തൃശൂർ: അമല മെഡിക്കൽ കോളജ് കേന്ദ്ര ലൈബ്രറിയിൽ വായനക്കാർക്കു സ്വയം പ്രവർത്തിപ്പിക്കാവുന്ന സെർച്ച് ആൻഡ് പ്രിന്റ് ഹബ് ആരംഭിച്ചു. അമല ജോയിന്റ് സയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി സ്വിച്ച്ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി, ചീഫ് ലൈബ്രേറിയൻ പ്രഫ.ഡോ. എ.ടി. ഫ്രാൻസിസ്, ജനറൽ മാനേജർ ബോർജിയോ ലൂവിസ്, ഡെപ്യൂട്ടി ലൈബ്രേറിയൻ ജിക്കോ കോടങ്കണ്ടത്ത്, വിദ്യാർഥിപ്രതിനിധി മെറിൾ ബോർജിയോ, പിആർഒ ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
മൂന്നുകോടിയോളം വാർഷികവരിസംഖ്യയുള്ള ബുക്കുകൾ, ഗവേഷണ ജേണലുകൾ എന്നിവ സെർച്ച് ചെയ്ത് സ്വയം പ്രിന്റ് എടുക്കാൻ കഴിയും.