പിടിയിലായ ഷൈജു
ബാലുശേരി: കോഴിക്കോട് ബാലുശേരിയിൽ അനധികൃത മദ്യ വിൽപന നടത്തിയ കേസിൽ ഒരാൾ പിടിയിൽ. അവിടനല്ലൂർ വടക്കേ നെല്ലിയോട്ട് കണ്ടി ഉണ്ണി നായരുടെ മകൻ ഷൈജു (45) ആണ് പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. കൂട്ടാലിട നരയംകുളം റോഡിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സ്കൂട്ടറിൽ 4.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായാണ് ഷൈജു പിടിയിലാകുന്നത്.
സംഭവത്തിൽ അബ്കാരി ആക്ട് വകുപ്പുകൾ പ്രകാരം എക്സൈസ് കേസെടുത്തു. ഇയാൾ മദ്യവിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Tags : Crime Police Investigation CaseFile FIR