പ്രതീകാത്മക ചിത്രം
കൊച്ചി: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി ലഭിച്ചതോടെ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ച് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്ന് ഐഎൻടിയുസി നേതൃയോഗം. എറണാകുളം അധ്യാപക ഭവനിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം ഏകകണ്ഠേന പാസാക്കിയത്.
തീരുമാനം ഡൽഹിയിൽ കൂടിയ ഐഎൻടിയുസി വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന് അനുസൃതമാണ്. ഇത് അടിയന്തരമായി നടപ്പിലാക്കുന്നതിനൊപ്പം ചന്ദ്രശേഖരനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഐഎൻടിയുസി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ തോമസ് കല്ലാടൻ അധ്യക്ഷത വഹിച്ചു.
Tags : INTUC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash