പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഷോറൂം
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 87ാമത് ഷോറൂം കൊട്ടിയത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. സരസ്വതി, വാര്‍ഡ് മെമ്പര്‍മാരായ രൂപേഷ് കുമാര്‍, കലജാദേവി, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സിഇഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ ഡോ. പീറ്റര്‍ പോള്‍, അജോ തോമസ്, ഡോ.അദീന പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കും സ്വര്‍ണം, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള ഉറപ്പായ സമ്മാനങ്ങളും ആകര്‍ഷകമായ ഓഫറുകളുമാണ് പിട്ടാപ്പിള്ളില്‍ ഒരുക്കിയിരിക്കുന്നത്.
വേള്‍ഡ് കപ്പ് ഫുട്ബോള്‍ ആഘോഷങ്ങളുടെ ഭാഗമായി പിട്ടാപ്പിള്ളില്‍ അവതരിപ്പിക്കുന്ന കാല്പ്പന്തും കലക്കന്‍ ഓഫര്‍ പദ്ധതിയിലൂടെ എല്‍ഇഡി ടിവികള്‍ക്ക് 12,000 വരെ എക്സ്ചേഞ്ച് ആനുകൂല്യം, എല്ലാ എല്‍ഇഡി ടിവികള്ക്കൊപ്പവും 5,999 വിലമതിക്കുന്ന സൗണ്ട്ബാര്‍ വെറും 999ന് സ്വന്തമാക്കാനുള്ള അവസരം, കൂടാതെ ഫിനാന്‍സില്‍ എല്‍ഇഡി ടിവി വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഉറപ്പായ സമ്മാനവും ലഭിക്കും.
ഇതിനുപുറമെ, പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഓണം ഓഫറുകളും പ്രമുഖ ബ്രാന്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക ഓണം സ്കീമുകളും ഇപ്പോള്‍ കേരളത്തിലെ എല്ലാ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഷോറൂമുകളിലും ലഭ്യമാണ്.
പിട്ടാപ്പിള്ളില്‍ സാറ്റര്‍ഡേ സര്‍പ്രൈസ് സെയില്‍ പദ്ധതിയുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഓരോ ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്കായി പ്രത്യേക സർപ്രൈസ് ഓഫറുകളും ലേറ്റ് നൈറ്റ് ഷോപ്പിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Tags : Agences showroom Pittapillai