x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളർ ഇന്ത്യ മത്സരവിജയികൾക്കായി സൂപ്പർ സമ്മാനം!


Published: July 17, 2026 01:27 AM IST | Updated: July 17, 2026 01:27 AM IST

കോ​​ഴി​​ക്കോ​​ട്: ദീ​​​പി​​​ക​​​യു​​​ടെ 140-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ​​യും ഇ​​​ന്ത്യ​​​യു​​​ടെ 80-ാം സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത്യ സീ​​​സ​​​ൺ 5ൽ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി അ​​ധി​​കസ​​മ്മാ​​ന​​മാ​​യി ഫോ​​​ഗി മൗ​​​ണ്ടെ​​​യ്ൻ പ്ര​​​വേ​​​ശ​​​ന​​​പാ​​​സ്. ഓ​​​രോ സ്കൂ​​​ളി​​​ലും അ​​​ഞ്ച് മ​​​ത്സ​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ലും വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​ക​​​ൾ​​​ക്കും കോ​​​ഴി​​​ക്കോ​​​ട് ക​​​ക്കാ​​​ടം​​​പൊ​​​യി​​​ലി​​​ലെ ഫോ​​​ഗി മൗ​​​ണ്ടെ​​​യ്ൻ അ​​​മ്യൂ​​​സ്മെ​​ന്‍റ് പാ​​​ർ​​​ക്കി​​​ൽ ഒ​​​രു ദി​​​വ​​​സം മു​​​ഴു​​​വ​​​ൻ ആ​​​ഘോ​​​ഷി​​​ക്കാ​​​നാ​​​യി 800 രൂ​​പ വി​​​ല​​​വ​​​രു​​​ന്ന പ്ര​​​വേ​​​ശ​​​ന പാ​​​സ് സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കും.

വ​​​ർ​​​ഷ​​​ത്തി​​​ലെ എ​​​ല്ലാ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും മ​​​ഞ്ഞു​​​മൂ​​​ടി​​​യ മ​​​ല​​​നി​​​ര​​​ക​​​ളു​​​ടെ മ​​​നോ​​​ഹാ​​​രി​​​ത നി​​​റ​​​ഞ്ഞ​​തും സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 2500 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള​​തു​​മാ​​യ ക​​​ക്കാ​​​ടം​​​പൊ​​​യി​​​ലി​​​ലാ​​​ണ് ഫോ​​​ഗി മൗ​​​ണ്ടെ​​​യ്ൻ. കു​​​ട്ടി​​​ക​​​ളെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും ആ​​​വേ​​​ശ​​​ഭ​​​രി​​​ത​​​രാ​​​ക്കു​​​ന്ന എ​​ഴു​​പ​​തോ​​ളം റൈ​​​ഡു​​​ക​​​ളും പ്ര​​​കൃ​​​തി​​​സൗ​​​ന്ദ​​​ര്യ​​​വും ഈ ​​​വി​​​നോ​​​ദ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്. വാ​​​ട്ട​​​ർ തീം ​​​പാ​​​ർ​​​ക്ക്, അ​​​മ്യൂ​​​സ്മെ​​ന്‍റ് പാ​​​ർ​​​ക്ക്, അ​​​ഡ്വ​​​ഞ്ച​​​ർ പാ​​​ർ​​​ക്ക്, കി​​​ഡ്‌​​​സ് പാ​​​ർ​​​ക്ക് എ​​ന്നി​​വ 10 ഏ​​​ക്ക​​​റി​​​ലു​​​ള്ള ഫോ​​​ഗി മൗ​​​ണ്ടെ​​​യ്‌​​​നി​​​ലെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​ങ്ങ​​ളാ​​ണ്.

മ​​​ത്സ​​​ര​​​വും സ​​​മ്മാ​​​ന​​​ങ്ങ​​​ളും

എ​​​ൽ​​കെ​​ജി മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളെ അ​​​ഞ്ച് വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ച്ചാ​​​ണ് മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. സ്കൂ​​​ൾ​​​ ത​​​ല​​​ത്തി​​​ൽ ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലും ഒ​​​ന്നാം സ​​​മ്മാ​​​ന​​​വും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഓ​​​രോ 50 കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഒ​​​രാ​​​ൾ​​​ക്ക് വീ​​​തം എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ ര​​​ണ്ടാം സ​​​മ്മാ​​​ന​​​വും ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​ക​​​ൾ​​​ക്കാ​​​ണ് ക​​​ള​​​ർ ഇ​​​ന്ത്യ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മെ ഫോ​​​ഗി മൗ​​​ണ്ടെ​​​യ്‌​​​നി​​​ൽ ഒ​​​രു ദി​​​വ​​​സം ഉ​​ല്ല​​സി​​ക്കാ​​​നുള്ള പ്ര​​​വേ​​​ശ​​​നപാ​​​സ് സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​ത്.

മ​​ത്സ​​രി​​ക്കൂ...​​ വി​​​ജ​​​യി​​​ക്കൂ... ഫോ​​​ഗി മൗ​​​ണ്ടെ​​​യ്‌​​​നി​​​ൽ മ​​​റ​​​ക്കാ​​​നാ​​​വാ​​​ത്ത ഒ​​​രു ദി​​​വ​​​സം സ്വ​​​ന്ത​​​മാ​​​ക്കൂ! എ​​ന്ന​​താ​​ണ് ഫോ​​​ഗി മൗ​​​ണ്ടെ​​​യ്‌​​​ൻ മാ​​നേ​​ജ്മെ​​ന്‍റ് കു​​ട്ടി​​ക​​ൾ​​ക്കു ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന ഓ​​ഫ​​ർ.

Tags : Super prize Color India contest

Recent News

Corehub Up