x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ക്രെ​യി​ൻ ത​ക​ർ​ന്നു​വീ​ണു; ഒ​രാ​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 17, 2026 01:56 AM IST | Updated: July 17, 2026 01:56 AM IST

മും​ബൈ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ക്രെ​യി​ൻ ത​ക​ർ​ന്നു​വീ​ണുണ്ടായ അ​പ​ക​ടം.

മും​ബൈ: മും​ബൈ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ക്രെ​യി​ൻ ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ക്രെ​യി​നി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പ​തി​ച്ചു സ​മീ​പ​ത്തു​ള്ള ഹൗ​സിം​ഗ് കോം​പ്ല​ക്സി​ൽ പാ‍‍​ർ​ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി കാ​റു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ത​ക‍​ർ​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മീ​രാ റോ​ഡ് ഈ​സ്റ്റി​ലെ ജെ​പി നോ​ർ​ത്ത് റെ​സി​ഡ​ൻ​ഷ്യ​ൻ കോം​പ്ല​ക്സി​ൽ നി‍​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ 13-ാം നി​ല​യു​ടെ നി‍​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ട​വ‍​ർ ക്രെ​യി​ൻ ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ക്രെ​യി​നി​ന്‍റെ ഒ​രു​ഭാ​ഗം നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തും മ​റ്റ് ഭാ​ഗ​ങ്ങ​ൾ സ​മീ​പ​ത്തു​ള്ള ജെ​കെ ഐ​റി​ഷ് സൊ​സൈ​റ്റി​യു​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലു​മാ​ണ് പ​തി​ച്ച​ത്.

ഓ​ടി​ക്കൂ​ടി​യ താ​മ​സ​ക്കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന് ശേ​ഷം പോ ​ലീ​സും ഫ​യ‍​ർ ഫോ​ഴ്സും മ​റ്റ് അ​ടി​യ​ന്ത​ര വി​ഭാ​ഗ​ങ്ങ​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​ൽ 21കാ​ര​നാ​യ മു​ജ്ജ​മ്മി​ൽ ഖോ​ക്ക‍​ർ ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റൊ​രാ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

Tags : Crane collapses dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up