അമല മെഡിക്കൽ കോളജിന്
കൊച്ചി: ശമ്പളവർധന ആവശ്യപ്പെട്ട് നഴ്സുമാരുടെ സമരം നടക്കുന്ന തൃശൂർ അമല മെഡിക്കൽ കോളജിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. ആശുപത്രിയുടെ സ്വത്തിനും ഡോക്ടർമാരടക്കം ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, വിദ്യാർഥികൾ എന്നിവർക്കും മതിയായ സംരക്ഷണം ഉറപ്പാക്കാൻ തൃശൂർ സിറ്റി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനും പേരാമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശം നൽകി.
സർക്കാരിനും ആരോഗ്യ ഉദ്യോഗസ്ഥർക്കും പോലീസിനും സമരക്കാർക്കും ഇത് സംബന്ധിച്ച് നോട്ടീസ് നൽകും.യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഹർജി വീണ്ടും 27ന് പരിഗണിക്കാൻ മാറ്റി.
സമരത്തിന്റെ മറവിൽ ആശുപത്രിയുടെ സ്വത്തിനും ജീവനക്കാരുടെയും രോഗികളടക്കമുള്ളവരുടെയും ജീവനും ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നൽകിയ ഹർജിയിലാണ് ഉത്തരവ്.