പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. ഫേസ്ബുക്ക് അപകീർത്തികരമായ പോസ്റ്റിട്ടയാൾക്കെതിരെയാണ് നടപടി.
പുത്തൻവേലിക്കര സ്വദേശി രാജുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രാജു ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എസ്. അനിക്കുട്ടൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
Tags : Crime Police Investigation CaseFile FIR