തിയറ്റര്‍ കം ഫുഡ് കോര്‍ട്ട് സമുച്ചയം കെഎസ്എഫ്ഡിസി സംഘം സന്ദര്‍ശിക്കുന്നു.
ആമ്പല്ലൂര്‍: സെന്ററില്‍ അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മാണംനിലച്ച തിയറ്റര്‍ കം ഫുഡ് കോര്‍ട്ട് സമുച്ചയം കെഎസ്എഫ്ഡിസി സംഘം സന്ദര്‍ശിച്ചു.
2019ല്‍ നിര്‍മാണം ആരംഭിച്ച സമുച്ചയം വര്‍ഷങ്ങളായി നിര്‍മാണംനിലച്ച നിലയിലാണ്. ഇതേ തുടര്‍ന്ന് അളഗപ്പനഗര്‍ പഞ്ചായത്ത് നല്കിയ പരാതിയിലാണ് സംഘം സന്ദര്‍ശനത്തിനെത്തിയത്. കെഎസ്എഫ്ഡിസി വൈസ് ചെയര്മാന് ആലപ്പി അഷറഫും സംഘവുമാണ് സ്ഥലത്തെത്തിയത്.
അടിയന്തരമായി മന്ത്രിതല ചര്‍ച്ചനടത്തി പരിഹാരംകാണുമെന്ന് സംഘം ഉറപ്പുനല്‍കി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്, വൈസ് പ്രസിഡന്റ് അലക്സ് ചുക്കിരി, പഞ്ചായത്തംഗങ്ങളായ ടി.ടി. ബെന്നി, സിനി ബിജു, ലിറ്റി മേജോ, പ്രിന്‍സണ്‍ തയ്യാലക്കല്‍, സനല്‍ മഞ്ഞളി, കെ.കെ. ഹരിദാസ്, വിജീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags :