കോയന്പത്തൂരിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി ഈറോഡിലേക്ക് പോകുന്ന വാഹനവ്യൂഹം.
കോയമ്പത്തൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ഈറോഡ് സന്ദർശനവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ നഗരത്തിലും വിമാനത്താവളത്തിലും കനത്ത സുരക്ഷാക്രമീകരണങ്ങൾ.
പരിപാടിയിൽ പങ്കെടുക്കാനായി ചെന്നൈയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് വിജയ് കോയന്പത്തൂരിൽ എത്തിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആയിരത്തിലധികം പൊലിസുകാരെയാണ് വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിട്ടുള്ളത്.
പ്രധാന കേന്ദ്രങ്ങളിൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിന് മുമ്പുതന്നെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരുന്നു. സുരക്ഷയുടെ ഭാഗമായി ഡ്രോൺ പറത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Tags :