ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​തു​മൂ​ലം അ​ക​ത്തു​നി​ന്ന് നി​ല​വി​ളി​ച്ചാ​ലും പു​റ​ത്തേ​ക്ക് ശ​ബ്ദം കേ​ൾ​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

Tags : kidnapping murder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up