ശബരിമല
കൊച്ചി: വസ്തുവിവരപ്പട്ടിക ഉള്‍പ്പെടുത്തി സമഗ്രമായ ഡിജിറ്റല്‍ ഇന്‍വെന്ററി മാനേജ്മെന്റ് സിസ്റ്റം ശബരിമലയില്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ചെലവഴിക്കുന്ന പൊതുപണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ബോര്‍ഡിന്റെ പക്കലുണ്ടായിരിക്കണം. ആസ്തി, സ്റ്റോക്ക് രജിസ്റ്ററുകള്‍, പരിശോധനാ റിപ്പോര്‍ട്ടുകള്‍, ഉപയോഗശൂന്യമായവ നീക്കം ചെയ്യുന്നതിനും വിറ്റഴിക്കുന്നതിനുമുള്ള രജിസ്റ്ററുകള്‍, അറ്റകുറ്റപ്പണി, വിതരണ രജിസ്റ്ററുകള്‍ എന്നിവയും ഫലപ്രദമായ ആസ്തി കൈകാര്യത്തിന് ആവശ്യമായ മറ്റ് രേഖകളും ഡിജിറ്റല്‍ ഇന്‍വെന്ററി സംവിധാനത്തില്‍ ഉള്‍പ്പെടുത്തണം.
കൃത്യമായ ഇടവേളകളില്‍ നേരിട്ടുള്ള പരിശോധന നടത്തുകയും രേഖകള്‍ പുതുക്കുകയും വേണമെന്നും ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ച് നിര്‍ദേശിച്ചു.
മണ്ഡല കാലത്തിനു മുമ്പ് ഡിജിറ്റലൈസേഷന് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ബോര്‍ഡ് ഉറപ്പ് നല്കി. ശബരിമലയിലെ ആസ്തികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റോക്ക് ബുക്ക് പരിശോധിച്ച കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഒരു മുറുക്കാന്‍ കടക്കാരന് സൂക്ഷിക്കുന്ന ഡയറി പോലെയാണിതെന്നും വിമര്‍ശിച്ചു.
ട്രാക്ടര്‍ മുതല്‍ പ്ലാസ്റ്റിക് ബക്കറ്റ് വരെയുള്ള 93 ഇനം സാധനങ്ങളുടെ വിവരങ്ങള്‍ യാതൊരു ക്രമവുമില്ലാതെയാണു രേഖപ്പെടുത്തിയിരിക്കുന്നത്. സാധനങ്ങള്‍ എപ്പോള്‍ വാങ്ങി, ഇപ്പോള്‍ എവിടെയിരിക്കുന്നു, അവയുടെ അവസ്ഥ എന്ത് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. പൊതുപണം ചെലവഴിക്കുമ്പോള്‍ കൃത്യമായ കണക്കുകള്‍ ബോര്‍ഡിന്റെ പക്കല്‍ ഉണ്ടാകണമെന്ന് കോടതി ഓര്‍മിപ്പിച്ചു. തുടര്‍ന്നാണ് ഡിജിറ്റല്‍ ഇന്‍വെന്ററി മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കാന്‍ നിര്‍ദേശിച്ചത്. മണ്ഡല കാലത്തിനു മുമ്പായി ഡിജിറ്റൈസേഷന് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ബോര്‍ഡ് ഉറപ്പു നല്കി.
വെറ്റിലക്കച്ചവടക്കാരൻ സൂക്ഷിക്കുന്നതുപോലുള്ള സാധന രജിസ്റ്റര്‍ ആണ് ശബരിമലയിലേതെന്ന് ഇത് പരിശോധിച്ച കോടതി അഭിപ്രായപ്പെട്ടു. 93 ഇനം സാധനങ്ങളുടെ വിവരങ്ങള്‍ വിശദാംശങ്ങളില്ലാതെയും ക്രമവുമില്ലാതെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധനങ്ങള്‍ എപ്പോള്‍ വാങ്ങിയെന്നോ എവിടെയാണുള്ളതെന്നോ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്നോ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിലെ ദിവസവേതനക്കാര്‍ക്കായി 1000 ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ വാങ്ങുന്നതിന് അനുമതി തേടി ദേവസ്വം ബോര്‍ഡ് സമപ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. കട്ടിലുകള്‍ വാങ്ങുന്നതില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ചീഫ് എന്‍ജിനിയര്‍ക്ക് കോടതി നിര്‍ദേശം നല്കി.
Tags : digital inventory Sabarimala