മുന്‍ മന്ത്രി റോഷി അഗസ്റ്റിന്
തൊടുപുഴ: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരായ അഴിമതിയാരോപണ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ദക്ഷിണമേഖലാ വിജിലന്‍സ് എസ്പിക്കാണ് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഉന്നതതലത്തിലേക്ക് കൈമാറും.
തുടര്‍ന്നു മാത്രമേ പരാതിയില്‍ കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനമാകുകയുള്ളൂവെന്നാണ് അറിയുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.
Tags : Complaint against Roshi