x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല മെ​ഡി​ക്ക​ൽ കോ​ളജി​ന് എ ​പ്ല​സ് ഗ്രേ​ഡ്

വെബ് ഡെസ്ക്
Published: July 15, 2026 02:50 AM IST | Updated: July 15, 2026 02:50 AM IST

ക്യു​എ​എ​സ് വി​ല​യി​രു​ത്ത​ലി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ്രേ​ഡാ​യ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ അ​മ​ല മെ​ഡി​ക്ക​ൽ കോ​ളജി​ലെ ടീ​മം​ഗ​ങ്ങ​ൾ.

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സി​സ്റ്റം വി​ല​യി​രു​ത്ത​ലി​ൽ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ്രേ​ഡാ​യ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം ത​വ​ണ​യാ​ണ് അ​മ​ല മെ​ഡി​ക്ക​ൽ കോ​ളജി​ന് എ ​പ്ല​സ് ഗ്രേ​ഡ് ല​ഭി​ക്കു​ന്ന​ത്.

അ​ക്കാ​ദ​മി​ക മി​ക​വ്, ചി​കി​ത്സാ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി ക്ഷേ​മം, ഭ​ര​ണ​നി​ർ​വ​ഹ​ണം, ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഈ ​അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച ഇ​ന്ത്യാ ടു​ഡേ എ​ജു​ക്കേ​ഷ​ണ​ൽ റാ​ങ്കിം​ഗ് ഫ്രെ​യിം വ​ർ​ക്കി​ൽ രാ​ജ്യ​ത്തി​ലെ മി​ക​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ 44 ാം സ്ഥാ​ന​വും അ​മ​ല മെ​ഡി​ക്ക​ൽ കോ​ളജ് നേ​ടി​യി​രു​ന്നു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ലും രോ​ഗീ​പ​രി​ച​ര​ണ​ത്തി​ലും ഉ​യ​ർ​ന്ന നി​ല​വാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ന​ട​ത്തി​യ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​നേ​ട്ട​മെ​ന്ന് അ​മ​ല മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ സി​എം​ഐ അ​റി​യി​ച്ചു.

Tags : Local News Nattuvishesham A+' Grade Amala Medical College

Recent News

Corehub Up